ന്യൂദല്‍ഹി: വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് വൃദ്ധിമാന്‍ സാഹ അടുത്ത മാസത്തെ ഇന്ത്യന്‍ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിന് ഉണ്ടാകുമെന്ന് ഉറപ്പായി. ഐപിഎല്ലിനിടയ്ക്ക്് കൊവിഡ് ബാധിച്ച സാഹ രോഗമുക്തനായി.
ദല്‍ഹിയിലെ ഹോട്ടലില്‍ രണ്ടാഴ്ച ക്വാറന്റീനില്‍ കഴിഞ്ഞ സാഹ ഇന്നലെ കൊല്‍ക്കത്തയിലെ വീട്ടില്‍ തിരിച്ചെത്തി. സാഹയെ നേരത്തെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു.
മുംബൈയില്‍ അടുത്ത ദിവസം നടക്കുന്ന കൊവിഡ് പരിശോധനയില്‍ ഫലം നെഗറ്റീവ് ആയാലേ സാഹയ്ക്ക് ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിന്റെ ബയോ ബബിളില്‍ പ്രവേശിക്കാനാകൂ. ജൂണ്‍ രണ്ടിനാണ് ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലേക്ക് പോകുക.
സതാംപറ്റണില്‍ ജൂണ്‍ പതിനെട്ടിന് ആരംഭിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇന്ത്യ ന്യൂസിലന്‍ഡുമായി ഏറ്റുമുട്ടും. ഇതിനുശേഷം ഇന്ത്യ ഇംഗ്ലണ്ടുമായി അഞ്ചു മത്സരങ്ങളുടെ ടെസ്റ്റ്് പരമ്പര കളിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: