×
login
ഐപിഎല്ലില്‍ തരംഗമായി സഞ്ജു‍ സാംസണ്‍‍; കറുത്ത ലുങ്കിയില്‍ രാജസ്ഥാന്‍ റോയല്‍സ്‍ ടീം ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ തരംഗം

മലയാളി താരമായ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഐപിഎല്ലില്‍ താരമാവുകയാണ്. വ്യക്തിഗത പ്രകടനവും ടീം വര്‍ക്കും ക്യാപ്റ്റന്‍റേതായ തന്ത്രങ്ങളും കൂട്ടിയിണക്കി രാജസ്ഥാന്‍ റോയല്‍സിന് തുടര്‍ച്ചയായി സഞ്ജു വിജയങ്ങള്‍ സമ്മാനിക്കുന്നതോടെ സഞ്ജു വാര്‍ത്തകളില്‍ നിറയുകയാണ്.

മുംബൈ: മലയാളി താരമായ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഐപിഎല്ലില്‍ താരമാവുകയാണ്. വ്യക്തിഗത പ്രകടനവും ടീം വര്‍ക്കും ക്യാപ്റ്റന്‍റേതായ തന്ത്രങ്ങളും കൂട്ടിയിണക്കി രാജസ്ഥാന്‍ റോയല്‍സിന് തുടര്‍ച്ചയായി സഞ്ജു വിജയങ്ങള്‍ സമ്മാനിക്കുന്നതോടെ സഞ്ജു വാര്‍ത്തകളില്‍ നിറയുകയാണ്.  

കഴിഞ്ഞ ദിവസം കറുത്തലുങ്കിയും രാജസ്ഥാന്‍ റോയല്‍സിന്‍റെ പിങ്ക് ടീ ഷര്‍ട്ടും ധരിച്ച രാജസ്ഥാന്‍ റോയല്‍സിന്‍റെ ടീം ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ വന്‍ തരംഗമായിരുന്നു. മുംബൈയില്‍ നിന്നും പുനെയിലേക്ക് രാജസ്ഥാന്‍ റോയല്‍സ് ടീമംഗങ്ങള്‍ പുറപ്പെട്ടത് കറുത്ത ലുങ്കിയുടത്താണ്. ലുങ്കിയുടുത്ത ജോസ് ബട് ലറും സഞ്ജു സാംസണും ചേര്‍ന്ന് നില്‍ക്കുന്ന ചിത്രവും വൈറലാണ്. 

സ‍ഞ്ജുവിന്‍റെ നേതൃത്വത്തിലുള്ള അസാധാരണ ടീം സ്പിരിറ്റും ഈ ഫോട്ടോ സെഷനില്‍ കാണാം. ചൊവ്വാഴ്ച റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുമായി ഏറ്റുമുട്ടാനുള്ള രാജസ്ഥാന്‍ റോയല്‍സിന്‍റെ യാത്രയാണ് കറുത്ത ലുങ്കിയില്‍. രാജസ്ഥാന്‍ റോയല്‍സിന്‍റെ ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്ത ഈ വീഡിയോ അതിവേഗം ഷെയര്‍ ചെയ്യപ്പെടുകയാണ്.  


ഇപ്പോള്‍ ഏഴ് കളികളില്‍ നിന്നായി 10 പോയിന്‍റുകളോടെ പോയിന്റ് ടേബിളില്‍ മൂന്നാം സ്ഥാനത്താണ് രാജസ്ഥാന്‍ റോയല്‍സ്. അസാധാരണമായ ഒത്തൊരുമയാണ് സഞ്ജുവിന്റെ നേതൃത്വത്തില്‍ രാജസ്ഥാന്‍ റോയല്‍സില്‍ ദൃശ്യമാകുന്നത്.

ഇക്കഴിഞ്ഞ ദല്‍ഹിക്കെതിരായ മത്സരത്തില്‍ സഞ്ജു രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി സെഞ്ച്വറി തികച്ചു. സഞ്ജുവിന്റെ 100ാമത്തെ മത്സരമായിരുന്നു അത്. 100 മത്സരങ്ങളില്‍ നിന്നും 2539 റണ്‍സ് സഞ്ജു തികച്ചു.

ടൂര്‍ണ്ണമെന്‍റില്‍ ഇക്കുറി സഞ്ജുവിന്‍റെ നേതൃത്വത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ചില റെക്കോഡുകളും സ്ഥാപിച്ചുകഴിഞ്ഞു. ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ ജോസ് ബട്‌ലറിനാണ്. ദല്‍ഹി കാപ്പിറ്റല്‍സിനെതിരെ നേടിയ 116 റണ്‍സ്. വെറും 65 പന്തുകളില്‍ നിന്നാണ് ജോസ് ബട്‌ലര്‍ സെഞ്ചുറിയടിച്ചത്. ഏറ്റവും ഉയര്‍ന്ന ടീം സ്‌കോറും രാജസ്ഥാന്‍ റോയല്‍സിന് തന്നെ- ദല്‍ഹി കാപിറ്റല്‍സിനെതിരെ നേടിയ 222 റണ്‍സ്.

ജോസ് ബട്‌ലര്‍ക്കൊപ്പം ദേവദത്ത് പടിക്കലും സഞ്ജു സാംസണും ബാറ്റിംഗ് നിരയില്‍ മികച്ച ഫോമിലാണ്. രവിചന്ദര്‍ അശ്വിന്‍ സ്പിന്‍ ബൗളിംഗിലൂടെ എതിരാളികളുടെ ഉറക്കം കെടുത്തുന്നു. യസ്വേന്ദ്ര ചാഹലും തന്‍റെ സ്പിന്‍ മാജിക്കിലൂടെ മികച്ച ബ്രേക്കുകള്‍ ടീമിന് നല്‍കുന്നു. ഗെയിം ഫിനിഷര്‍ എന്ന നിലയില്‍ റിയാന്‍ പരാഗും ഉത്തരവാദിത്വം നിലനിര്‍ത്തുന്നു. മക്കോയ് ഒരു ബൗളര്‍ എന്ന നിലയില്‍ താളം കണ്ടെത്തിയിട്ടില്ല. അതാണ് രാജസ്ഥാന്‍റെ ദൗര്‍ബല്യം.

  comment

  LATEST NEWS


  പച്ച പുല്‍ത്തകിടിയിലെ റണ്‍ ഒഴുകും പിച്ചില്‍ ബാറ്റിംഗ് വെടിക്കെട്ടിനായി ആരവം ഉയരും


  ആം ആദ്മിക്ക് കുരുക്ക് മുറുകുന്നു: ആം ആദ്മി മദ്യനയത്തിലെ കോടികളുടെ അഴിമതി: മലയാളിയായ വിജയ് നായരെ സിബിഐ അറസ്റ്റ് ചെയ്തു


  കാണിമാരുടെ പരമ്പരാഗതമായ തലപ്പാവണിയിച്ചു; കുട്ടികള്‍ പൂക്കള്‍ നല്‍കി; ഇടമലക്കുടിയില്‍ സുരേഷ് ഗോപിക്ക് ആവേശ സ്വീകരണം; അടുത്ത ലക്ഷ്യം പ്രഖ്യാപിച്ചു


  നാക് റാങ്കിങ് എ ഗ്രേഡ്: കേരള കേന്ദ്ര സര്‍വ്വകലാശാലക്ക് ചരിത്രനേട്ടം


  മഠം അധികൃതര്‍ മനുഷ്യത്വരഹിതമായി പെരുമാറുന്നു; തനിക്കനുകൂലമായ കോടതി വിധിയുണ്ടായിട്ടും ഉപദ്രവിക്കുന്നു; സിസ്റ്റര്‍ ലൂസി കളപ്പുര വീണ്ടും സമര രംഗത്ത്


  പ്രണയിച്ച് വിവാഹം കഴിച്ച ഹിന്ദുവായ ഭാര്യ ഇസ്ലാമിക വിശ്വാസം പിന്തുടര്‍ന്നില്ല; ബുര്‍ക്ക ധരിച്ചില്ല, കത്തികൊണ്ട് കഴുത്തറുത്ത് കൊന്ന് ഭര്‍ത്താവ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.