×
login
സഞ്ജു‍ സാംസന്‍റെ സമയം തെളിഞ്ഞു; ഐപിഎല്ലില്‍ രാജസ്ഥാന്‍ രണ്ടാമത്; സഞ്ജുവിന്‍റെ ബാറ്റിംഗിനെ പ്രശംസിച്ച് ഹര്‍ഷ ബോഗ്ലേ

കഴിഞ്ഞ ഐപിഎല്ലില്‍ സാധിക്കാത്തത് സഞ്ജു സാംസണ്‍ ഇക്കുറി രാജ്സ്ഥാന്‍ റോയല്‍സിന്‍റെ ക്യാപ്റ്റന്‍ എന്ന നിലയില്‍ നേടിയെടുക്കുമെന്ന് ഏതാണ്ടുറപ്പായി. ഇപ്പോള്‍ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന രാജസ്ഥാന്‍ റോയല്‍സ് നോക്കൗട്ടിലേക്ക് കയറുന്ന നാല് ടീമുകളില്‍ ഇടം പിടിക്കുമെന്ന് ഏതാണ്ടുറപ്പാണ്.

മുംബൈ: കഴിഞ്ഞ ഐപിഎല്ലില്‍ സാധിക്കാത്തത് സഞ്ജു സാംസണ്‍ ഇക്കുറി രാജ്സ്ഥാന്‍ റോയല്‍സിന്‍റെ ക്യാപ്റ്റന്‍ എന്ന നിലയില്‍ നേടിയെടുക്കുമെന്ന് ഏതാണ്ടുറപ്പായി. ഇപ്പോള്‍ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന രാജസ്ഥാന്‍ റോയല്‍സ് നോക്കൗട്ടിലേക്ക് കയറുന്ന നാല് ടീമുകളില്‍ ഇടം പിടിക്കുമെന്ന് ഏതാണ്ടുറപ്പാണ്. കാരണം രാജസ്ഥാന്‍ റോയല്‍സ് കളിയുടെ താളം കണ്ടെത്തിക്കഴിഞ്ഞിരിക്കുന്നു. ടീം വര്‍ക്കും സഞ്ജു എന്ന ക്യാപ്റ്റന് കീഴില്‍ കുതിക്കുന്ന ടീമംഗങ്ങളുടെ വ്യക്തിഗതമായ മികച്ച പ്രകടനങ്ങളും രാജസ്ഥാന്‍ റോയല്‍സിന് ഇക്കുറി വലിയ സാധ്യത വിദഗ്ധര്‍ കല്‍പ്പിക്കുന്നതിലേക്ക് എത്തിയിരിക്കുന്നു.

ശനിയാഴ്ച മുംബൈ ഇന്ത്യന്‍സിനെതിരെ ഇറങ്ങുമ്പോള്‍ വിജയത്തുടര്‍ച്ചയാണ് സഞ്ജു സാംസണും സംഘവും ലക്ഷ്യം വെയ്ക്കുന്നത്. മുംബൈ ആദ്യ ജയം തേടിയിറങ്ങുമ്പോള്‍ കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ തുടര്‍ച്ചയായി ജയിച്ച ആത്മവിശ്വാസത്തിലാണ് രാജസ്ഥാന്‍ റോയല്‍സ്.


2013 മുതല്‍ സഞ്ജു സാംസണ്‍ ഐപിഎല്ലില്‍ കളിക്കുന്നുണ്ട്. 2016ല്‍ ദല്‍ഹി ഡെയര്‍ ഡെവിള്‍സില്‍ കളിച്ചാണ് 2016ല്‍ സഞ്ജു ഐപിഎല്ലില്‍ എത്തുന്നത്. പിന്നീട് രാജസ്ഥാന്‍ റോയല്‍സില്‍ എത്തി. 2019ല്‍ വ്യക്തിഗതമായി 342 റണ്‍സ് നേടി. 2020ല്‍ 375 റണ്‍സും നേടി. 2021ല്‍ ക്യാപ്റ്റനായി. 2021ല്‍ വ്യക്തിഗത സ്കോര്‍ ഉയര്‍ത്തി-484 റണ്‍സ് നേടി. ഇപ്പോള്‍ രണ്ടാം തവണ ക്യാപ്റ്റനായ 2022ല്‍ ഇതുവരെ ഏട്ട് കളികളില്‍ നിന്നും 228 റണ്‍സ് നേടി. 2013 മുതല്‍ ഐപിഎല്ലില്‍ ഉണ്ടായിരുന്നെങ്കിലും എല്ലാ നിലയ്ക്കും സ‌ഞ്ജുവിന്‍റെ സമയം തെളിയുന്നത് 2022ലെ ഐപിഎല്ലില്‍ ആണ്. ഇവിടെ എല്ലാ നിലകളിലും തിളങ്ങുന്ന സഞ്ജുവിനെ കണ്ട് അത്ഭതം കൂറുകയാണ് ക്രിക്കറ്റ് ആരാധകര്‍. മികച്ച ബാറ്റ്സ്മാന്‍, വിക്കറ്റ് കീപ്പര്‍, മികച്ച് ക്യാപ്റ്റന്‍ എന്നിങ്ങനെ എല്ലാ മേഖലകളിലും സഞ്ജു വെട്ടിത്തിളങ്ങുന്നു.

ഏറ്റവുമൊടുവില്‍ റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരുമായുള്ള മാച്ചില്‍ ജോസ് ബട് ലര്‍ നേരത്തെ പോയപ്പോള്‍ പകരക്കാരനായി വന്ന സഞ്ജു ഹസരംഗ എന്ന അപകടകാരിയായ ബൗളറെ സിക്സറിലേക്കും ബൗണ്ടറിയിലേക്കും പായിക്കുമ്പോഴാണ് ഹര്‍ഷ ബോഗ് ലേ ട്വീറ്റ് ചെയ്തത്. 'സഞ്ജു സാംസണ്‍ ബാറ്റ് ചെയ്യുമ്പോള്‍ ആകാംക്ഷയും ആവേശവും മൂലം എപ്പോഴും ഇരിപ്പിടത്തിന്‍റെ അറ്റത്തിരിക്കേണ്ടിവരു'മെന്നാണ് ഹര്‍ഷാ ബോഗ്ലേയുടെ ട്വീറ്റ്. ഈ മത്സരത്തില്‍ 21 പന്തില്‍ നിന്നും 27 എടുത്ത സഞ്ജുവിന്‍റെ ബാറ്റിംഗ് പിന്നീട് രാജസ്ഥാന്‍റെ വിജയത്തില്‍ നിര്‍ണ്ണായകമായി.

കഴിഞ്ഞ വര്‍ഷം 2018 മുതല്‍ രാജസ്ഥാന്‍ റോയല്‍സില്‍ എട്ട് കോടി വീതമാണ് സഞ്ജു സാംസണ് കിട്ടിക്കൊണ്ടിരുന്നതെങ്കില്‍ 2022ല്‍ 14 കോടിയാണ് പ്രതിഫലം.ടി20യിലെ മികച്ച കളിക്കാരന്‍ എന്നാണ് കുമാര്‍ സംഗക്കാര സഞ്ജുവിനെ വാഴ്ത്തുന്നത്. ജോസ് ബട്ലര്‍ സഞ്ജുവിലെ മികച്ച ക്യാപ്റ്റനെ ആദരിക്കുന്ന കളിക്കാരനാണ്. സഞ്ജു സാംസന്‍റെ മനോഭാവത്തെ പാടിപ്പുകഴ്ത്തുകയാണ് രവിചന്ദ്രന്‍ അശ്വിന്‍. സഞ്ജുവിന്‍റെ തളരാത്ത ആത്മവിശ്വാസമാണ് പലരെയും ആകര്‍ഷിക്കുന്നത്. ഇത് തന്നെയാണ് ക്യാപ്റ്റന്‍ എന്ന നിലയിലും സഞ്ജുവിനെ വ്യത്യസ്തനാക്കുന്നത്.

  comment

  LATEST NEWS


  പച്ച പുല്‍ത്തകിടിയിലെ റണ്‍ ഒഴുകും പിച്ചില്‍ ബാറ്റിംഗ് വെടിക്കെട്ടിനായി ആരവം ഉയരും


  ആം ആദ്മിക്ക് കുരുക്ക് മുറുകുന്നു: ആം ആദ്മി മദ്യനയത്തിലെ കോടികളുടെ അഴിമതി: മലയാളിയായ വിജയ് നായരെ സിബിഐ അറസ്റ്റ് ചെയ്തു


  കാണിമാരുടെ പരമ്പരാഗതമായ തലപ്പാവണിയിച്ചു; കുട്ടികള്‍ പൂക്കള്‍ നല്‍കി; ഇടമലക്കുടിയില്‍ സുരേഷ് ഗോപിക്ക് ആവേശ സ്വീകരണം; അടുത്ത ലക്ഷ്യം പ്രഖ്യാപിച്ചു


  നാക് റാങ്കിങ് എ ഗ്രേഡ്: കേരള കേന്ദ്ര സര്‍വ്വകലാശാലക്ക് ചരിത്രനേട്ടം


  മഠം അധികൃതര്‍ മനുഷ്യത്വരഹിതമായി പെരുമാറുന്നു; തനിക്കനുകൂലമായ കോടതി വിധിയുണ്ടായിട്ടും ഉപദ്രവിക്കുന്നു; സിസ്റ്റര്‍ ലൂസി കളപ്പുര വീണ്ടും സമര രംഗത്ത്


  പ്രണയിച്ച് വിവാഹം കഴിച്ച ഹിന്ദുവായ ഭാര്യ ഇസ്ലാമിക വിശ്വാസം പിന്തുടര്‍ന്നില്ല; ബുര്‍ക്ക ധരിച്ചില്ല, കത്തികൊണ്ട് കഴുത്തറുത്ത് കൊന്ന് ഭര്‍ത്താവ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.