×
login
ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തില്‍ ഇളയ മകള്‍ സ്റ്റേഡിയത്തിലിരുന്ന് വീശിയത് ഇന്ത്യന്‍ പതാക; വെളിപ്പെടുത്തലുമായി പാക് മുന്‍ നായകന്‍ ഷാഹിദ് അഫ്രീദി

തന്റെ മകള്‍ ഇന്ത്യന്‍ പതാക വീശുന്ന വീഡിയോ സോഷ്യല്‍ മീഡിയ വഴി പുറത്തു വിടണോ എന്ന ആലോചനയിലാണ് താനിപ്പോള്‍ എന്നും അഫ്രീദി പറഞ്ഞു.

ദുബായ്: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ ഇന്ത്യ- പാക്കിസ്ഥാന്‍ മത്സരത്തില്‍ തന്റെ ഇളയ മകള്‍ സ്‌റ്റേഡിയത്തിലിരുന്ന് ആവേശത്തോടെ വീശിയത് ഇന്ത്യന്‍ പതാകയെന്ന് വെളിപ്പെടുത്തി മുന്‍ പാക് നായകന്‍ ഷഹീദ് അഫ്രീദി. ഇന്ത്യാ പാക് മത്സരം വീക്ഷിക്കാന്‍ സ്‌റ്റേഡിയത്തിലെത്തിയത് 90 ശതമാനവും ഇന്ത്യന്‍ ആരാധകരായിരുന്നു. തന്റെ മകള്‍ ഇന്ത്യന്‍ പതാക വീശുന്ന വീഡിയോ സോഷ്യല്‍ മീഡിയ വഴി പുറത്തു വിടണോ എന്ന ആലോചനയിലാണ് താനിപ്പോള്‍ എന്നും അഫ്രീദി പറഞ്ഞു.

'സൂപ്പര്‍ ഫോറിലെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരം കാണാനെത്തിയവരില്‍ 10 ശതമാനം പാകിസ്ഥാന്‍ ആരാധകരെ ഉണ്ടായിരുന്നുള്ളൂവെന്ന് എന്റെ ഭാര്യ പറഞ്ഞിരുന്നു. സ്‌റ്റേഡിയത്തില്‍ 90 ശതമാനവും ഇന്ത്യന്‍ ആരാധകരായിരുന്നു. സ്‌റ്റേഡിയത്തില്‍ പാകിസ്ഥാന്‍ പതാക എവിടെയും കിട്ടാനില്ലായിരുന്നു. എന്റെ ഇളയ മകള്‍ സ്‌റ്റേഡിയത്തിലിരുന്ന് വീശിയത് ഇന്ത്യന്‍ പതാകയായിരുന്നെന്നും പാക് വാര്‍ത്ത ചാനല്‍ ചര്‍ച്ചയില്‍ അഫ്രീദ് വെളിപ്പെടുത്തി.  

അഫ്രീദിക്ക് അഞ്ച് പെണ്‍മക്കളാണുള്ളത് അക്‌സ, അന്‍ഷ, അജ്‌വ, അസ്മാറ, ആര്‍വ എന്നിങ്ങനെ മക്കളുടെ പേരുകള്‍. ഇതില്‍ അന്‍ഷയുമായി പാക് പേസര്‍ ഷഹീന്‍ അഫ്രീദിയുടെ വിവാഹ നിശ്ചയം കഴിഞ്ഞിട്ടുണ്ട്.  


 

 

 

 

    comment

    LATEST NEWS


    പച്ച പുല്‍ത്തകിടിയിലെ റണ്‍ ഒഴുകും പിച്ചില്‍ ബാറ്റിംഗ് വെടിക്കെട്ടിനായി ആരവം ഉയരും


    ആം ആദ്മിക്ക് കുരുക്ക് മുറുകുന്നു: ആം ആദ്മി മദ്യനയത്തിലെ കോടികളുടെ അഴിമതി: മലയാളിയായ വിജയ് നായരെ സിബിഐ അറസ്റ്റ് ചെയ്തു


    കാണിമാരുടെ പരമ്പരാഗതമായ തലപ്പാവണിയിച്ചു; കുട്ടികള്‍ പൂക്കള്‍ നല്‍കി; ഇടമലക്കുടിയില്‍ സുരേഷ് ഗോപിക്ക് ആവേശ സ്വീകരണം; അടുത്ത ലക്ഷ്യം പ്രഖ്യാപിച്ചു


    നാക് റാങ്കിങ് എ ഗ്രേഡ്: കേരള കേന്ദ്ര സര്‍വ്വകലാശാലക്ക് ചരിത്രനേട്ടം


    മഠം അധികൃതര്‍ മനുഷ്യത്വരഹിതമായി പെരുമാറുന്നു; തനിക്കനുകൂലമായ കോടതി വിധിയുണ്ടായിട്ടും ഉപദ്രവിക്കുന്നു; സിസ്റ്റര്‍ ലൂസി കളപ്പുര വീണ്ടും സമര രംഗത്ത്


    പ്രണയിച്ച് വിവാഹം കഴിച്ച ഹിന്ദുവായ ഭാര്യ ഇസ്ലാമിക വിശ്വാസം പിന്തുടര്‍ന്നില്ല; ബുര്‍ക്ക ധരിച്ചില്ല, കത്തികൊണ്ട് കഴുത്തറുത്ത് കൊന്ന് ഭര്‍ത്താവ്

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.