×
login
പഞ്ചാബ് പ്ലേ ഓഫ് കണ്ടില്ല, ധവാന് അച്ഛന്റെ വക ഇടിയും ചവിട്ടും; പിടിച്ചു മാറ്റാന്‍ ശ്രമിച്ച് കൂടെയുള്ളവര്‍; വൈറല്‍ വീഡിയോ പങ്കുവച്ച് താരം

8.25 കോടി രൂപയ്ക്കാണ് ഐപിഎല്‍ മെഗാ ലേലത്തിലൂടെ ഡല്‍ഹി ക്യാപിറ്റല്‍സില്‍ നിന്നും പഞ്ചാബ് ധവാനെ സ്വന്തമാക്കിയത്. എല്ലാവരും പഞ്ചാബ് മാനേജ്മെന്റ് ധവാനെ ക്യാപ്റ്റനായി നിയമിക്കും എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പഞ്ചാബ് ആ ഉത്തരവാദിത്വം മായങ്കിനെ ഏല്‍പ്പിക്കുകയായിരുന്നു. ഐപിഎല്‍ 15-ാം സീസണിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് ശിഖര്‍ ധവാന്‍. 14 മത്സരങ്ങളില്‍ 460 റണ്‍സാണ് ധവാന്‍ നേടിയത്.

മുംബൈ:  ഐപിഎല്‍ പ്ലേ ഓഫ് കാണാതെ പുറത്തായതിനു പിന്നാലെ പഞ്ചാബ് കിങ്‌സ് സൂപ്പര്‍ താരം ശിഖര്‍ ധവാന് അച്ഛന്റെ വക ഇടിയും ചവിട്ടും. താരം തന്നെയാണ് ഈ വീഡിയോ പങ്കുവച്ചത്. ഇടയ്ക്കിടെ നര്‍മത്തില്‍ ചാലിച്ച വിഡിയോകള്‍ പങ്കുവയ്ക്കുന്ന ധവാന് ഇന്‍സ്റ്റഗ്രാമില്‍ ഒട്ടേറെ ആരാധകരുമുണ്ട്.  

പ്ലേ ഓഫ് കാണാതെ പഞ്ചാബ് കിങ്‌സ് പുറത്തായതിനു പിന്നാലെ തന്നെ മര്‍ദിച്ച് അവശനാക്കിയെന്നു വെളിപ്പെടുത്തിയ ധവാന്‍, 'നോക്കൗട്ട് ഘട്ടത്തിലേക്കു യോഗ്യത നേടാഞ്ഞതിന് അച്ഛന്‍ എന്നെ നോക്കൗട്ട് ചെയ്തു' എന്ന അടിക്കുറിപ്പോടെ അച്ഛന്‍ 'തലങ്ങും വിലങ്ങും' മര്‍ദിക്കുന്നതിന്റെ വിഡോയോ റീല്‍സും ധവാന്‍ പങ്കുവച്ചു. ഇരുവരും മത്സരിച്ച് അഭിനയിച്ച വിഡിയോ സഹതാരങ്ങളും ആരാധകരും ഏറ്റെടുത്തു. മുന്‍ ഇന്ത്യന്‍ താരങ്ങളായ ഇര്‍ഫാന്‍ പഠാന്‍, ഹര്‍ഭജന്‍ സിങ്, പഞ്ചാബ് കിങ്‌സ് താരം ഹര്‍പ്രീത് ബ്രാര്‍ തുടങ്ങിയവര്‍ വിഡിയോയ്ക്ക് കമന്റുമായെത്തി. അച്ഛന്‍ താങ്കെളെക്കാള്‍ വളരെ മികച്ച നടനാണെന്നായിരുന്നു ഹര്‍ഭജന്‍ സിങ്ങിന്റെ കമന്റ്. അച്ഛനെ പിടിച്ചു മാറ്റാന്‍ കൂടെയുള്ളവര്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. രസകരമായ ഈ വീഡിയോ ആരാധകര്‍ വളരെപെട്ടെന്ന് തന്നെ ഏറ്റെടുത്തു.

8.25 കോടി രൂപയ്ക്കാണ് ഐപിഎല്‍ മെഗാ ലേലത്തിലൂടെ ഡല്‍ഹി ക്യാപിറ്റല്‍സില്‍ നിന്നും പഞ്ചാബ് ധവാനെ സ്വന്തമാക്കിയത്. എല്ലാവരും പഞ്ചാബ് മാനേജ്മെന്റ് ധവാനെ ക്യാപ്റ്റനായി നിയമിക്കും എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പഞ്ചാബ് ആ ഉത്തരവാദിത്വം മായങ്കിനെ ഏല്‍പ്പിക്കുകയായിരുന്നു. ഐപിഎല്‍ 15-ാം സീസണിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് ശിഖര്‍ ധവാന്‍. 14 മത്സരങ്ങളില്‍ 460 റണ്‍സാണ് ധവാന്‍ നേടിയത്.

  comment

  LATEST NEWS


  പഴയ ഒരു രൂപ, 50 പൈസ നാണയങ്ങള്‍ ഇനി വരില്ല; നിര്‍മ്മാണം അവസാനിപ്പിച്ച് റിസര്‍വ്വ് ബാങ്ക്


  കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന 2023-24ലെ പ്രീബജറ്റ് യോഗങ്ങള്‍ സമാപിച്ചു; എട്ട് യോഗങ്ങളിലായി പങ്കെടുത്തത് 110ലധികം പേര്‍


  ഒരു ഓവറില്‍ 43 റണ്‍സെടുത്ത് റുതുരാജ് ഗെയ്ക് വാദിന്‍റെ തകര്‍പ്പന്‍ ബാറ്റിംഗ് വെടിക്കെട്ട്; പുതിയ റെക്കോഡ് (വീഡിയോ);


  ഏകീകൃത സിവില്‍ നിയമം മതങ്ങളെ തകര്‍ക്കാനല്ല; നടക്കുന്നത് വ്യാജപ്രചാരണമെന്ന് ബിജെപി നേതാവ് പി.ആര്‍. ശിവശങ്കര്‍


  കുച്ചിപ്പുഡിയുമായി ഋഷി സുനകിന്‍റെ മകള്‍ ; ഭഗവദ് ഗീത തൊട്ട് സത്യപ്രതിജ്ഞയെടുത്ത ഋഷി സുനക് മകളില്‍ പകര്‍ന്നത് ഭാരതീയ പാരമ്പര്യം


  മലയാള നടി മഞ്ജിമ മോഹനും തമിഴ് നടന്‍ ഗൗതം കാര്‍ത്തിക്കും വിവാഹിതരായി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.