login
പാക് ക്രിക്കറ്റ് ബോര്‍ഡില്‍ സ്വജനപക്ഷപാതം; ടീമിലേക്ക് താരങ്ങളെ തെരഞ്ഞെടുക്കുന്നത് അവരുടെ ഉന്നത ബന്ധങ്ങളുടെ അടിസ്ഥാനത്തില്‍

ടീം സെലക്ഷനില്‍ ക്യാപ്റ്റന്റെ വാക്കുകളാണ് അന്തിമം ആകേണ്ടത്. ക്യാപ്റ്റന്റെ തീരുമാനങ്ങള്‍ക്കാണ് ക്രിക്കറ്റ് ബോര്‍ഡ് പ്രാധാന്യം നല്‍കേണ്ടത്.

ഇസ്ലാമബാദ് : പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡില്‍ സ്വജനപക്ഷപാതമാണ്. ക്രിക്കറ്റ് താരങ്ങള്‍ക്കുള്ള ഉന്നതതല ബന്ധങ്ങളുടെ അടിസ്ഥാനത്തിലാണ് ടീം സെലക്ഷന്‍ നല്‍കുന്നതെന്നും മുതിര്‍ന്ന പാക് താരം ഷുഐബ് മാലിക്. ഒരു പാക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മുന്‍ ക്യാപ്റ്റന്‍ കൂടിയായ ഷുഐബ് ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്.  

ക്രിക്കറ്റ് ബോര്‍ഡിന്റെ ഭാഗത്ത് നിന്നുള്ള നടപടികള്‍ ചിലപ്പോള്‍ നമുക്ക് ദഹിക്കാത്തത് ആകും. ടീം സെലക്ഷന്‍ നടത്തുമ്പോള്‍ താരങ്ങളുടെ കഴിവ് അല്ല പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പരിഗണിക്കുന്നത്. താരങ്ങള്‍ക്കുള്ള ബന്ധമാണ് ഇവിടെ മാനദണ്ഡമാകുന്നത്.  

സിംബാബ്വെ പര്യടനത്തിനുള്ള ടീമിലേക്ക് ക്യാപ്റ്റന്‍ ബാബര്‍ അസം നിര്‍ദേശിച്ച താരങ്ങളെ ഉള്‍പ്പെടുത്താതിരുന്ന പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ നടപടി അടുത്തിടെ ഏറെ വിവാദങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. അസം നിര്‍ദ്ദേശിച്ചവരെയൊന്നും ടീമിലേക്ക് പരിഗണിക്കാന്‍ ബോര്‍ഡ് താത്പര്യം കാണിച്ചില്ല. ടീമിനെ സംബന്ധിച്ച് ബോര്‍ഡിലെ ഓരോരുത്തര്‍ക്കും ഓരോ താത്പര്യങ്ങളാണ്.

എന്നാല്‍ ടീം സെലക്ഷനില്‍ ക്യാപ്റ്റന്റെ വാക്കുകളാണ് അന്തിമം ആകേണ്ടത്. ക്യാപ്റ്റന്റെ തീരുമാനങ്ങള്‍ക്കാണ് ക്രിക്കറ്റ് ബോര്‍ഡ് പ്രാധാന്യം നല്‍കേണ്ടത്. കാരണം ഗ്രൗണ്ടില്‍ കളിക്കാനിറങ്ങുന്നത് ക്യാപ്റ്റനും അദ്ദേഹത്തിന്റെ ടീമുമാണെന്നും ഷുഐബ് മാലിക് കൂട്ടിച്ചേര്‍ത്തു.

 

  comment

  LATEST NEWS


  36 റഫാല്‍ യുദ്ധവിമാനങ്ങളും 222ല്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും: ഇന്ത്യ വ്യോമസേനാ മേധാവി ആര്‍കെഎസ് ബദോരിയ


  ജയരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ദി റീബര്‍ത്' വെള്ളിയാഴ്ച മുതല്‍ റൂട്‌സ് വീഡിയോയില്‍


  അസമില്‍ ചില പദ്ധതികളുടെ അനുകൂല്യങ്ങള്‍ക്ക് രണ്ടു കുട്ടികള്‍ എന്ന മാനദണ്ഡം വരുന്നു; നയം ക്രമേണ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ


  വിദേശത്ത് പോകുന്നവരുടെ സര്‍ട്ടിഫിക്കറ്റില്‍ ഇനി വാക്‌സിന്‍ ബാച്ച് നമ്പറും തീയതിയും; സെറ്റില്‍ നിന്നും നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാം


  കേരളത്തിലെ ചെറുകിട കര്‍ഷകര്‍ക്ക് 1870 കോടിയുടെ വായ്പയുമായി റിസര്‍വ്വ് ബാങ്കും കേന്ദ്രസര്‍ക്കാരിന്‍റെ മേല്‍നോട്ടത്തിലുള്ള നബാര്‍ഡും


  മകളുടെ ശരീരത്തില്‍ 30 തവണ കത്തി കുത്തിയിറക്കിയ മാതാവ് അറസ്റ്റില്‍, മകനെ മാരകമായി കുത്തി പരുക്കേല്‍പ്പിച്ചു


  മഹാകവി രമേശന്‍ നായരുടെ ഓര്‍മ്മകളില്‍ കൊല്ലവും


  ഊരാളുങ്കലിന്റെ അശാസ്ത്രീയ നിർമാണം; പത്തനാപുരം പഞ്ചായത്തിന്റെ 23 കോടി വെള്ളത്തില്‍, അഞ്ചു നില മാളിന്റെ താഴത്തെ നില വെള്ളത്തിൽ മുങ്ങി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.