×
login
അക്ഷര്‍ പട്ടേലാണ് താരം; ശ്രേയസിനും സഞ്ജുവിനും അര്‍ധശതകം

ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ഷായ് ഹോപ്പിന്റെ തകര്‍പ്പന്‍ സെഞ്ചുറിയുടെയും (135 പന്തില്‍ 115) നിക്കോളാസ് പൂരന്റേയും (74) കരുത്തിലാണ് 311 റണ്‍സ് എന്ന ഭേദപ്പെട്ട സ്‌കോര്‍ നേടിയത്. കെയ്ല്‍ മെയേഴ്‌സ് 39, ബ്രൂക്‌സ് 35 റണ്‍സെടുത്തു. ഇന്ത്യക്ക് വേണ്ടി ഷര്‍ദുല്‍ താക്കൂര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: വിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് രണ്ട് വിക്കറ്റിന്റെ ആവേശ ജയം സമ്മാനിച്ചത് അക്ഷര്‍ പട്ടേലിന്റെ ഒറ്റയാള്‍ പോരാട്ടം. ആദ്യം ബാറ്റ് ചെയ്ത് വിന്‍ഡീസ് ഉയര്‍ത്തിയ വിജയലക്ഷ്യമായ 312 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ ഒരുഘട്ടത്തില്‍ 38.4 ഓവറില്‍ അഞ്ച് വിക്കറ്റിന് 205 എന്ന നിലയില്‍ പതറിയിടത്തുനിന്നാണ് അക്ഷര്‍ പട്ടേല്‍ വാലറ്റത്തെ കൂട്ടുപിടിച്ച് രണ്ട് പന്തും രണ്ട് വിക്കറ്റും ബാക്കിനില്‍ക്കേ ടീം ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. 35 പന്തില്‍നിന്ന് അഞ്ച് സിക്‌സും മൂന്ന് ഫോറുമടക്കം പുറത്താകാതെ 64 റണ്‍സെടുത്ത അക്‌സറിന്റെ ഒറ്റയാന്‍ പോരാട്ടമാണ് വിന്‍ഡീസില്‍ നിന്ന് വിജയം തട്ടിത്തെറിപ്പിച്ചത്. സ്‌കോര്‍: വിന്‍ഡീസ് 50 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 311. ഇന്ത്യ: 49.4 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 312. അക്ഷര്‍ പട്ടേലാണ് കളിയിലെ താരം.

ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ഷായ് ഹോപ്പിന്റെ തകര്‍പ്പന്‍ സെഞ്ചുറിയുടെയും (135 പന്തില്‍ 115) നിക്കോളാസ് പൂരന്റേയും (74)  കരുത്തിലാണ് 311 റണ്‍സ് എന്ന ഭേദപ്പെട്ട സ്‌കോര്‍ നേടിയത്. കെയ്ല്‍ മെയേഴ്‌സ് 39, ബ്രൂക്‌സ് 35 റണ്‍സെടുത്തു. ഇന്ത്യക്ക് വേണ്ടി ഷര്‍ദുല്‍ താക്കൂര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.


മികച്ച ടോട്ടല്‍ പിന്തുടര്‍ന്ന ഇന്ത്യന്‍ തുടക്കം നല്ലതായിരുന്നില്ല. ശുഭ്മാന്‍ ഗില്‍ ഒരുവശത്ത് നന്നായി തുടങ്ങിയപ്പോള്‍ ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ ഇഴഞ്ഞു. 11 ഓവറില്‍ സ്‌കോര്‍ 48ല്‍ നില്‍ക്കെ ധവാന്‍ (31 പന്തില്‍ 13) മടങ്ങി. അധികം വൈകാതെ ഗില്ലും (49 പന്തില്‍ 43), സൂര്യകുമാര്‍ യാദവും (എട്ട് പന്തില്‍ 9) പുറത്തായി. പിന്നീട് സഞ്ജു സാസംണും ശ്രേയസ് അയ്യരും നടത്തിയ കൂട്ടുകെട്ടാണ് ഇന്ത്യക്ക് വിജയപ്രതീക്ഷ നല്‍കിയത്. ഇരുവരും 99 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.

63 റണ്‍സെടുത്ത ശ്രേയസാണ് ആദ്യം പുറത്തായത്. 39-ാം ഓവറില്‍ സ്‌കോര്‍ 205ല്‍  നില്‍ക്കെ സഞ്ജു അപ്രതീക്ഷിതമായി റണ്ണൗട്ടായത് ഇന്ത്യക്ക് കനത്ത തിരിച്ചടിയായി. മൂന്ന് വീതം ഫോറും സിക്‌സും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്‌സ്. എന്നാല്‍ തോറ്റെന്നുറച്ചുടത്തുനിന്ന് ദീപക് ഹൂഡയെ (36 പന്തില്‍ 33) കൂട്ടുപിടിച്ച് അക്ഷര്‍ സ്‌കോര്‍ ഉയര്‍ത്തി. ദീപക് പുറത്തായശേഷം ഷര്‍ദുലിനെയും (മൂന്ന്) ആവേശ് ഖാനെയും (10), മുഹമ്മദ് സിറാജിനെയും (പുറത്താകാതെ ഒരു റണ്‍) കൂട്ടുപിടിച്ച് അക്ഷര്‍ ഇന്ത്യക്ക് സമ്മാനിച്ചു.

    comment

    LATEST NEWS


    പച്ച പുല്‍ത്തകിടിയിലെ റണ്‍ ഒഴുകും പിച്ചില്‍ ബാറ്റിംഗ് വെടിക്കെട്ടിനായി ആരവം ഉയരും


    ആം ആദ്മിക്ക് കുരുക്ക് മുറുകുന്നു: ആം ആദ്മി മദ്യനയത്തിലെ കോടികളുടെ അഴിമതി: മലയാളിയായ വിജയ് നായരെ സിബിഐ അറസ്റ്റ് ചെയ്തു


    കാണിമാരുടെ പരമ്പരാഗതമായ തലപ്പാവണിയിച്ചു; കുട്ടികള്‍ പൂക്കള്‍ നല്‍കി; ഇടമലക്കുടിയില്‍ സുരേഷ് ഗോപിക്ക് ആവേശ സ്വീകരണം; അടുത്ത ലക്ഷ്യം പ്രഖ്യാപിച്ചു


    നാക് റാങ്കിങ് എ ഗ്രേഡ്: കേരള കേന്ദ്ര സര്‍വ്വകലാശാലക്ക് ചരിത്രനേട്ടം


    മഠം അധികൃതര്‍ മനുഷ്യത്വരഹിതമായി പെരുമാറുന്നു; തനിക്കനുകൂലമായ കോടതി വിധിയുണ്ടായിട്ടും ഉപദ്രവിക്കുന്നു; സിസ്റ്റര്‍ ലൂസി കളപ്പുര വീണ്ടും സമര രംഗത്ത്


    പ്രണയിച്ച് വിവാഹം കഴിച്ച ഹിന്ദുവായ ഭാര്യ ഇസ്ലാമിക വിശ്വാസം പിന്തുടര്‍ന്നില്ല; ബുര്‍ക്ക ധരിച്ചില്ല, കത്തികൊണ്ട് കഴുത്തറുത്ത് കൊന്ന് ഭര്‍ത്താവ്

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.