×
login
ശ്രേയസ് അയ്യര്‍‍ക്ക് അര്‍ധ സെഞ്ചുറി; ഇന്ത്യ മികച്ച സ്‌കോറിലേക്ക്

75 റണ്‍സുമായി ശ്രേയസ് അയ്യരും 50 റണ്‍സുമായി ജഡേജയുമാണ് ക്രീസില്‍.

കാണ്‍പൂര്‍: ന്യൂസീലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ അരങ്ങേറ്റ മത്സരത്തില്‍ തന്നെ അര്‍ധ സെഞ്ചുറി നേടിയ ശ്രേയസ് അയ്യരുടേയും  രവീന്ദ്ര ജഡേജയുടേയും അര്‍ധസഞ്വറിയുടെ മികവില്‍ ഒന്നാം ദിനം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ 258/ 4 എന്ന നിലയിലെത്തി. 75 റണ്‍സുമായി ശ്രേയസ് അയ്യരും 50 റണ്‍സുമായി ജഡേജയുമാണ് ക്രീസില്‍.

വേര്‍പിരിയാത്ത അഞ്ചാം വിക്കറ്റില്‍ ഇവര്‍ 113 റണ്‍സ് കൂട്ടിച്ചേര്‍ത്തു.സെഞ്ച്വറിയിലേക്ക് നീങ്ങുന്ന അയ്യര്‍ 136 പന്തില്‍ 75 റണ്‍സ് നേടി. ഏഴു ഫോറും രണ്ട് സിക്‌സറും പൊക്കി. ജഡേജ 100 പന്തില്‍ ആറു ബൗണ്ടറിയുടെ പിന്‍ബലത്തില്‍ അമ്പത് റണ്‍സും നേടിയിട്ടുണ്ട്.

ടോസ് നേടി ബാറ്റ് ചെയ്ത ഇന്ത്യയുടെ തുടക്കം ശോഭനമായില്ല. ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ പതിമൂന്ന് റണ്‍സുമായി കളം വിട്ടു. പേസര്‍ ജാമിസണിന്റെ പന്തില്‍ ബ്ലെന്‍ഡല്‍ ക്യാച്ചെടുത്തു. അഗര്‍വാള്‍ മടങ്ങുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 21 റണ്‍സ്. വണ്‍ഡൗണായി ക്രീസിലെത്തിയ ചേതേശ്വര്‍ പൂജാര ഓപ്പണര്‍ ഗുഭ്മാന്‍ ഗില്ലിനൊപ്പം പൊരുതിന്നതോടെ ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ന്നു. അര്‍ധ സെഞ്ച്വറി കുറിച്ചതിന് പിന്നാലെ ഗില്‍ വീണു . 93 പന്തില്‍ അഞ്ചു ഫോറും ഒരു സിക്‌സറും അടക്കം 52 റണ്‍സ് കുറിച്ച ഗില്‍ ജാമിസണിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി. രണ്ടാം വിക്കറ്റില്‍ ഗില്ലും പൂജാരയും 61 റണ്‍സ് നേടി. ഗില്ലിന് പുറകെ പൂജാരയും പുറത്തായി. സൗത്തിയുടെ പന്തില്‍ ബ്ലെന്‍ഡലിന് പിടികൊടുത്തു. 26 റണ്‍സാണ് പൂജാരയുടെ സമ്പാദ്യം.

പിന്നീട് ക്യാപ്റ്റന്‍ രഹാനെയ്‌ക്കൊപ്പം ശ്രേയസ് അയ്യര്‍ പൊരുതിനിന്നു. ഒടുവില്‍ രഹാനെ ജാമിസണിന്റെ പന്തില്‍ ക്ലീന്‍ ബൗഡായി. 63 പന്ത് നേരിട്ട രഹാനെ അറു ബൗണ്ടറികളുടെ മികവില്‍ 35 റണ്‍സ് സ്വന്തം പേരില്‍ കുറിച്ചു. നാലാം വിക്കറ്റില്‍ രഹാനെയും അയ്യരും 39 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

ന്യൂസിലന്‍ഡിനായി പേസര്‍ കെയ്ല്‍ ജാമിസണ്‍ 47 റണ്‍സിന് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ടിം സൗത്തി 43 റണ്‍സിന് ഒരു വിക്കറ്റ് എടുത്തു. അതേസമയം സ്പിന്നര്‍മാരായ അജാക്‌സ് പട്ടേലിനും വില്യം സോമര്‍വില്ലെയ്ക്കും വിക്കറ്റ് ലഭിച്ചില്ല.

 

 

  comment

  LATEST NEWS


  പ്രതിപക്ഷ ബഹളം: പാര്‍ലമെന്‍റില്‍ ശീതകാലസമ്മേളനത്തിന്‍റെ ആദ്യആഴ്ചയില്‍ തന്നെ 52.30 ശതമാനം സിറ്റിംഗ് പാഴാക്കി രാജ്യസഭ


  പെരിയയില്‍ തോറ്റതിന് തിരുവല്ലയില്‍ കണക്കു തീര്‍ക്കരുത്; പ്രതികള്‍ക്ക് സിപിഎമ്മുമായാണ് ബന്ധം, റിമാന്‍ഡ് റിപ്പോര്‍ട്ട് സിപിഎം തിരുത്തി എഴുതിച്ചു


  ഭീകരാക്രമണങ്ങള്‍ കുറഞ്ഞു; കശ്മീരിലേക്ക് സഞ്ചാരികള്‍ ഒഴുകുന്നു; നവംബറിലെത്തിയത് ഒന്നേകാല്‍ ലക്ഷം ടൂറിസ്റ്റുകള്‍


  എസ്എന്‍ഡിപി അമരത്ത് കാല്‍നൂറ്റാണ്ട് തികച്ച് വെള്ളാപ്പള്ളി; "ഈഴവ സമുദായത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്‌ കാരണക്കാരന്‍"; ആശംസകളുമായി നേതാക്കള്‍


  ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആളുകളെ ഏകോപിപ്പിച്ച് ആസൂത്രണം ചെയ്ത് സന്ദീപിനെ കൊലപ്പെടുത്തി; ആവര്‍ത്തിച്ച് കോടിയേരി


  നിഫ്റ്റില്‍ പഠിക്കാം: ഫാഷന്‍ ഡിസൈന്‍, അപ്പാരല്‍ പ്രൊഡക്ഷന്‍; ഒാണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി; അവസാന തീയതി ജനുവരി 17

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.