×
login
രവീന്ദ്ര ജാലം; ലങ്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ പിടിമുറുക്കി ഇന്ത്യ

ജഡേജയുടെ ഈ തകര്‍പ്പന്‍ സെഞ്ച്വറിയുടെ മികവില്‍ ഇന്ത്യ എട്ട് വിക്കറ്റിന് 574 റണ്‍സ് നേടി ഇന്നിങ്‌സ് ഡിക്ലയര്‍ ചെയതു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക തകര്‍ച്ചയിലേക്ക് നീങ്ങുകയാണ്. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ അവര്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 108 റണ്‍സ് എടുത്തു. നിസ്സങ്കയും (26) ചരിത് അസങ്ക (1) യുമാണ് ക്രീസില്‍.

മൊഹാലി:ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ 175 റണ്‍സുമായി കീഴടങ്ങാതെ നിന്ന് രവീന്ദ്ര ജഡേജ തന്റെ ആദ്യകാല ഉപദേശകരിലൊരാളായ ഷെയ്ന്‍ വോണിന് ഉചിതമായ ആദരാഞ്ജലി അര്‍പ്പിച്ചു.  

ജഡേജയുടെ ഈ തകര്‍പ്പന്‍ സെഞ്ച്വറിയുടെ മികവില്‍ ഇന്ത്യ എട്ട് വിക്കറ്റിന് 574 റണ്‍സ് നേടി ഇന്നിങ്‌സ് ഡിക്ലയര്‍ ചെയതു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക തകര്‍ച്ചയിലേക്ക് നീങ്ങുകയാണ്. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ അവര്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 108 റണ്‍സ് എടുത്തു. നിസ്സങ്കയും (26) ചരിത് അസങ്ക (1) യുമാണ് ക്രീസില്‍.  

ജഡേജ 228 പന്തിലാണ് 175 റണ്‍സ് നേടിയത്. 17 ഫോറും മൂന്ന് സിക്‌സറും അടിച്ചു. ജഡേജയുടെ രണ്ടാം ടെസ്റ്റ് സെഞ്ച്വറിയാണിത്. കരിയറിലെ ഏറ്റവും മികച്ച സ്‌കോറും  ഇതു തന്നെ. കഴിഞ്ഞ ദിവസം അന്തരിച്ച സ്പിന്‍ മാന്ത്രികന്‍ ഷെയ്ന്‍ വോണ്‍ ആദ്യകാല ഉപദേശകനായിരുന്നു.  


അഞ്ചിന് 357 റണ്‍സെന്ന സ്‌കോറിനാണ് ഇന്ത്യ ഇന്നിങ്‌സ് പുനരാരംഭിച്ചത്. ജഡേജയ്ക്ക് മികച്ച പിന്തുണ നല്‍കിയ അശ്വിന്‍ 61 റണ്‍സ് എടുത്തു. ഏഴാം വിക്കറ്റില്‍ ജഡേജയും അശ്വിനും 130 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ലക്മലിന്റെ പന്തില്‍ അശ്വിന്‍ വീണതോടെയാണ് ഈ കൂട്ടുകെട്ട് തകര്‍ന്നത്.  തുടര്‍ന്നെത്തിയ ജയന്ത് രണ്ട് റണ്‍സിന് പുറത്തായി. മുഹമ്മദ് ഷമി 20 റണ്‍സുമായി പുറത്താകാതെ നിന്നു.  

ഒന്നാം ഇന്നിങ്‌സ് തുടങ്ങിയ ശ്രീലങ്കയുടെ തുടക്കം മോശമായി. ഓപ്പണര്‍ ലാഹിരു തിരുമാനെ 17 റണ്‍സിന് പുറത്തായി. സ്പിന്നര്‍ അശ്വിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ആദ്യ വിക്കറ്റ് നിലംപൊത്തുമ്പോള്‍ ശ്രീലങ്കന്‍ സ്‌കോര്‍ബോര്‍ഡില്‍ 48 റണ്‍സ് മാത്രം. തിരുമാനെയ്ക്ക് പിറകെ ക്യാപ്റ്റന്‍ ദിമുത്തു കരുണരത്‌നയും മടങ്ങി. 28 റണ്‍സ് കുറിച്ച കരുണരത്‌ന ജഡേജയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി.  

തുടര്‍ന്നെത്തിയ ഏയ്ഞ്ചലോ മാത്യൂസിനും പിടിച്ചുനില്‍ക്കാനായില്ല. 22 റണ്‍സുമായി കളം വിട്ടു. ജസ്പ്രീത് ബുംറയ്ക്കാണ് വിക്കറ്റ്. ധനഞ്ജയ ഡിസില്‍വ അനായാസം കീഴടങ്ങി. എട്ട് പന്തില്‍ ഒരു റണ്‍സ് നേടിയ ഡിസില്‍വ അശ്വിന്റെ പന്തില്‍ വീണു.  അശ്വിന്‍ പതിമൂന്ന്് ഓവറില്‍ 21 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തി. രവീന്ദ്ര ജഡേജയും ജസ്പ്രീത് ബുംറയും ഓരോ വിക്കറ്റ് എടുത്തു.

  comment

  LATEST NEWS


  197.08 കോടി പിന്നിട്ട് കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; ദേശീയ രോഗമുക്തി നിരക്ക് 98.58% ആയി; കഴിഞ്ഞ 24 മണിക്കൂറില്‍ 11,739 പേര്‍ക്ക് കൂടി വൈറസ് ബാധ


  പഞ്ചാബില്‍ ആം ആദ്മി ബലത്തില്‍ ഖാലിസ്ഥാന്‍ പിടിമുറുക്കി; സംഗ്രൂര്‍ ലോക്സഭ സീറ്റില്‍ ജയിച്ച ശിരോമണി അകാലിദള്‍ (അമൃത്സര്‍) ഖലിസ്ഥാന്‍ സംഘടന


  പശു സംരക്ഷകനായി പിണറായി വിജയനും; മുഖ്യമന്ത്രിയുടെ വസതിയില്‍ പുതിയ ഗോശാല; നിര്‍മാണത്തിന് പണം അനുവദിച്ച് മന്ത്രി മുഹമ്മദ് റിയാസ്


  'പഴയ നിയമം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി


  ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ പഞ്ചാബിലെ ഏക സീറ്റും നഷ്ടപ്പെട്ട് എഎപി; ദയനീയ തോല്‍വി സംസ്ഥാനം ഭരണം നേടി ആറ് മാസം തികയ്ക്കും മുമ്പേ


  ഉത്തര്‍പ്രദേശില്‍ അഖിലേഷിന്‍റെ കോട്ട തകര്‍ത്ത് യോഗി; അസംഗഡ് ലോക്സഭാ മണ്ഡലത്തില്‍ ബിജെപിയുടെ ദിനേഷ് ലാൽ യാദവ് നിരാഹുവ ജയിച്ചു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.