login
ശ്രീലങ്കന്‍ പര്യടനം; ധവാനോ ഹാര്‍ദിക്കോ നായകനാകും

ജൂലൈയിലാണ് ഇന്ത്യന്‍ ടീം ശ്രീലങ്ക സന്ദര്‍ശിക്കുക. മൂന്ന്് ഏകദിനങ്ങളും മൂന്ന് ടി 20 മത്സരങ്ങളും കളിക്കും. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെ നടക്കുന്നതിനാല്‍ വിരാട് കോഹ്‌ലി, രോഹിത് ശര്‍മ തുടങ്ങിയ പ്രമുഖര്‍ ശ്രീലങ്കന്‍ പര്യടനത്തിന് ഉണ്ടാകില്ല.

ന്യൂദല്‍ഹി: ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ശിഖര്‍ ധവാനോ ഹാര്‍ദിക് പാണ്ഡ്യയോ നയിക്കുമെന്ന് റിപ്പോര്‍ട്ട്. ശസ്ത്രക്രിയയ്ക്കുശേഷം വിശ്രമിക്കുന്ന ശ്രേയസ് അയ്യര്‍ ആരോഗ്യം വീണ്ടെടുത്താന്‍ നായകസ്ഥാനം അയ്യര്‍ക്ക് നല്‍കുമെന്ന് ബിസിസിഐയോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.  

ജൂലൈയിലാണ് ഇന്ത്യന്‍ ടീം ശ്രീലങ്ക സന്ദര്‍ശിക്കുക. മൂന്ന്് ഏകദിനങ്ങളും മൂന്ന് ടി 20 മത്സരങ്ങളും കളിക്കും. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെ നടക്കുന്നതിനാല്‍ വിരാട് കോഹ്‌ലി, രോഹിത് ശര്‍മ തുടങ്ങിയ പ്രമുഖര്‍ ശ്രീലങ്കന്‍ പര്യടനത്തിന് ഉണ്ടാകില്ല.  

ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമിക്കുന്ന ശ്രേയസ് അയ്യര്‍ ശ്രീലങ്കന്‍ പര്യടനത്തിന് മുമ്പ് ആരോഗ്യം വീണ്ടെടുക്കാനുള്ള  സാധ്യത കുറവാണ്. ഈ സാഹചര്യത്തില്‍ ഓപ്പണര്‍ ശിഖര്‍ ധവാനെയോ ഓള്‍ റൗണ്ടര്‍ ഹാര്‍ദിക്കിനെയോ ക്യാപ്റ്റനാക്കുമെന്ന് ബിസിസിഐ സെലക്ഷന്‍ കമ്മിറ്റിയോട്് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.  

മുഖ്യ പരിശീലകന്‍ രവി ശാസ്ത്രി ടെസ്റ്റ് ടീമിനൊപ്പം ഇംഗ്ലണ്ടിലേക്ക് പോകുന്നതിനാല്‍ ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി രാഹുല്‍ ദ്രാവിഡിനെ നിയമിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.

  comment
  • Tags:

  LATEST NEWS


  ജയരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ദി റീബര്‍ത്' വെള്ളിയാഴ്ച മുതല്‍ റൂട്‌സ് വീഡിയോയില്‍


  അസമില്‍ ചില പദ്ധതികളുടെ അനുകൂല്യങ്ങള്‍ രണ്ടു കുട്ടികള്‍ എന്ന മാനദണ്ഡം വരുന്നു; നയം ക്രമേണ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ


  വിദേശത്ത് പോകുന്നവരുടെ സര്‍ട്ടിഫിക്കറ്റില്‍ ഇനി വാക്‌സിന്‍ ബാച്ച് നമ്പറും തീയതിയും; സെറ്റില്‍ നിന്നും നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാം


  കേരളത്തിലെ ചെറുകിട കര്‍ഷകര്‍ക്ക് 1870 കോടിയുടെ വായ്പയുമായി റിസര്‍വ്വ് ബാങ്കും കേന്ദ്രസര്‍ക്കാരിന്‍റെ മേല്‍നോട്ടത്തിലുള്ള നബാര്‍ഡും


  മകളുടെ ശരീരത്തില്‍ 30 തവണ കത്തി കുത്തിയിറക്കിയ മാതാവ് അറസ്റ്റില്‍, മകനെ മാരകമായി കുത്തി പരുക്കേല്‍പ്പിച്ചു


  മഹാകവി രമേശന്‍ നായരുടെ ഓര്‍മ്മകളില്‍ കൊല്ലവും


  ഊരാളുങ്കലിന്റെ അശാസ്ത്രീയ നിർമാണം; പത്തനാപുരം പഞ്ചായത്തിന്റെ 23 കോടി വെള്ളത്തില്‍, അഞ്ചു നില മാളിന്റെ താഴത്തെ നില വെള്ളത്തിൽ മുങ്ങി


  കേന്ദ്രമന്ത്രി വി. മുരളീധരന് എസ്‌കോര്‍ട്ടും പൈലറ്റ് വാഹനവും മനപ്പൂര്‍വ്വം നല്‍കാതെ കേരളം; എന്നാല്‍ ഗണ്‍മാനും വേണ്ട, ഒഴിവാക്കി മന്ത്രി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.