login
മുഹമ്മദ് സിറാജിന് ഇന്ത്യന്‍ ടീം നല്‍കുന്ന പിന്തുണ നോക്കൂ; അവര്‍ക്ക് ജാതിയും മതവും വര്‍ണവും ഒന്നുമില്ല; പ്രശംസയുമായി ഷൊയിബ് അക്തര്‍

രഹാനെയുടെ ക്യാപ്റ്റന്‍സിയും വളരെ മികച്ചതാണ്. അദ്ദേഹത്തിന്റെ ബോളിങ് മാറ്റങ്ങളും ജസ്പ്രീത് ബുമ്രയെ ഉപയോഗിച്ച രീതിയുമൊക്കെ ഉജ്വലം. അരങ്ങേറ്റ മത്സരം കളിച്ച മുഹമ്മദ് സിറാജിനെ ഉപയോഗിച്ച രീതിയും കൊള്ളാം

കറാച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനേയും മാനെജ്‌മെന്റിനേയും പ്രശംസിച്ച് പാകിസ്ഥാന്‍ മുന്‍ പേസ് ബൗളര്‍ ഷൊയിബ് അക്തര്‍. ഇന്ത്യന്‍ ടീമിനോ മാനെജ്‌മെന്റിനോ കളിക്കാരുടെ ജാതിയും മതവും വര്‍ണവും ഒന്നും പ്രശ്‌നമേ അല്ല. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് യുവ പേസര്‍ മുഹമ്മദ് സിറാജിന് ടീം നല്‍കുന്ന പിന്തുണ. പിതാവിന്റെ മരണത്തില്‍ മാനസികമായി തകര്‍ന്ന സിറാജിനെ ടീം എത്ര വേഗമാണ് ക്രിക്കറ്റിലേക്ക് തിരികെ എത്തിച്ചത്.  

പെട്ടെന്നൊരു നിമിഷം കളത്തില്‍ രൂപപ്പെടുന്ന ഒന്നല്ല ഒരു ടീം. ഡ്രസിങ് റൂമിലാണ് യഥാര്‍ഥ ടീം രൂപപ്പെടുന്നത്. ഓസ്‌ട്രേലിയയ്‌ക്കെതിരെ വെറും 36 റണ്‍സിന് ഓള്‍ഔട്ടായി നിരാശയിലാഴ്ന്ന ഒരു ടീമിന്റെ ആത്മവിശ്വാസം വീണ്ടെടുക്കാനുള്ള ബുദ്ധിമുട്ട് എത്രത്തോളമായിരിക്കുമെന്ന് ചിന്തിച്ചു നോക്കൂ. ഇന്ത്യയുടെ ഈ തിരിച്ചുവരവില്‍ ഡ്രസിങ് റൂമിലെ മികച്ച അന്തരീക്ഷവും വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് ഉറപ്പാണ്. ഇന്ത്യയുടെ അഡ്‌ലെയ്ഡ് പരാജയം 'നാണക്കേട്' എന്ന് നേരത്തെ വിശേഷിപ്പിച്ച അക്തര്‍, അജിന്‍ക്യ രഹാന മുന്നില്‍ നിന്നും നയിച്ച മെല്‍ബണ്‍ ടെസ്റ്റ് വിജയം അതിഗംഭീരമെന്ന് വിശേഷിപ്പിച്ചു.  

രഹാനെയുടെ ക്യാപ്റ്റന്‍സിയും വളരെ മികച്ചതാണ്. അദ്ദേഹത്തിന്റെ ബോളിങ് മാറ്റങ്ങളും ജസ്പ്രീത് ബുമ്രയെ ഉപയോഗിച്ച രീതിയുമൊക്കെ ഉജ്വലം. അരങ്ങേറ്റ മത്സരം കളിച്ച മുഹമ്മദ് സിറാജിനെ ഉപയോഗിച്ച രീതിയും കൊള്ളാം. ഡ്രസിങ് റൂമില്‍ താരങ്ങളില്‍ ഇന്ത്യ പുലര്‍ത്തുന്ന വിശ്വാസം കൂടിയാണ് ഇതു കാണിച്ചുതരുന്നത്. അവിടെ മതമോ ജാതിയോ വര്‍ണമോ പ്രശ്‌നമല്ല. കോഹ്ലിയും രോഹിത്തും ഷമിയും ഒന്നുമില്ലാതെ തന്നെ ഓസ്‌ട്രേലിയ പോലെ ഒരു ടീമിനെ നിഷപ്രയാസം തോല്‍പ്പിക്കാന്‍ സാധിക്കുമെന്ന് ടീം തെളിയിച്ചെന്നും അക്തര്‍.

 

  comment

  LATEST NEWS


  രാജ്യത്തെ കോവിഡ് വ്യാപനം: പ്രധാനമന്ത്രി ഇന്ന് ജില്ലാ കളക്ടര്‍മാരുമായി ചര്‍ച്ച നടത്തും; ഗ്രാമീണ മേഖലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തും


  യഹുദന്മാരോടുള്ള കടം


  കൊവിഡ് വ്യാപനം: നുണകളും യഥാര്‍ത്ഥ്യവും


  കൊവിഡിനെ പിടിച്ചുകെട്ടി യുപിയും യോഗിയും


  'ഏഷ്യാനെറ്റ് ന്യൂസ് അഞ്ചു വര്‍ഷമായി നിയമിച്ചത് സഖാക്കളെയും സുഡുക്കളെയും'; വ്യാജവാര്‍ത്തകളില്‍ കാണുന്നത് അവരുടെ അടങ്ങാത്ത പകയും ഈര്‍ഷ്യയുമെന്ന് കെ.എസ്


  317ഡോക്ടര്‍മാരുടെ കണ്‍സള്‍ട്ടേഷന്‍; 346 കേന്ദ്രങ്ങളിലൂടെ 10771പേര്‍ക്ക് വാക്സിനേഷന്‍; 23317കുടുംബങ്ങള്‍ക്ക് ഭക്ഷണം; രാപ്പകല്‍ സേവന സജ്ജമായി സേവാഭാരതി


  റയല്‍ വിടുമെന്ന റിപ്പോര്‍ട്ട് തള്ളി സിദാന്‍


  ഫ്രഞ്ച് ലീഗില്‍ കിരീടപ്പോരാട്ടം ആവേശത്തിലേക്ക്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.