×
login
ഹോങ്കോങ്ങിനെ 40 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍

സൂര്യകുമാര്‍ യാദവിന്റെ വെടിക്കെട്ട് ബാറ്റിംഗ് (26 പന്തില്‍ 68 റണ്‍): കോലിക്ക് അര്‍ധസെഞ്ചുറി

ദുബായ്:ദുബായ്: ഹോങ്കോങ്ങിനെ 40 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ കടന്നു. ആദ്യ മത്സരത്തില്‍ പാകിസ്താനെ ഇന്ത്യ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചിരുന്നു.  

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സെടുത്തു. 193 റണ്‍സ് വിജയലക്ഷ്യം പിന്‍തുടര്‍ന്ന ഹോങ്കോങിന് 5 വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 41 റണ്‍സെടുത്ത ബാബര്‍ ഹയാത്താണ് ഹോങ്കോങ്ങിന്റെ ടോപ് സ്‌കോറര്‍.

 ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ സൂര്യകുമാര്‍ യാദവിന്റെ വെടിക്കെട്ട് ബാറ്റിംഗന്റേയും വിരാട് കോലിയുടെ അര്‍ധസെഞ്ചുറിയുടെയും കരുത്തില്‍ 20 ഓവറില്‍ 192 റണ്‍സെടുത്തു.  26 പന്തില്‍ 68 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 40 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച വിരാട് കോലി 44 പന്തില്‍ 59 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. മൂന്ന് സിക്‌സും ഒരു ഫോറും അടങ്ങുന്നതാണ് കോലിയുടെ ഇന്നിംഗ്‌സ്. ടി20 കരിയറിലെ 31-ാം അര്‍ധസെഞ്ചുറി തികച്ച കോലി അര്‍ധസെഞ്ചുറികളുടെ എണ്ണത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കൊപ്പമെത്തി. നാലാം വിക്കറ്റില്‍ കോലിയും സൂര്യകുമാറും  ചേര്‍ന്ന് ഏഴോവറില്‍ 98 റണ്‍സാണ് കൂട്ടിച്ചേര്‍ത്തു.


. ഓപ്പണറായി എത്തിയ രാഹുല്‍ പുറത്താവുമ്പോള്‍ 39 പന്തില്‍ 36 റണ്‍സാണ് നേടിയിരുന്നത്. രണ്ട് സിക്‌സുകള്‍ അദ്ദേഹത്തിന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. പതിമൂന്നാം ഓവറിന്റെ അവസാന പന്തിലാണ് രാഹുല്‍ മടങ്ങുന്നത്.മികച്ച തുടക്കമിട്ട ക്യാപ്റ്റന്‍ രോഹിത് ശര്‍മ 13 പന്തില്‍ 21 റണ്‍സെടുത്ത് പുറത്തായി.

 

 

  comment

  LATEST NEWS


  പച്ച പുല്‍ത്തകിടിയിലെ റണ്‍ ഒഴുകും പിച്ചില്‍ ബാറ്റിംഗ് വെടിക്കെട്ടിനായി ആരവം ഉയരും


  ആം ആദ്മിക്ക് കുരുക്ക് മുറുകുന്നു: ആം ആദ്മി മദ്യനയത്തിലെ കോടികളുടെ അഴിമതി: മലയാളിയായ വിജയ് നായരെ സിബിഐ അറസ്റ്റ് ചെയ്തു


  കാണിമാരുടെ പരമ്പരാഗതമായ തലപ്പാവണിയിച്ചു; കുട്ടികള്‍ പൂക്കള്‍ നല്‍കി; ഇടമലക്കുടിയില്‍ സുരേഷ് ഗോപിക്ക് ആവേശ സ്വീകരണം; അടുത്ത ലക്ഷ്യം പ്രഖ്യാപിച്ചു


  നാക് റാങ്കിങ് എ ഗ്രേഡ്: കേരള കേന്ദ്ര സര്‍വ്വകലാശാലക്ക് ചരിത്രനേട്ടം


  മഠം അധികൃതര്‍ മനുഷ്യത്വരഹിതമായി പെരുമാറുന്നു; തനിക്കനുകൂലമായ കോടതി വിധിയുണ്ടായിട്ടും ഉപദ്രവിക്കുന്നു; സിസ്റ്റര്‍ ലൂസി കളപ്പുര വീണ്ടും സമര രംഗത്ത്


  പ്രണയിച്ച് വിവാഹം കഴിച്ച ഹിന്ദുവായ ഭാര്യ ഇസ്ലാമിക വിശ്വാസം പിന്തുടര്‍ന്നില്ല; ബുര്‍ക്ക ധരിച്ചില്ല, കത്തികൊണ്ട് കഴുത്തറുത്ത് കൊന്ന് ഭര്‍ത്താവ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.