ന്യൂദല്‍ഹി: ഈ വര്‍ഷത്തെ ടി 20 ലോകകപ്പ് ഇന്ത്യയില്‍ നിന്ന് യുഎഇ യിലേക്ക് മാറ്റിയേക്കും. കൊവിഡിനെ തുടര്‍ന്ന്് ഐപിഎല്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവച്ചതിന് പിന്നാലെയാണ് ലോകകപ്പ് വേദി യുഎഇയിലേക്ക്് മാറ്റാന്‍ ബിസിസിഐ ആലോചിക്കുന്നത്.
ഒക്ടോബര്‍ – നവംബര്‍ മാസങ്ങളിലാണ് ലോകകപ്പ്. ഇന്ത്യയില്‍ നവംബര്‍ മാസത്തില്‍ കൊവിഡ് മൂന്നാം തരംഗം വ്യാപകമാകുമെന്നാണ് റിപ്പോര്‍ട്ട്്. ഈ സാഹചര്യത്തില്‍ ലോകകപ്പിനായി ഇന്ത്യയിലെത്തുന്ന ടീമുകള്‍ സുരക്ഷിതരായിരിക്കില്ലെന്നാണ് വിലയിരുത്തല്‍.
ലോകകപ്പ് വേദി യുഎഇയിലേക്ക് മാറ്റുന്നത് സംബന്ധിച്ച് ഒരു മാസത്തിനുള്ളില്‍ ഫൈനല്‍ തീരുമാനം ഉണ്ടാകും. ലോകകപ്പ് വേദി യുഎഇയിലേക്ക്് മാറ്റുന്നതുമായി ബന്ധപ്പെട്ട്് യുഎഇ അധികൃതരുമായി ചര്‍ച്ച നടത്തിയതായി വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: