×
login
ലോകകപ്പില്‍ ഓപ്പണറാകാന്‍ വിരാട് കോഹ്‌ലി

അടുത്തമാസം ആരംഭിക്കുന്ന ഐപിഎല്ലില്‍ ഞാന്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യും. പഴയകാലങ്ങളില്‍ വിവിധ സ്ഥാനങ്ങളില്‍ ബാറ്റ് ചെയ്തിട്ടുണ്ട്. നിലവില്‍ ഇന്ത്യയുടെ മധ്യനിര ശക്തമാണ്. അതിനാല്‍ ലോകകപ്പില്‍ രോഹിതിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുമെന്ന് കോഹ്‌ലി പറഞ്ഞു. ഇനി മുതല്‍ വിരാട് കോഹ്‌ലി രോഹിതിനൊപ്പം ഇന്ത്യന്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യണമെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗാവസ്‌കറും അഭിപ്രായപ്പെട്ടു.

അഹമ്മദാബാദ്: ടി 20 ലോകകപ്പില്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നതായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. ഈ വര്‍ഷം അവസാനം ഇന്ത്യയിലാണ് ടി 20 ലോകകപ്പ്. ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടി 20 മത്സരത്തില്‍ ശര്‍മയ്‌ക്കൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത് ഇന്ത്യക്ക് മികച്ച തുടക്കം സമ്മാനിച്ചതിന് പിന്നാലെയാണ് ലോകകപ്പില്‍ ഓപ്പണറാകാന്‍ താല്‍പ്പര്യമുണ്ടെന്ന് കോഹ്‌ലി വെളിപ്പെടുത്തിയത്.  

അടുത്തമാസം ആരംഭിക്കുന്ന ഐപിഎല്ലില്‍ ഞാന്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യും. പഴയകാലങ്ങളില്‍ വിവിധ സ്ഥാനങ്ങളില്‍ ബാറ്റ് ചെയ്തിട്ടുണ്ട്. നിലവില്‍ ഇന്ത്യയുടെ മധ്യനിര ശക്തമാണ്. അതിനാല്‍ ലോകകപ്പില്‍ രോഹിതിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുമെന്ന് കോഹ്‌ലി പറഞ്ഞു. ഇനി മുതല്‍ വിരാട് കോഹ്‌ലി രോഹിതിനൊപ്പം ഇന്ത്യന്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യണമെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗാവസ്‌കറും അഭിപ്രായപ്പെട്ടു.

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടി 20 യില്‍ ഓപ്പണറായി ഇറങ്ങിയ കോഹ്‌ലി , രോഹിത് ശര്‍മയ്‌ക്കൊപ്പം ആദ്യ വിക്കറ്റില്‍ 94 റണ്‍സാണ് അടിച്ചുകൂട്ടിയത്.  ഈ ഗംഭീര തുടക്കം മുതലാക്കി മറ്റ് ബാറ്റ്‌സ്മാന്മാര്‍ കൂടി തകര്‍ത്തുകളിച്ചതോടെ ഇന്ത്യ 20 ഓവറില്‍ രണ്ട് വിക്കറ്റിന് 224 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. മത്സരത്തില്‍ 36 റണ്‍സ് വിജയം നേടി ഇന്ത്യ പരമ്പരയും സ്വന്തമാക്കി. 225 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് 20 ഓവറില്‍ എട്ട് വിക്കറ്റിന് 188 റണ്‍സേ നേടാനായുള്ളൂ. കോഹ്‌ലിയാണ് മാന്‍ ഓഫ് ദ സിരീസ്.

  comment
  • Tags:

  LATEST NEWS


  രാഷ്ട്രപതി കേരളത്തില്‍; റാം നാഥ് കോവിന്ദിനെ സ്വീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍; നാളെ വനിതാ സമാജികരുടെ ദ്വിദിന സമ്മേളനം ഉദ്ഘാടനം ചെയ്യും


  ശിവലിംഗത്തെ അവഹേളിച്ച് പോസ്റ്റ്; പരാതിയില്‍ നടപടിയില്ല; കോണ്‍ഗ്രസ് നേരാവ് അജുലത്തീഫിനെ സംരക്ഷിച്ച് പോലീസ്; പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി


  പോപ്പുലര്‍ ഫ്രണ്ടിന്റെ കൊലവിളിക്കെതിരെ പ്രതികരിച്ചെന്ന് വരുത്തി പ്രതിപക്ഷ നേതാവ്; വി.ഡി. സതീശന്റെ നിലപാടുകളില്‍ ക്രൈസ്തവ സമൂഹത്തിന് അമര്‍ഷം


  മലപ്പുറത്ത് പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചതിന്റെ പേരില്‍ കുടിവെള്ളം നിഷേധിച്ചു; പട്ടികജാതി കോളനിയില്‍ കുടിവെള്ളമെത്തിച്ച് സേവാഭാരതി


  കാശ്മീരിലെ മതതീവ്രവാദി അഴിക്കുള്ളില്‍; യാസിന്‍ മാലിക്കിന് ജീവപര്യന്തം തടവ്; മോദി സര്‍ക്കാര്‍ എത്തിയപ്പോള്‍ ഗാന്ധിയനായെന്ന് പ്രതി കോടതിയില്‍


  സംസ്ഥാനത്ത് കുട്ടികളുടെ വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ചു; രജിസ്‌ട്രേഷന്‍ ഓണ്‍ലൈന്‍ വഴി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.