×
login
മുസ്ലീം കളിക്കാര്‍ക്ക് അമിത പ്രധാന്യം; ടീം മുദ്രാവാക്യം രാം ഭക്ത് ഹനുമാന്‍ കി ജയ് എന്നതു മാറ്റി; ക്രിക്കറ്റര്‍ വസീം ജാഫറിനെതിരേ ഗുരുതര ആരോപണങ്ങള്‍

കുനാല്‍ ചന്ദേലയ്ക്ക് പകരം ഇക്ബാല്‍ അബുദുള്ളയെ ജാഫര്‍ ടീമിന്റെ ക്യാപ്റ്റനാക്കി

റാഞ്ചി: ഉത്തരാഖണ്ഡ് ക്രിക്കറ്റ് ടീം ഹെഡ് കോച്ച് സ്ഥാനം രാജിവച്ച മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വസീം ജാഫറിനെതിരേ ഗുരുതര ആരോപണങ്ങള്‍.  പദവി വഹിക്കുന്നതിനിടെ മുസ്ലീം ക്രിക്കറ്റ് താരങ്ങള്‍ക്ക് ജാഫര്‍ അമിത പ്രധാന്യം നല്‍കിയെന്നാണ് ആരോപണം.  സെലക്ടര്‍മാരുടെ ഇടപെടലും പക്ഷപാതവും ആരോപിച്ചാണ് ജാഫര്‍ രാജി സമര്‍പ്പിച്ചത്.  

ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് ഉത്തരാഖണ്ഡ് (സിഎയു) സെക്രട്ടറി മഹിം വര്‍മ്മ, ചീഫ് സെലക്ടര്‍ റിസ്വാന്‍ ഷംഷാദ് എന്നിവരുമായി ജാഫറിന് തര്‍ക്കമുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു സെഷനായി ഉത്തരാഖണ്ഡ് ഹെഡ് കോച്ചായി ജോലി ചെയ്യാന്‍ ജാഫര്‍ 45 ലക്ഷം രൂപയാണ് കൈപ്പറ്റിയത്. കളിക്കാരെ തിരഞ്ഞെടുക്കുന്നതില്‍ വര്‍മ്മ ഇടപെടുന്നുവെന്ന് ജാഫര്‍ ആരോപിച്ചിരുന്നു. എന്നാല്‍ ജാഫറിന്റെ ആരോപണങ്ങള്‍ മഹിം വര്‍മയും റിസ്വാന്‍ ഷംഷാദും നിഷേധിച്ചു.മതപരമായ കാരണം ചൂണ്ടിക്കാട്ടി ജാഫറിന് ടീം മുദ്രാവാക്യം 'രാം ഭക്ത് ഹനുമാന്‍ കി ജയ്' 'ഗോ ഉത്തരാഖണ്ഡ്' എന്ന് മാറ്റി

ക്രിക്കറ്റ് യൂണിയന്‍ ഉദ്യോഗസ്ഥരുമായി ജാഫര്‍  വഴക്കിടുകയും മതപരമായ പക്ഷപാതത്തെത്തുടര്‍ന്ന് ക്രിക്കറ്റ് ടീമിനെ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് ബിസിസിഐ മുന്‍ വൈസ് പ്രസിഡന്റായ മഹിം വര്‍മ ആരോപിച്ചു. തുടക്കത്തില്‍ തങ്ങള്‍ ജാഫറിന് പൂര്‍ണ്ണ പിന്തുണ നല്‍കുകയും ആഭ്യന്തര ക്രിക്കറ്റില്‍ പരമാവധി റണ്‍സ് നേടിയെന്ന് കണക്കിലെടുത്ത് തീരുമാനങ്ങള്‍ സ്വീകരിക്കുകയും ചെയ്തുവെന്ന് വര്‍മ പറഞ്ഞു.

കളിക്കാരെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ജാഫറിനെ ഒരിക്കലും സമ്മര്‍ദ്ദത്തിലാക്കിയിട്ടില്ലെന്നും വര്‍മ കൂട്ടിച്ചേര്‍ത്തു. ഇക്ബാല്‍ അബ്ദുല്ല, സമദ് സല്ല, ജയ് ബിസ്ത എന്നിവരെ അതിഥി കളിക്കാരായി ജാഫര്‍ കൊണ്ടുവന്നതായി അദ്ദേഹം പറഞ്ഞു. കുനാല്‍ ചന്ദേലയ്ക്ക് പകരം ജാഫര്‍ ഇക്ബാല്‍ അബുദുള്ളയെ ടീമിന്റെ ക്യാപ്റ്റനാക്കി. എന്നാല്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി 20 ടൂര്‍ണമെന്റില്‍ 5 മത്സരങ്ങളില്‍ നിന്ന് നാല് മത്സരങ്ങളില്‍ ടീം പരാജയപ്പെട്ടെന്നു വര്‍മ പറഞ്ഞു.

 


 

 

 

 

 

  comment

  LATEST NEWS


  രാഷ്ട്രപതി കേരളത്തില്‍; റാം നാഥ് കോവിന്ദിനെ സ്വീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍; നാളെ വനിതാ സമാജികരുടെ ദ്വിദിന സമ്മേളനം ഉദ്ഘാടനം ചെയ്യും


  ശിവലിംഗത്തെ അവഹേളിച്ച് പോസ്റ്റ്; പരാതിയില്‍ നടപടിയില്ല; കോണ്‍ഗ്രസ് നേരാവ് അജുലത്തീഫിനെ സംരക്ഷിച്ച് പോലീസ്; പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി


  പോപ്പുലര്‍ ഫ്രണ്ടിന്റെ കൊലവിളിക്കെതിരെ പ്രതികരിച്ചെന്ന് വരുത്തി പ്രതിപക്ഷ നേതാവ്; വി.ഡി. സതീശന്റെ നിലപാടുകളില്‍ ക്രൈസ്തവ സമൂഹത്തിന് അമര്‍ഷം


  മലപ്പുറത്ത് പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചതിന്റെ പേരില്‍ കുടിവെള്ളം നിഷേധിച്ചു; പട്ടികജാതി കോളനിയില്‍ കുടിവെള്ളമെത്തിച്ച് സേവാഭാരതി


  കാശ്മീരിലെ മതതീവ്രവാദി അഴിക്കുള്ളില്‍; യാസിന്‍ മാലിക്കിന് ജീവപര്യന്തം തടവ്; മോദി സര്‍ക്കാര്‍ എത്തിയപ്പോള്‍ ഗാന്ധിയനായെന്ന് പ്രതി കോടതിയില്‍


  സംസ്ഥാനത്ത് കുട്ടികളുടെ വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ചു; രജിസ്‌ട്രേഷന്‍ ഓണ്‍ലൈന്‍ വഴി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.