×
login
കാളീപൂജയില്‍ പങ്കെടുത്തതിന് വധഭീഷണി; ബംഗ്ലദേശ് മുന്‍ നായകന്‍ ഷാക്കിബ് അല്‍ ഹസന്‍ മാപ്പുപറഞ്ഞു; ഇസ്ലാം സമാധാനത്തിന്റെ മതമാണെന്നും താരം

ഒന്നിച്ചുനില്‍ക്കുന്നിടത്തോളം കാലം നമ്മള്‍ ശക്തരായിരിക്കും. മുസ്ലീങ്ങളായിട്ടുള്ള നമ്മള്‍ എല്ലാകാലവും ഒന്നിച്ചു നില്‍ക്കുമെന്ന് ഷാക്കിബ് അല്‍ ഹസന്‍ പുറത്തുവിട്ട വീഡിയോയിലൂടെ വ്യക്തമാക്കി.

ധാക്ക:കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച കാളീ പൂജയില്‍ പങ്കെടുത്തതിന് ബംഗ്ലദേശ് ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന് വധഭീഷണി. പൂജയില്‍ പങ്കെടുത്തത് ഇസ്ലാം മതനിന്ദയാണെന്ന് ആരോപിച്ചാണ് താരത്തെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്. സാമൂഹ്യ മാധ്യമങ്ങളിലും ഷാക്കിബിന് എതിര്‍ത്തുകൊണ്ട് വന്‍ പ്രതിഷേധമാണ് മതമൗലിക വാദികള്‍ നടത്തുന്നത്. സംഭവവുമായി ബന്ധപ്പെട്ട് മൊഹ്‌സിന്‍ തലൂക്ദാര്‍ എന്ന യുവാവിനെ ബംഗ്ലദേശിലെ സില്‍ഹത്തില്‍ നിന്നും അറസ്റ്റ് ചെയ്തു.  

എന്നാല്‍ പൂജയില്‍ പങ്കെടുത്തതില്‍ ഖേദ പ്രകടനവുമായി ഷാക്കിബ് രംഗത്തെത്തി. തന്റെ പ്രവര്‍ത്തി ആരുടെയെങ്കിലും വികാരത്തെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ഖേദിക്കുന്നതായി അദേഹം പറഞ്ഞു. ഇസ്ലാം സമാധാനത്തിന്റെ മതമാണ്. ഇസ്ലാമിലെ എല്ലാ വ്യവസ്ഥകളും പാലിക്കുന്ന ഒരാളാണ് താന്‍. പറ്റിയ തെറ്റുതിരുത്തി കൂടുതല്‍ നല്ല മുസ്ലീമാകാനാണ് താന്‍ ശ്രമിക്കുന്നതെന്നും ഷാക്കിബ് പറഞ്ഞു.  


ഒന്നിച്ചുനില്‍ക്കുന്നിടത്തോളം കാലം നമ്മള്‍ ശക്തരായിരിക്കും. മുസ്ലീങ്ങളായിട്ടുള്ള നമ്മള്‍ എല്ലാകാലവും ഒന്നിച്ചു നില്‍ക്കുമെന്ന് ഷാക്കിബ് അല്‍ ഹസന്‍ പുറത്തുവിട്ട വീഡിയോയിലൂടെ വ്യക്തമാക്കി.  

ക്രിക്കറ്റ് വാതുവെയ്പ്പുകാരുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഷാക്കീബിനെ മത്സരങ്ങളില്‍ നിന്നും വിലക്കിയിരുന്നു. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ വിലക്കിന്റെ കാലാവധി പൂര്‍ത്തിയാക്കി കളിക്കളത്തില്‍ തിരികെ എത്താന്‍ തയ്യാറെടുക്കുന്നതിനിടെയാണ് താരം പുതിയ വിവാദങ്ങളില്‍ പെട്ടിരിക്കുന്നത്.

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.