×
login
ഓസീസിനെതിരെ സിംബാബ്‌വെക്ക് ചരിത്ര ജയം; 18 പന്തിനിടെ റയാന്‍ ബേളിന് അഞ്ച് വിക്കറ്റ്

ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയയെ പാര്‍ട്ട് ടൈം സ്പിന്നര്‍ റയാന്‍ ബേളിന്റെ മികവില്‍ 31 ഓവറില്‍ വെറും 141 റണ്‍സിന്പുറത്താക്കിയ സിംബാബ്വെ 39 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ ആ ലക്ഷ്യം മറികടക്കുകയും ചെയ്തു. മൂന്ന് ഓവറില്‍ വെറും പത്ത് റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് ബേണ്‍ അഞ്ച് വിക്കറ്റുകള്‍ പിഴുതത്.

ടൗണ്‍വില്ലെ: ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഓസ്‌ട്രേലിയക്കെതിരെ സിംബാബ്‌വെക്ക് ചരിത്ര ജയം. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഓസീസിനെ മൂന്ന് വിക്കറ്റിന് തകര്‍ത്താണ് സിംബാബ്വെ പുതിയ ചരിത്രം കുറിച്ചത്. ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഓസ്്‌ട്രേലിയയില്‍ വച്ച് സിംബാബ്‌വെയുടെ ആദ്യ വിജയമാണിത്.

ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയയെ പാര്‍ട്ട് ടൈം സ്പിന്നര്‍ റയാന്‍ ബേളിന്റെ മികവില്‍ 31 ഓവറില്‍ വെറും 141 റണ്‍സിന്പുറത്താക്കിയ സിംബാബ്വെ 39 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ ആ ലക്ഷ്യം മറികടക്കുകയും ചെയ്തു. മൂന്ന് ഓവറില്‍ വെറും പത്ത് റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് ബേണ്‍ അഞ്ച് വിക്കറ്റുകള്‍ പിഴുതത്. ഓസ്‌ട്രേലിയക്കെതിരെ ഏകദിനത്തില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ബൗളര്‍ എന്ന റിക്കോര്‍ഡും റയാന്‍ ബേണിന് സ്വന്തമായി. ഏകദിനത്തിന്റെ ചരിത്രത്തില്‍ ഏറ്റവും കുറവ് പന്തുകളില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ രണ്ടാമത്തെ താരമായി ഇതോടെ റയാന്‍ ബേണ്‍. 2003ലെ ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ 16 പന്തുകളില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ശ്രീലങ്കയുടെ ചാമിന്ദ വാസാണ് ബേണിന് മുന്നിലുള്ളത്.


96 പന്തില്‍ നിന്ന് രണ്ടു സിക്സും 14 ഫോറുമടക്കം 94 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറുടെ ഇന്നിങ്സാണ് ഓസീസിനെ നാണംകെടാതെ കാത്തത്. വാര്‍ണറെ കൂടാതെ 19 റണ്‍സെടുത്ത ഗ്ലെന്‍ മാക്സ്വെല്‍ മാത്രമാണ് ഓസീസ് നിരയില്‍ രണ്ടക്കം കണ്ടത്. ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് (5), സ്റ്റീവ് സ്മിത്ത് (1), അലക്സ് കാരി (4), മാര്‍ക്കസ് സ്റ്റോയ്നിസ് (3), കാമറൂണ്‍ ഗ്രീന്‍ (3) എന്നിവരെല്ലാം നിരാശപ്പെടുത്തി.

142 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത സിംബാബ്വെയ്ക്കും കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല. ഓപ്പണര്‍മാരായ കൈറ്റാനോയും മാരുമാനിയും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് സമ്മാനിച്ചത്. ഓപ്പണിങ് വിക്കറ്റില്‍ 38 റണ്‍സ് കൂട്ടിച്ചേര്‍ത്തതിനു പിന്നാലെ അവര്‍ക്ക് കൈറ്റാനോ (19), വെസ്ലി മദെവെരെ (2), സീന്‍ വില്യംസ് (0), സിക്കന്ദര്‍ റാസ (8) എന്നിവരെ പെട്ടെന്ന് നഷ്ടമായി. എന്നാല്‍ 35 റണ്‍സെടുത്ത മരുമാനിയും 37 റണ്‍സെടുത്ത ക്യാപ്റ്റന്‍ രെഗിസ് ചക്കബയുമാണ് സിംബാബ്വെ നിരയിലെ ടോപ് സ്‌കോറര്‍മാര്‍.

പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങള്‍ ജയിച്ച ഓസീസ് മൂന്ന് മത്സര പരമ്പര നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു.

  comment

  LATEST NEWS


  പച്ച പുല്‍ത്തകിടിയിലെ റണ്‍ ഒഴുകും പിച്ചില്‍ ബാറ്റിംഗ് വെടിക്കെട്ടിനായി ആരവം ഉയരും


  ആം ആദ്മിക്ക് കുരുക്ക് മുറുകുന്നു: ആം ആദ്മി മദ്യനയത്തിലെ കോടികളുടെ അഴിമതി: മലയാളിയായ വിജയ് നായരെ സിബിഐ അറസ്റ്റ് ചെയ്തു


  കാണിമാരുടെ പരമ്പരാഗതമായ തലപ്പാവണിയിച്ചു; കുട്ടികള്‍ പൂക്കള്‍ നല്‍കി; ഇടമലക്കുടിയില്‍ സുരേഷ് ഗോപിക്ക് ആവേശ സ്വീകരണം; അടുത്ത ലക്ഷ്യം പ്രഖ്യാപിച്ചു


  നാക് റാങ്കിങ് എ ഗ്രേഡ്: കേരള കേന്ദ്ര സര്‍വ്വകലാശാലക്ക് ചരിത്രനേട്ടം


  മഠം അധികൃതര്‍ മനുഷ്യത്വരഹിതമായി പെരുമാറുന്നു; തനിക്കനുകൂലമായ കോടതി വിധിയുണ്ടായിട്ടും ഉപദ്രവിക്കുന്നു; സിസ്റ്റര്‍ ലൂസി കളപ്പുര വീണ്ടും സമര രംഗത്ത്


  പ്രണയിച്ച് വിവാഹം കഴിച്ച ഹിന്ദുവായ ഭാര്യ ഇസ്ലാമിക വിശ്വാസം പിന്തുടര്‍ന്നില്ല; ബുര്‍ക്ക ധരിച്ചില്ല, കത്തികൊണ്ട് കഴുത്തറുത്ത് കൊന്ന് ഭര്‍ത്താവ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.