×
login
രാജ്യത്തെ കാക്കാന്‍ അഗ്നിവീരന്‍മാരാകാം; ശമ്പളവും ഇന്‍ഷുറന്‍സും സേവാനിധി പാക്കേജും; സൈനികസേവനത്തിന്റെ ഗുണങ്ങള്‍ ഏറെ

ഈ കാലയളവില്‍ അവര്‍ക്ക് 48 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും.

ന്യൂദല്‍ഹി:  ചുരുങ്ങിയ കാലത്തേക്ക് സൈനിക സേവനത്തിന് ചെറുപ്പക്കാര്‍ക്ക് അഗ്നിവീരന്‍മാരായി അവസരം നല്‍കുന്ന അഗ്നിപഥ് പദ്ധതി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. പദ്ധതി പ്രകാരമുള്ള അഞ്ചു ഗുണഫലങ്ങള്‍ ഇവയാണ്.  

1. പതിനേഴര വയസ്സിനും 21 വയസ്സിനും ഇടയില്‍ പ്രായമുള്ളവരെ 4 വര്‍ഷത്തേക്ക് സായുധ സേനയില്‍  കരസേന, നാവികസേന, വ്യോമസേന  അഗ്‌നിവീരന്മാരായി ഉള്‍പ്പെടുത്തും. ഈ വര്‍ഷം 46,000 അഗ്‌നിവീരന്മാരെ റിക്രൂട്ട് ചെയ്യും.

2. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 30,000 രൂപ മുതല്‍ 40,000 രൂപ വരെ പ്രതിമാസ ശമ്പളം നല്‍കും. ഈ കാലയളവില്‍ അവര്‍ക്ക് 48 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും.


3. അഗ്‌നിവീരന്മാര്‍ക്കുള്ള വിദ്യാഭ്യാസ യോഗ്യത സേനയിലെ സ്ഥിരം തസ്തികകളുടെ മാനദണ്ഡം തന്നെയായിരിക്കും. നിശ്ചിത മാനദണ്ഡമനുസരിച്ച്, അഗ്‌നിവീരനായി ചേരുന്ന പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്ക് 12ാം ക്ലാസ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സേന ശ്രമിക്കും.

4.നാലുവര്‍ഷത്തെ മത്സരത്തില്‍, ഏകദേശം 25 ശതമാനം അഗ്‌നിവീരന്‍മാര്‍ കുറഞ്ഞത് 15 വര്‍ഷത്തേക്ക് സാധാരണ കേഡര്‍മാരായി സായുധ സേനയില്‍ എന്റോള്‍ ചെയ്യപ്പെടും.

5. ആദായനികുതിയില്‍ നിന്ന് ഒഴിവാകുന്ന അഗ്‌നിവീരന്‍മാര്‍ക്ക് സേവാ നിധി പാക്കേജായി 11.71 ലക്ഷം രൂപ നല്‍കും. എന്നിരുന്നാലും, പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ഉണ്ടാകില്ല.

 

    comment

    LATEST NEWS


    പിണറായിക്കു വേണ്ടിയുള്ള പണപ്പിരിവിനെ ന്യായീകരിച്ച് എ.കെ.ബാലന്‍; ഇവിടുന്ന് പണം എടുക്കാനും പറ്റില്ല, സ്‌പോണ്‍സര്‍ഷിപ്പും പറ്റില്ല എന്നത് എന്ത് ന്യായം


    ഓച്ചിറ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ തീപിടിത്തം, ഫയലുകളും കമ്പ്യൂട്ടറും കത്തി നശിച്ചു; അപകടകാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് റിപ്പോര്‍ട്ട്


    മുഖ്യമന്ത്രി പങ്കെടുക്കുന്ന ലോക കേരള സമ്മേളനത്തിന് ഭാരിച്ച ചെലവുണ്ട്; പരിപാടിക്ക് ശേഷം പണത്തിന്റെ വരവ് ചെലവുകള്‍ ജനങ്ങളെ ബോധ്യപ്പെടുത്തും


    നദികളിലെ ആഴംകൂട്ടല്‍ പദ്ധതി കടലാസില്‍ ഒതുങ്ങി


    മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പേവിഷ പ്രതിരോധ മരുന്നില്ല


    മോദി ഭരണത്തിലെ സാമ്പത്തിക വിപ്ലവം

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.