×
login
പോരാളികള്‍ പറന്നിറങ്ങി; റാഫേല്‍ പോര്‍വിമാനങ്ങള്‍ അംബാലയില്‍; ആകാശക്കരുത്തില്‍ ഇനി ഭാരതം ഒന്നാംനിരയില്‍ (വീഡിയോ)

യുദ്ധക്കപ്പലായ ഐഎന്‍എസ് കോല്‍ക്കത്തയുമാണ് ആദ്യബന്ധം റാഫേലുകള്‍ നടത്തിയത്. സമുദ്രാതിര്‍ത്തയില്‍ നാവികസേന വിമാനങ്ങളെ സ്വാഗതം ചെയ്തു.

ന്യൂദല്‍ഹി : പോരാളികള്‍ പറന്നിറങ്ങി. ഇന്ത്യന്‍ സൈന്യത്തിന് കരുത്തായി റഫാല്‍ വിമാനങ്ങള്‍ ഇന്ത്യന്‍ മണ്ണില്‍ ലാന്ഡ് ചെയ്തു. ദുബായിയില്‍ നിന്നെത്തുന്ന അഞ്ച് യുദ്ധ വിമാനങ്ങള്‍ ഇന്നുച്ചയോടെ ഹരിയാനയിലെ അംബാലയില്‍ പറന്നിറിയത്.

 വ്യോമസേനാ മേധാവി ആര്‍.കെ.എസ്. ബദൗരിയ നേരിട്ടെത്തി വിമാനങ്ങള്‍ കൈപ്പറ്റിയോടെ ആകാശക്കരുത്തില്‍ ഇന്ത്യ ലോകശക്തരായി മാറി. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് രണ്ടു സു 30 എംകെഐ വിമാനങ്ങളുടെ അകമ്പടിയോടെ അഞ്ചു റാഫേല്‍ പോര്‍വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചത്. യുദ്ധക്കപ്പലായ ഐഎന്‍എസ് കോല്‍ക്കത്തയുമാണ് ആദ്യബന്ധം റാഫേലുകള്‍ നടത്തിയത്.  സമുദ്രാതിര്‍ത്തയില്‍ നാവികസേന വിമാനങ്ങളെ സ്വാഗതം ചെയ്തു.

റഫാല്‍  എത്തുന്നതിന്റെ ഭാഗമായി വ്യോമതാവളത്തോടുചേര്‍ന്ന് ധുല്‍കോട്ട്, ബല്‍ദേവ് നഗര്‍, ഗര്‍ണാല, പഞ്ചഘോഡ എന്നീ ഗ്രാമങ്ങളിലാണ് നിരോധനാജ്ഞ. വ്യോമതാവളത്തിന്റെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ സ്വകാര്യ ഡ്രോണുകള്‍ പറത്തുന്നതും ഫോട്ടോയും വീഡിയോയും എടുക്കുന്നതും നിരോധിച്ചിരുന്നു.  

മെറ്റിയോര്‍ എയര്‍ ടു എയര്‍ മിസൈല്‍, സ്‌കാള്‍പ് മിസൈല്‍,  ഇന്ത്യ ആവശ്യപ്പെട്ട റഡാര്‍ വാണിങ് റിസീവര്‍, ലോബാന്‍ഡ് ജാമര്‍, 10 മണിക്കൂര്‍ ഫ്‌ളൈറ്റ് ഡാറ്റാ റെക്കോര്‍ഡിങ്, ഇന്‍ഫ്രാറെഡ് സെര്‍ച്ച് ആന്‍ഡ് ട്രാക്കിങ് സിസ്റ്റം, വിമാനത്തിലെ ഉപകരണങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കാണാന്‍ സാധിക്കുന്ന ഡിസ്‌പ്ലേയുള്ള ഇസ്രയേല്‍ നിര്‍മിത ഹെല്‍മെറ്റ് എന്നിവയാണ് വിമാനത്തിനൊപ്പം ഘടിപ്പിച്ചിട്ടുള്ളത്.

തിങ്കളാഴ്ച ഫ്രാന്‍സില്‍ നിന്നും പുറപ്പെട്ട വിമാനങ്ങള്‍ ഇന്നലെയാണ് ദുബായിലെ ദഫ്ര വിമാനത്താവളത്തില്‍ എത്തിയത്. ആകെ ഏഴ് പൈലറ്റുമാരാണ് വിമാനങ്ങള്‍ക്കൊപ്പം ഉള്ളത്. ഇന്ത്യന്‍ വ്യോമസേന 12 പൈലറ്റുമാരെ നിലവില്‍ ഗോള്‍ഡന്‍ ആരോസെന്ന വ്യോമസേനയുടെ സ്‌ക്വാഡ്രനില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. വരാനിരിക്കുന്നതടക്കം 36 വിമാനങ്ങളുടെ ചുമതല വഹിക്കാനാണ് വ്യോമസേനയുടെ ഗോള്‍ഡന്‍ ആരോസെന്ന സ്‌ക്വാഡ്രന്‍ പുനരുജ്ജീവിപ്പിച്ചത്. 'ഉദയം അജസ്ത്രം' എന്ന വാക്യമാണ് സ്‌ക്വാഡ്രന്റെ മുഖമുദ്രയായി വ്യോമസേന നല്‍കിയിരിക്കുന്നത്.


അന്തരിച്ച മനോഹര്‍ പരീക്കര്‍ പ്രതിരോധ മന്ത്രിയായിരിക്കേയാണ് റഫേല്‍ കരാര്‍ ഒപ്പിട്ടത്. ആകെ 126 വിമാനങ്ങള്‍ വ്യോമസേനയ്ക്ക് വേണമെന്നതാണ് ഇന്ത്യയുടെ നിലവിലെ ആവശ്യം. അതില്‍ 36 എണ്ണത്തിനുള്ള ധാരണയാണ് ഫ്രാന്‍സുമായി ധാരണയിലെത്തിയത്. 2019 ഒക്ടോബറില്‍ രാജ്‌നാഥ് സിങ് ഫ്രാന്‍സിലെത്തി റഫേല്‍ ഏറ്റുവാങ്ങിയിരുന്നു. 14 മിസൈല്‍ പിന്നുകള്‍ ഘടിപ്പിക്കാവുന്ന വിമാനം ഒരേ സമയം 40 ലക്ഷ്യങ്ങളെ നിരീക്ഷിക്കാന്‍ സാധിക്കുന്ന അത്യാധുനിക ശേഷിയുള്ളതാണ് റഫാല്‍ വിമാനങ്ങള്‍.

 

 

 

 

  comment

  LATEST NEWS


  രാജ്യവ്യാപകമായുള്ള കര്‍ഷകരുമായി പ്രധാനമന്ത്രി ചൊവ്വാഴ്ച ആശയവിനിമയം നടത്തും; കേരളത്തില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ മുഖ്യാതിഥി


  ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ നല്‍കരുതെന്ന നിര്‍ദ്ദേശം തട്ടിപ്പ് ഒഴിവാക്കാന്‍; തെറ്റിദ്ധരിക്കപ്പെടാന്‍ സാധ്യത, ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി


  യേശുദാസിന്‍റെ ഹിന്ദി ഗാനം 'മാനാ ഹൊ തും' പാടുമ്പോള്‍ വേദിയില്‍ കുഴഞ്ഞു വീണ് ഗായകന്‍ ഇടവാ ബഷീര്‍ മരിച്ചു(വീഡിയോ)


  പശുവിനെ കൊല്ലാമെന്ന പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നു: നടി നിഖില വിമല്‍


  കുട്ടികള്‍ക്ക് താങ്ങായി പിഎം- കെയേഴ്സ് ഫോര്‍ ചില്‍ഡ്രണ്‍; കേരളത്തില്‍ നിന്നുള്ള 112 കുട്ടികള്‍ക്ക് സഹായം ലഭിക്കും


  രാജ്യത്തെ യൂണികോണുകളുടെ എണ്ണം 100ല്‍ എത്തി; ഇന്ത്യയുടെ സാധ്യതകളില്‍ പുതിയ ആത്മ വിശ്വാസം പകരുന്നുവെന്ന് പ്രധാനമന്ത്രി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.