×
login
കെല്‍ട്രോണിന് 71.25 കോടിയുടെ പ്രതിരോധ ഓര്‍ഡറുകള്‍; ഒ രാജഗോപാലിന് അഭിമാനിക്കാം

വാജ്‌പേയി സര്‍ക്കാറിന്റെ കാലത്ത് പ്രതിരോധ സഹമന്ത്രിയായിരുന്ന ഒ രാജഗോപാല്‍ മുന്‍കൈ എടുത്താണ് പ്രതിരോധ ആവശ്യങ്ങള്‍ക്കുള്ള സാധനങ്ങള്‍ നിര്‍മ്മികക്കാനുള്ള കരാറുകള്‍ കെല്‍ട്രോണിന് നല്‍കാന്‍ ഇത്തരവായത്.

തിരുവനന്തപുരം: പൊതുമേഖലാ വ്യവസായ സ്ഥാപനമായ കെല്‍ട്രോണിന് 71.25 കോടി രൂപയുടെ പ്രതിരോധ ഓര്‍ഡറുകള്‍ ലഭിച്ചു. അരൂരിലുള്ള കെല്‍ട്രോണ്‍  കണ്‍ട്രോള്‍സിലാണ് ഓര്‍ഡറുകള്‍ നടപ്പാക്കുക.

കപ്പല്‍ തകര്‍ക്കുവാന്‍ ശേഷിയുള്ള ഉഗ്രബോംബുകളായ ടോര്‍പിഡോ കണ്ടെത്തുന്നതിനും അവ നശിപ്പിക്കുന്നതിനുമുള്ള അഡ്വാന്‍സ്ഡ് ടോര്‍പിഡോ ഡിഫന്‍സ് സിസ്റ്റംസ് (എടിഡിഎസ്) മായി ബന്ധപ്പെട്ടാണ്  പ്രധാന ഓര്‍ഡര്‍ ലഭിച്ചത്. എടിഡിഎസ് മാരീച് ടോവ്ഡ്  അറേ സിസ്റ്റത്തിന്റെ  ഫാബ്രിക്കേഷന്‍, അസംബ്ലിങ്, ടെസ്റ്റിങ് എന്നിവയ്ക്കും എടിഡിഎസിന്റെ കടലില്‍ നിക്ഷേപിക്കുന്ന ഭാഗത്തിന്റെ നിര്‍മ്മാണത്തിനുമായി 56.29 കോടി രൂപയുടെ ഓര്‍ഡറാണ് ലഭിച്ചു. എടിഡിഎസിന്റെ സിസ്റ്റം ഇന്റഗ്രേറ്ററായ ബാംഗ്ലൂര്‍ ആസ്ഥാനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡില്‍ നിന്നുമാണ് കെല്‍ട്രോണിന് ഈ ഓര്‍ഡര്‍ ലഭിച്ചിട്ടുള്ളത്. നേവല്‍ ഫിസിക്കല്‍ ആന്റ് ഓഷ്യാനോഗ്രാഫിക് ലോബോറട്ടറി ( എന്‍ പി ഒ എല്‍) ല്‍ നിന്നും 14.97 കോടി രൂപയുടെ ഓര്‍ഡറും കെല്‍ട്രോണിന് ലഭിച്ചിട്ടുണ്ട്. നാവികസേനയ്ക്ക് വേണ്ടിയിട്ടുള്ള വിവിധ  ഡിഫന്‍സ് ഇലക്ട്രോണിക്സ് സംവിധാനങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്നതിനാണ് ഓര്‍ഡര്‍.

വാജ്‌പേയി സര്‍ക്കാറിന്റെ കാലത്ത് പ്രതിരോധ സഹമന്ത്രിയായിരുന്ന ഒ രാജഗോപാല്‍ മുന്‍കൈ എടുത്താണ് പ്രതിരോധ ആവശ്യങ്ങള്‍ക്കുള്ള സാധനങ്ങള്‍ നിര്‍മ്മികക്കാനുള്ള  കരാറുകള്‍ കെല്‍ട്രോണിന് നല്‍കാന്‍ ഇത്തരവായത്. പൂട്ടിപോകലിന്റെ വക്കിലായിരുന്ന കെല്‍ട്രോണിനെ  രക്ഷിച്ചെടുത്ത നടപടി ആയിരുന്നു അത്.  റയില്‍വേ വികസനം പോലെ കേരളത്തിനായി ഒ രാജഗോപാല്‍ ചെയ്ത വലിയ കാര്യമായിരുന്നു അത്

 

  comment

  LATEST NEWS


  ബിവറേജിലെ കളക്ഷന്‍ തുകയുമായി ജീവനക്കാരൻ മുങ്ങി; തട്ടിയത് ബാങ്കിൽ അടയ്ക്കാൻ കൊണ്ടുപോയ 31 ലക്ഷം രൂപ, സാമ്പത്തിക ബാദ്ധ്യതയുണ്ടെന്ന് ശബ്ദസന്ദേശം


  ബംഗ്ലാദേശ് അതിക്രമം; ലക്ഷ്യം ഹിന്ദു ഉന്മൂലനം; അന്താരാഷ്ട്ര സംഘത്തെ അയയ്ക്കണമെന്ന് വിശ്വ ഹിന്ദു പരിഷത്ത്


  കൊണ്ടോട്ടിയില്‍ കോളജ് വിദ്യാര്‍ഥിനിക്ക് ക്രൂരപീഡനം; പീഡന ശ്രമം ചെറുത്ത യുവതിയെ കല്ലുകൊണ്ട് തലയ്ക്കിടിച്ചു, പെണ്‍കുട്ടി അഭയം തേടിയത് അര്‍ദ്ധനഗ്‌നയായി


  കാഫിറുകള്‍ തോറ്റുവെന്ന് പാക് കമന്റേറ്റര്‍; ബാബറിന്റെ ആളുകള്‍ ഇന്ത്യയെ തകര്‍ത്തെന്ന് ടൈംസ് ഓഫ് ഇന്ത്യ; പാക് വിജയത്തില്‍ മതവത്കരണം രൂക്ഷം


  അണക്കെട്ട് പഴയത്; മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണം; ജനങ്ങളുടെ ആശങ്ക സര്‍ക്കാരിനെ അറിയിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍


  യുദ്ധത്തില്‍ മിസൈലിന്റെ ആദ്യരൂപം ഉപയോഗിച്ചത് കായംകുളം സൈന്യം, കൈ ബോംബുകള്‍ കേരളത്തില്‍ ആദ്യമായി പ്രയോഗിച്ചതും കായംകുളം-ദേശിംഗനാട് സംയുക്ത സൈന്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.