×
login
അഗ്‌നിപഥ് പദ്ധതിക്കെതിരെയുള്ള അക്രമം ഒന്നിനും പരിഹാരമല്ല; പിന്നില്‍ റിക്രൂട്ട്‌മെന്റ് ലോബി; കേന്ദ്രം തകര്‍ത്തത് കോടികളുടെ കച്ചവടമെന്ന് മേജര്‍ രവി

ഇതിന്റെപേരില്‍ ആദ്യം പ്രതിഷേധങ്ങളുണ്ടായത് ബിഹാര്‍ പോലെയുള്ള സംസ്ഥാനങ്ങളിലാണ്. അവിടെ ഇതിനുപിന്നില്‍ വലിയൊരു ലോബി പ്രവര്‍ത്തിക്കുന്നുണ്ട്. കുട്ടിക്കാലം മുതലേ കുട്ടികളെ പരിശീലിപ്പിക്കുകയും റിക്രൂട്ട്‌മെന്റിലേക്കു കൊണ്ടുവരികയും ചെയ്യുന്ന ലോബി കോടികളുടെ കച്ചവടമാണ് അവിടെ നടത്തുന്നത്. അവരാണ് പ്രധാനമായും ഇപ്പോള്‍ നടക്കുന്ന അക്രമങ്ങളുടെ പിന്നിലുള്ളത്.

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച അഗ്‌നിപഥ് പദ്ധതിക്കെതിരെ  നടക്കുന്ന സംഘര്‍ഷവും അക്രമവും ഒന്നിനും പരിഹാരമല്ലെന്ന് മേജര്‍ രവി.  ഇതിന്റെപേരില്‍ ആദ്യം പ്രതിഷേധങ്ങളുണ്ടായത് ബിഹാര്‍ പോലെയുള്ള സംസ്ഥാനങ്ങളിലാണ്. അവിടെ ഇതിനുപിന്നില്‍ വലിയൊരു ലോബി പ്രവര്‍ത്തിക്കുന്നുണ്ട്. കുട്ടിക്കാലം മുതലേ കുട്ടികളെ പരിശീലിപ്പിക്കുകയും റിക്രൂട്ട്‌മെന്റിലേക്കു കൊണ്ടുവരികയും ചെയ്യുന്ന ലോബി കോടികളുടെ കച്ചവടമാണ് അവിടെ നടത്തുന്നത്. അവരാണ് പ്രധാനമായും ഇപ്പോള്‍ നടക്കുന്ന അക്രമങ്ങളുടെ പിന്നിലുള്ളത്.

അഗ്‌നിപഥ് വരുന്നതോടെ മറ്റു തരത്തിലുള്ള റിക്രൂട്ട്‌മെന്റ് ഇല്ലാതാകുന്നെന്ന അപകടത്തിന്റെ ആഴം നമ്മള്‍ വിചാരിക്കുന്നതിനേക്കാള്‍ അപ്പുറമാണ്. കഴിഞ്ഞ രണ്ടുവര്‍ഷമായി കോവിഡ് ഉള്‍പ്പെടെയുള്ള കാര്യങ്ങളാല്‍ സൈനികരംഗത്തേക്കു റിക്രൂട്ട്‌മെന്റ് നടന്നിട്ടില്ല. 


നിലവില്‍ സൈന്യത്തില്‍ ചേരാന്‍ അപേക്ഷ നല്‍കി പരീക്ഷയ്ക്കു കാത്തിരിക്കുന്ന ലക്ഷക്കണക്കിനു കുട്ടികളെ നിരാശപ്പെടുത്തുന്നതാണ് പുതിയ നീക്കം. ഇപ്പോള്‍ നിയമിക്കുന്നവരില്‍ നാലില്‍ മൂന്നുഭാഗവും അതോടൊപ്പം നിലവിലുള്ള സൈന്യത്തിലെ ഒരുവിഭാഗവും പുറത്തുപോകുന്നതോടെ ശത്രുരാജ്യങ്ങള്‍ക്കു മുന്നില്‍ അതൊരു സാധ്യതയാണ്. മോദി സര്‍ക്കാരിന്റെ ആശയം കൊള്ളാം, പക്ഷേ, പണി പാളി എന്നാണ് ഒറ്റവാചകത്തില്‍ തനിക്ക് ഇതിനെക്കുറിച്ച് പറയാനുള്ളതെന്ന് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദേഹം പറഞ്ഞു.  

സര്‍ക്കാര്‍ ഇത്തരമൊരു പദ്ധതിയെക്കുറിച്ച് ആലോചിച്ചപ്പോള്‍ ആദ്യം അതിലേക്കു വിളിക്കേണ്ടിയിരുന്നത് സൈനിക മേഖലയിലുള്ളവരെത്തന്നെയായിരുന്നു. അതിനു ശ്രമിക്കാതെ രാഷ്ട്രീയക്കാരും ഐ.എ.എസ്. ഉദ്യോഗസ്ഥരും മാത്രമിരുന്നു ചര്‍ച്ച ചെയ്താണ് ഇത്തരമൊരു പദ്ധതി കൊണ്ടുവന്നത്.  

നാലുവര്‍ഷം കൊണ്ട് ലഭിക്കുന്ന വേതനം മാത്രമല്ല പരിഗണിക്കേണ്ടത്. ഒരാള്‍ സൈന്യത്തിലെത്തി വിവിധതരത്തിലുള്ള പരിശീലനത്തിലൂടെ ദേശസ്‌നേഹവും ആത്മവീര്യവുമുള്ള ഒരു സൈനികനാകാന്‍ കുറെ സമയമെടുക്കും. ആ ഘട്ടത്തിലെത്തി കഴിഞ്ഞാല്‍ പിന്നെ അവര്‍ക്ക് രാജ്യത്തേക്കാള്‍ വലുതായി മറ്റൊന്നുമുണ്ടാകില്ല. നാലു വര്‍ഷത്തെ ചെറിയ സമയംകൊണ്ട് അത്തരമൊരു സൈനികനാകാന്‍ ആര്‍ക്കും കഴിയില്ലെന്നുറപ്പാണ്. എന്നാല്‍, അച്ചടക്കവും തീവ്ര പരിശീലനവും ഉള്‍പ്പെടെയുള്ള കുറെ ഗുണങ്ങള്‍ അവര്‍ക്കു ഇവിടെ കിട്ടും.

  comment

  LATEST NEWS


  സൗദിയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തകർത്ത് പോളണ്ട്; പെനാല്‍റ്റി പാഴാക്കി സൗദി;അര്‍ജന്‍റീനയുടെ മുന്നോട്ടുള്ള യാത്ര ദുഷ്കരമാവുന്നു


  ശബരിമലയ്ക്ക് ഓട്ടോ ബൈക്ക് യാത്ര വിലക്കി മോട്ടോര്‍ വാഹന വകുപ്പ്


  ആം ആദ്മി നേതാവ് സത്യേന്ദര്‍ ജെയിന് തീഹാര്‍ ജയിലില്‍ നേരത്തെ ഉഴിച്ചില്‍; ഇപ്പോള്‍ ജയില്‍ സൂപ്രണ്ടിന്‍റെ കുശലവും ക്ഷേമാന്വേഷണവും


  മന്ത്രി ആര്‍. ബിന്ദുവിന്‍റെ സുപ്രീംകോടതി പരാമര്‍ശത്തിന് എതിരെ കോടതിയലക്ഷ്യ നടപടിക്ക് സമ്മതം തേടി അറ്റോര്‍ണി ജനറലിന് അപേക്ഷ


  ഓണം വിപണി ലാക്കാക്കി സര്‍ക്കാരിന്‍റെ പുതിയ മദ്യം- മലബാര്‍ ബാന്‍റി; സര്‍ക്കാര്‍മേഖലയില്‍ മദ്യോല്‍പാദനം കൂട്ടാനുള്ള ശ്രമത്തിന്‍റെ ഭാഗം


  ഇന്ത്യന്‍ സേനയെ അപമാനിച്ച റിച്ച ഛദയെ പിന്തുണച്ച് നടന്‍ പ്രകാശ് രാജ് ; ഇന്ത്യ എന്ന രാജ്യത്തിന് ആവശ്യം റിച്ച ഛദ്ദയെ ആണെന്നും പ്രകാശ് രാജ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.