×
login
ഭാരതത്തിന്റെ ആകാശം കാക്കാന്‍ യുവാക്കളെ വിളിച്ച് വ്യോമസേന; അഗ്‌നിപഥ്റിക്രൂട്ട്‌മെന്റ് രണ്ടുദിവസത്തിനുള്ളിലെന്ന് എയര്‍ഫോഴ്‌സ് മേധാവി; ആവേശത്തോടെ രാജ്യം

സൈന്യത്തില്‍ യുവാക്കളുടെ എണ്ണം വര്‍ധിപ്പിക്കുവാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന് പിന്തുണയുമായി മുന്‍ കരസേനാ മേധാനി വി.പി. മാലിക്ക് രംഗത്തെത്തി. രാജ്യത്തിന് വേണ്ടി പോരാടാനും രാജ്യത്തെ പ്രതിരോധിക്കാനുമുള്ള ഏറ്റവും മികച്ച ആളുകളെയാണ് സായുധ സേനക്ക് ആവശ്യം. സായുധ സേന സന്നദ്ധ സേനയാണ്. അത് ഒരു ക്ഷേമ സംഘടനയല്ലെന്നും അദേഹം ചൂണ്ടിക്കാട്ടി.

ന്യൂദല്‍ഹി: വ്യോമസേനയിലേക്കുള്ള അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ് ഒരാഴ്ച്ചക്കുള്ളില്‍ ആരംഭിക്കുമെന്ന് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വിആര്‍ ചൗധരി. ണ്ടു ദിവസത്തിനുള്ളില്‍ നോട്ടിഫിക്കേഷന്‍ പുറത്തിറക്കും. ജൂണ്‍ 24 ന് തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ ആരംഭിക്കും. 2022 ലെ അഗ്‌നിപഥ് സ്‌കീമിന് കീഴിലുള്ള റിക്രൂട്ട്‌മെന്റിനായി പ്രായപരിധി 21 ല്‍ നിന്ന് 23 ആയി ഉയര്‍ത്തിയത് മികച്ച തീരുമാനമാണ്.  ഇന്ത്യന്‍ എയര്‍ഫോഴ്‌സ് മേധാവിയുടെ പുതിയ അറിയിപ്പ് ആവേശത്തോടെതാണ് രാജ്യം സ്വീകരിച്ചിരിക്കുന്നത്.  കേന്ദ്ര സര്‍ക്കാറിന്റെ അഗ്‌നിപഥ് സകീം യുവാക്കള്‍ക്ക് പ്രയോജനകരമാണെന്നും വിആര്‍ ചൗധരി പറഞ്ഞു. കോവിഡിനെ തുടര്‍ന്ന് വ്യോമസേനയിലേക്കുള്ള റിക്രൂട്ട്‌മെന്റ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ഇതു പരിഹരിക്കാനാണ് ആദ്യം തന്നെ വ്യോമസേന രംഗത്ത് വന്നത്.  

അതേസമയം,  സൈന്യത്തില്‍ യുവാക്കളുടെ എണ്ണം വര്‍ധിപ്പിക്കുവാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന് പിന്തുണയുമായി മുന്‍ കരസേനാ മേധാനി വി.പി. മാലിക്ക് രംഗത്തെത്തി. രാജ്യത്തിന് വേണ്ടി പോരാടാനും രാജ്യത്തെ പ്രതിരോധിക്കാനുമുള്ള ഏറ്റവും മികച്ച ആളുകളെയാണ് സായുധ സേനക്ക് ആവശ്യം. സായുധ സേന സന്നദ്ധ സേനയാണ്. അത് ഒരു ക്ഷേമ സംഘടനയല്ലെന്നും അദേഹം ചൂണ്ടിക്കാട്ടി.  

ഗുണ്ടായിസത്തില്‍ ഏര്‍പ്പെടുന്നവരെയോ പ്രതിഷേധത്തിന്റെ പേരില്‍ ട്രെയിനും ബസും കത്തിക്കുന്നവരെയോ സൈന്യത്തിന് ആവശ്യമില്ലെന്നും അദഹം പറഞ്ഞു. ഐ.ടി.ഐകളില്‍ നിന്നും സാ?ങ്കേതിക സ്ഥാപനങ്ങളില്‍ നിന്നുമുള്ളവരെയാണ് സൈന്യത്തിലേക്ക് എടുക്കേണ്ടത്. സാങ്കേതി ജ്ഞാനം ഉള്ളവര്‍ക്ക് നാലുവര്‍ഷത്തിനു ശേഷം തുടര്‍ച്ച നല്‍കാവുന്നതുമാണെന്നും അദേഹം നിര്‍ദേശിച്ചു.  

സാങ്കേതിക ജ്ഞാനമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൈന്യത്തില്‍ മുന്‍ഗണന നല്‍കണം. അവര്‍ക്ക് ബോണസ് പോയിന്റ് നല്‍കണമെന്നും അദേഹം അഭിപ്രായപ്പെട്ടു. ജനറല്‍ വേദ് പ്രകാശ് മാലിക് എന്ന വിപി മാലിക്, ഇന്ത്യയുടെ 19മാത് കരസേനമേധാവിയായി സേവനം അനുഷ്ടിച്ചു. 1997 സെപ്റ്റംബര്‍ മുതല്‍ 2000 സെപ്റ്റംബര്‍വരെയായിരുന്നു മേധാവിയായി അദേഹത്തിന്റെ പ്രവര്‍ത്തനകാലാവധി. കാര്‍ഗില്‍ യുദ്ധകാലയളവില്‍ അദേഹമായിരുന്നു കരസേനാമേധാവി.

അഗ്‌നിപഥ് പദ്ധതി പ്രകാരമുള്ള അഞ്ചു ഗുണഫലങ്ങള്‍ ഇവയാണ്.  


 

1. പതിനേഴര വയസ്സിനും 21 വയസ്സിനും ഇടയില്‍ പ്രായമുള്ളവരെ 4 വര്‍ഷത്തേക്ക് സായുധ സേനയില്‍  കരസേന, നാവികസേന, വ്യോമസേന  അഗ്‌നിവീരന്മാരായി ഉള്‍പ്പെടുത്തും. ഈ വര്‍ഷം 46,000 അഗ്‌നിവീരന്മാരെ റിക്രൂട്ട് ചെയ്യും.

2. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 30,000 രൂപ മുതല്‍ 40,000 രൂപ വരെ പ്രതിമാസ ശമ്പളം നല്‍കും. ഈ കാലയളവില്‍ അവര്‍ക്ക് 48 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും.

3. അഗ്‌നിവീരന്മാര്‍ക്കുള്ള വിദ്യാഭ്യാസ യോഗ്യത സേനയിലെ സ്ഥിരം തസ്തികകളുടെ മാനദണ്ഡം തന്നെയായിരിക്കും. നിശ്ചിത മാനദണ്ഡമനുസരിച്ച്, അഗ്‌നിവീരനായി ചേരുന്ന പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്ക് 12ാം ക്ലാസ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സേന ശ്രമിക്കും.

4.നാലുവര്‍ഷത്തെ മത്സരത്തില്‍, ഏകദേശം 25 ശതമാനം അഗ്‌നിവീരന്‍മാര്‍ കുറഞ്ഞത് 15 വര്‍ഷത്തേക്ക് സാധാരണ കേഡര്‍മാരായി സായുധ സേനയില്‍ എന്റോള്‍ ചെയ്യപ്പെടും.

5. ആദായനികുതിയില്‍ നിന്ന് ഒഴിവാകുന്ന അഗ്‌നിവീരന്‍മാര്‍ക്ക് സേവാ നിധി പാക്കേജായി 11.71 ലക്ഷം രൂപ നല്‍കും. എന്നിരുന്നാലും, പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ഉണ്ടാകില്ല.

  comment

  LATEST NEWS


  സൗദിയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തകർത്ത് പോളണ്ട്; പെനാല്‍റ്റി പാഴാക്കി സൗദി;അര്‍ജന്‍റീനയുടെ മുന്നോട്ടുള്ള യാത്ര ദുഷ്കരമാവുന്നു


  ശബരിമലയ്ക്ക് ഓട്ടോ ബൈക്ക് യാത്ര വിലക്കി മോട്ടോര്‍ വാഹന വകുപ്പ്


  ആം ആദ്മി നേതാവ് സത്യേന്ദര്‍ ജെയിന് തീഹാര്‍ ജയിലില്‍ നേരത്തെ ഉഴിച്ചില്‍; ഇപ്പോള്‍ ജയില്‍ സൂപ്രണ്ടിന്‍റെ കുശലവും ക്ഷേമാന്വേഷണവും


  മന്ത്രി ആര്‍. ബിന്ദുവിന്‍റെ സുപ്രീംകോടതി പരാമര്‍ശത്തിന് എതിരെ കോടതിയലക്ഷ്യ നടപടിക്ക് സമ്മതം തേടി അറ്റോര്‍ണി ജനറലിന് അപേക്ഷ


  ഓണം വിപണി ലാക്കാക്കി സര്‍ക്കാരിന്‍റെ പുതിയ മദ്യം- മലബാര്‍ ബാന്‍റി; സര്‍ക്കാര്‍മേഖലയില്‍ മദ്യോല്‍പാദനം കൂട്ടാനുള്ള ശ്രമത്തിന്‍റെ ഭാഗം


  ഇന്ത്യന്‍ സേനയെ അപമാനിച്ച റിച്ച ഛദയെ പിന്തുണച്ച് നടന്‍ പ്രകാശ് രാജ് ; ഇന്ത്യ എന്ന രാജ്യത്തിന് ആവശ്യം റിച്ച ഛദ്ദയെ ആണെന്നും പ്രകാശ് രാജ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.