വിവിധ രാജ്യങ്ങള്‍ സമര്‍പ്പിക്കുന്ന ക്വട്ടേഷനുകളില്‍ പങ്കെടുക്കാന്‍, ഈ കേന്ദ്ര തീരുമാനത്തിലൂടെ ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ക്ക് കഴിയും.
ന്യൂദല്‍ഹി: കരയില്‍ നിന്നും 25 കിലോമീറ്റര്‍ ദൂരപരിധിയില്‍ വിക്ഷേപിക്കാന്‍ കഴിയുന്ന ആകാശ് മിസൈലിന്റെ കയറ്റുമതിക്ക് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്കി. 96% തദ്ദേശീയമായി നിര്‍മ്മിച്ചതാണ് ഈ മിസൈല്‍.
ആകാശ് മിസൈല്‍ പ്രവര്‍ത്തനസജ്ജമായതിന് ശേഷം അന്താരാഷ്ട്ര പ്രദര്‍ശനങ്ങള്‍, ഏറോ ഇന്ത്യ, പ്രതിരോധ പ്രദര്‍ശനങ്ങള്‍ എന്നിവയില്‍ നിരവധി സൗഹൃദ രാജ്യങ്ങള്‍ മിസൈല്‍ വാങ്ങുന്നതിന് താല്പര്യം പ്രകടിപ്പിച്ചിരുന്നു. വിവിധ രാജ്യങ്ങള്‍ സമര്‍പ്പിക്കുന്ന ക്വട്ടേഷനുകളില്‍ പങ്കെടുക്കാന്‍, ഈ കേന്ദ്ര തീരുമാനത്തിലൂടെ ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ക്ക് കഴിയും.
കയറ്റുമതിക്കുള്ള അംഗീകാരം വേഗത്തില്‍ നല്‍കുന്നതിന് രാജ്യരക്ഷാ മന്ത്രി, വിദേശകാര്യമന്ത്രി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്നിവര്‍ അംഗങ്ങളായ സമിതിയും രൂപീകരിച്ചു. തദ്ദേശീയമായി നിര്‍മിച്ച പ്രതിരോധ ഉല്പന്നങ്ങളുടെ കയറ്റുമതിക്കുള്ള തുടര്‍നടപടികള്‍ക്ക് ഈ സമിതി അംഗീകാരം നല്‍കും.
പ്രതിരോധ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന 5 ബില്യണ്‍ ഡോളര്‍ എന്ന ലക്ഷ്യം കൈവരിക്കുന്നതിനും, സൗഹൃദ രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധം ശക്തിപ്പെടുത്തുന്നതിനും ഇതിലൂടെ കേന്ദ്ര ഗവണ്മെന്റ് ലക്ഷ്യമിടുന്നു.
വിഘടന ശക്തികളെ കരുതിയിരിക്കുക
പരിഹാരമുണ്ട്; ഇച്ഛാശക്തി വേണം
പ്രകൃതിയെന്ന അക്ഷയ ഖനി; ഇന്ന് ജൈവ വൈവിധ്യ ദിനം
ഇന്ത്യയ്ക്കെതിരെ വിദേശത്തിരുന്ന് രാഹുലിന്റെ ചെളിവാരിയെറിയല്‍ വീണ്ടും; യുഎസ് ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടണമെന്നും രാഹുല്‍
ശിവലിംഗമായി ബാബ ആറ്റമിക് റിസര്‍ച്ച് സെന്ററിന്റെ ചിത്രം കാണിച്ച് പരിഹാസം; തൃണമൂല്‍ നേതാവ് മഹുവ മൊയ്ത്രയും ജേണലിസ്റ്റ് സാബ നഖ് വിയും കുടുങ്ങി
ഇന്ത്യയുടെ സുഹൃത്ത് സ്കോട്ട് മോറിസണ്‍ ആസ്ത്രേല്യന്‍ പ്രധാനമന്ത്രി പദത്തില്‍ നിന്നുംപുറത്തേക്ക്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഇന്ത്യന്‍ സൈന്യത്തെ ഒരു 'ഭാവി ശക്തി'യായി വികസിപ്പിക്കണം; പ്രതിരോധ രംഗത്തും ബഹിരാകാശ സാങ്കേതിക വിദ്യയിലും സ്വാശ്രയത്വം കൈവരിക്കണം
രാജ്യസുരക്ഷ ശക്തം; കടലിന് കാവലാളായി ഇന്ത്യന്‍ നിര്‍മ്മിത 'സൂറത്തും ഉദയഗിരിയും'; രണ്ട് യുദ്ധക്കപ്പലുകള്‍ക്ക് സാക്ഷിയായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്
നാവിക സേന സമുദ്രതാത്പ്പര്യങ്ങള് സംരക്ഷിച്ചുകൊണ്ടു തന്നെ രാജ്യത്തിന് സുരക്ഷിതമായ അന്തരീക്ഷം തീര്‍ക്കുന്നു; അഭിനന്ദനവുമായി പ്രതിരോധമന്ത്രി
ആകാശത്ത് നിന്ന് തൊടുക്കാം; ശത്രുക്കളുടെ നെഞ്ചും തുളയ്ക്കും; അപകടകാരിയായ ഇസ്രയേലിന്റെ സ്പൈക്ക് മിസൈല്‍, 'ടാങ്ക് കില്ലര്‍' വാങ്ങാനൊരുങ്ങി ഇന്ത്യ
പ്രതിരോധ മേഖലയില്‍ സ്റ്റാര്‍ട്ടപ്പ് പദ്ധതികള്‍ക്ക് 10 കോടി രൂപ വരെ പിന്തുണ
പ്രതിരോധ മേഖലയില്‍ കുതിപ്പ് തുടര്‍ന്ന് ഭാരതം; തദ്ദേശീയമായി നിര്‍മ്മിച്ച കപ്പല്‍വേധ മിസൈല്‍ വിജയകരമായി പരീക്ഷിച്ചു; (വീഡിയോ)