×
login
ഹെലികോപ്റ്ററില്‍ നിന്ന് ടാങ്കുകളെ തകര്‍ക്കും മിസൈല്‍ 'ഹെലിന' ‍വിജയകരമായി പരീക്ഷിച്ചു; ലോകത്തിലെ ഏറ്റവും അത്യാധുനിക ടാങ്ക് വേധ ആയുധം

സംയുക്ത പരിശ്രമത്തിലൂടെ ഇദംപ്രഥമമായി ഈ നേട്ടം കൈവരിച്ചതിൽ DRDO യെയും ഇന്ത്യൻ സൈന്യത്തെയും രാജ്യരക്ഷാ മന്ത്രി രാജ്‌നാഥ് സിംഗ് അഭിനന്ദിച്ചു

ന്യൂ ഡെൽഹി :സമുദ്ര നിരപ്പിൽ നിന്ന് വളരെ ഉയരത്തിൽ, തദ്ദേശീയമായി വികസിപ്പിച്ച ഹെലികോപ്റ്ററിൽ നിന്ന് ടാങ്ക് വേധ ഗൈഡഡ് മിസൈൽ'ഹെലിന'  വിജയകരമായി പരീക്ഷിച്ചു. പ്രതിരോധ ഗവേഷണ വികസന സംഘടനയിലെ (DRDO) ശാസ്ത്രജ്ഞരും, കര-വ്യോമ സേനാ സംഘങ്ങളും സംയുക്തമായാണ് പ്രയോഗക്ഷമതാ പരിശോധനയുടെ ഭാഗമായുള്ള പരീക്ഷണ വിക്ഷേപണം നടത്തിയത്. 

 അഡ്വാൻസ്‌ഡ് ലൈറ്റ് ഹെലികോപ്റ്ററിൽ (ALH)  നിന്നായിരുന്നു പരീക്ഷണ വിക്ഷേപണം. കൃത്രിമമായി സൃഷ്ടിച്ച യുദ്ധടാങ്കിനെ ലക്ഷ്യമാക്കി മിസൈൽ വിജയകരമായി വിക്ഷേപിച്ചു. ലോക്ക് ഓൺ ബിഫോർ ലോഞ്ച് മോഡിൽ പ്രവർത്തിക്കുന്ന ഇൻഫ്രാറെഡ് ഇമേജിംഗ് സീക്കർ (IIR) ആണ് മിസൈലിനെ നയിക്കുന്നത്. ലോകത്തിലെ ഏറ്റവും അത്യാധുനിക ടാങ്ക് വേധ ആയുധങ്ങളിൽ ഒന്നാണിത്.

പൊഖ്‌റാനിൽ നടത്തിയ പ്രയോഗക്ഷമതാ പരിശോധനയുടെ  തുടർച്ചയായി, സമുദ്ര നിരപ്പിൽ നിന്ന് വളരെ ഉയരത്തിൽ  നടത്തിയ പരീക്ഷണത്തിലെ വിജയം, മിസൈലിന്റെ ALH സംയോജനത്തിന് വഴിയൊരുക്കുന്നു. DRDO യിലെ മുതിർന്ന ശാസ്ത്രജ്ഞരും  മുതിർന്ന  കരസേനാ ഉദ്യോഗസ്ഥരും പരീക്ഷണത്തിന്  സാക്ഷ്യം വഹിച്ചു.

സംയുക്ത പരിശ്രമത്തിലൂടെ ഇദംപ്രഥമമായി ഈ നേട്ടം കൈവരിച്ചതിൽ DRDO യെയും ഇന്ത്യൻ സൈന്യത്തെയും രാജ്യരക്ഷാ മന്ത്രി  രാജ്‌നാഥ് സിംഗ് അഭിനന്ദിച്ചു.
 

 

 

 


 

 

 

 

 

  comment

  LATEST NEWS


  ആദ്യമൂന്നുദിനം എത്തിയത് 56,960 അപേക്ഷകള്‍; 'അഗ്നിവീര്‍ വായു' സൈനികരാകാന്‍ മുന്നോട്ടുവന്ന് യുവാക്കള്‍; വിവരങ്ങള്‍ പുറത്തുവിട്ട് വ്യോമസേന


  'ചൊവ്വല്ലൂരിന്റെ വിയോഗം ഭക്തരെയും കലാ ആസ്വാദകരെയും ഒരുപോലെ ദുഖത്തിലാഴ്ത്തി'; അനുശോചനം അറിയിച്ച് കെ.സുരേന്ദ്രന്‍


  ആവിക്കൽ തോട് മലിനജല സംസ്‌കരണ പ്ലാന്റ്: റോഡ് ഉപരോധിച്ച് നാട്ടുകാർ, പോലീസുമായുള്ള സംഘർഷത്തിൽ ഒരാൾക്ക് പരിക്ക്


  1034 കോടിയുടെ ഭൂമി കുംഭകോണം; സജ്ഞയ് റാവത്തിന് ഇഡി നോട്ടീസ്; നാളെ ചോദ്യംചെയ്യലിന് ഹാജരാകണം


  ചരിത്രത്തില്‍ ഇതുവരെയില്ലാത്ത നിയന്ത്രണം അപലപനീയം; നിയമസഭയിലെ മാധ്യമ വിലക്ക് ജനാധിപത്യ വിരുദ്ധമെന്ന് കെ.യൂ.ഡബ്ല്യൂ.ജെ


  ആക്ഷന്‍ ഹീറോ ബിജു സിനിമയിലെ വില്ലന്‍ വേഷം അഭിനയിച്ച പ്രസാദ് തൂങ്ങി മരിച്ച നിലയില്‍; സംഭവം ഇന്നലെ രാത്രി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.