×
login
കരസേനാ മേധാവി എംഎം നരവനെ നാളെ നേപ്പാളിലേക്ക്; അതിര്‍ത്തി തര്‍ക്കത്തില്‍ നയതന്ത്ര മറുപടി നല്‍കിയ ശേഷം സൗഹൃദഹസ്തം നീട്ടി ഇന്ത്യ

ടിബറ്റിലെ മാനസ സരോവരത്തിലേക്ക് ലിപുലേക്കിലൂടെ നിര്‍മിക്കുന്ന പുതിയ പാതയാണ് ഇന്ത്യക്ക് പ്രധാനം. അയല്‍ രാജ്യമായ നേപ്പാളുമായി മികച്ച ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും നേപ്പാളിലെ ജനങ്ങളുടെ സ്ഥാനം ഇന്ത്യക്കാരുടെ ഹൃദയത്തിലാണെന്നും നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു.

ന്യൂദല്‍ഹി: കരസേനാ മേധാവി ജനറല്‍ എം.എം.നരവനെയുടെ മൂന്ന് ദിവസത്തെ നേപ്പാള്‍ സന്ദര്‍ശനം  നാളെ ആരംഭിക്കും. ഇന്ത്യയും നേപ്പാളും തമ്മില്‍ അതിര്‍ത്തിയെ ചൊല്ലി തര്‍ക്കങ്ങള്‍ നിലനില്‍ക്കെയാണ് സേനാ മേധാവിയുടെ നിര്‍ണായക നേപ്പാള്‍ സന്ദര്‍ശനം. നേപ്പാള്‍ പ്രധാനമന്ത്രി കെ.പി.ശര്‍മ ഒലി ഉള്‍പ്പെടെയുള്ള നേപ്പാളിലെ പ്രധാന നേതാക്കളുമായെല്ലാം നരവനെ ചര്‍ച്ച നടത്തുന്നുണ്ട്. ഉന്നത തല ചര്‍ച്ചകള്‍ക്കു ശേഷമാണ് കരസേനാ മേധാവിയുടെ നേപ്പാള്‍ സന്ദര്‍ശനം.

ഹിമാലയത്തിലെ കാലാപാനിയില്‍ നിന്നും ഉത്ഭവിക്കുന്ന ശാരദ നദിയില്‍ ഇന്ത്യയും നേപ്പാളും ചേര്‍ന്ന് നിര്‍മിക്കാന്‍ ആലോചിക്കുന്ന വിവിധോദ്ദേശ ജലപദ്ധതിയായ പഞ്ചേശ്വര്‍ ഹൈഡ്രോ പ്രോജക്റ്റ് പുനരാരംഭിക്കണമെന്ന ആവശ്യമാണ് നേപ്പാള്‍ മുന്നോട്ടുവയ്ക്കുന്ന പ്രധാന ആവശ്യമെന്നാണ് സൂചന. ടിബറ്റിലെ മാനസ സരോവരത്തിലേക്ക് ലിപുലേക്കിലൂടെ നിര്‍മിക്കുന്ന പുതിയ പാതയാണ് ഇന്ത്യക്ക് പ്രധാനം. അയല്‍ രാജ്യമായ നേപ്പാളുമായി മികച്ച ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും നേപ്പാളിലെ ജനങ്ങളുടെ സ്ഥാനം ഇന്ത്യക്കാരുടെ ഹൃദയത്തിലാണെന്നും നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു.  

കാലാപാനിയെ ചുറ്റിപ്പറ്റി ഇന്ത്യക്കെതിരെ നീങ്ങാന്‍ തുനിഞ്ഞ നേപ്പാളിന് നയതന്ത്ര നീക്കത്തിലൂടെ മറുപടി നല്‍കിയ ശേഷമാണ് ഇന്ത്യ സൗഹൃദഹസ്തം നീട്ടുന്നത്. ഇന്ത്യയുമായി സഹകരണം വര്‍ധിപ്പിക്കാന്‍ കടുത്ത ഇന്ത്യാ വിരോധിയായ നേപ്പാള്‍ ഉപപ്രധാന മന്ത്രിയില്‍ നിന്നും പ്രതിരോധ വകുപ്പ് എടുത്തുമാറ്റിയ ശേഷമാണ് നേപ്പാള്‍ പ്രധാനമന്ത്രി കെ.പി.ശര്‍മ ഒലി നയതന്ത്ര ചര്‍ച്ചകള്‍ മുന്നോട്ടു കൊണ്ടു പോയത്.

  comment

  LATEST NEWS


  കുട്ടികള്‍ക്ക് താങ്ങായി പി.എം കെയേഴ്‌സ് ഫോര്‍ ചില്‍ഡ്രന്‍; കേരളത്തില്‍ നിന്നുള്ള 112 കുട്ടികള്‍ക്ക് സഹായം ലഭിക്കും


  രാജ്യവ്യാപകമായുള്ള കര്‍ഷകരുമായി പ്രധാനമന്ത്രി ചൊവ്വാഴ്ച ആശയവിനിമയം നടത്തും; കേരളത്തില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ മുഖ്യാതിഥി


  ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ നല്‍കരുതെന്ന നിര്‍ദ്ദേശം തട്ടിപ്പ് ഒഴിവാക്കാന്‍; തെറ്റിദ്ധരിക്കപ്പെടാന്‍ സാധ്യത, ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി


  യേശുദാസിന്‍റെ ഹിന്ദി ഗാനം 'മാനാ ഹൊ തും' പാടുമ്പോള്‍ വേദിയില്‍ കുഴഞ്ഞു വീണ് ഗായകന്‍ ഇടവാ ബഷീര്‍ മരിച്ചു(വീഡിയോ)


  പശുവിനെ കൊല്ലാമെന്ന പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നു: നടി നിഖില വിമല്‍


  കുട്ടികള്‍ക്ക് താങ്ങായി പിഎം- കെയേഴ്സ് ഫോര്‍ ചില്‍ഡ്രണ്‍; കേരളത്തില്‍ നിന്നുള്ള 112 കുട്ടികള്‍ക്ക് സഹായം ലഭിക്കും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.