login
ചൈനയുമായുള്ള അതിര്‍ത്തി‍യില്‍ സേനാസന്നാഹം ശക്തമാക്കാനൊരുങ്ങി ഇന്ത്യ; പ്രതിരോധത്തിനൊപ്പം ആക്രമണവും ലക്ഷ്യം, പര്‍വത പ്രഹരകോറിലേക്ക് 10,000 സൈനികര്‍കൂടി

പതിനായിരം അംഗങ്ങളടങ്ങുന്ന സേനാ ഡിവിഷനെ പശ്ചിമബംഗാളിലെ പാണാഗഡ് ആസ്ഥാനമായുള്ള കോറിന്റെ ഭാഗമാക്കും. തുടര്‍ന്ന് സേനാ സംഘം അതിര്‍ത്തിയിലെ സംഘര്‍ഷമേഖലകളിലേക്ക് നീങ്ങും

ന്യൂദല്‍ഹി: ചൈനയുമായുള്ള അതിര്‍ത്തിയില്‍ സേനാ സന്നാഹം ശക്തമാക്കാനൊരുങ്ങി ഇന്ത്യ. ഇതിന്റെ ഭാഗമായി അതിര്‍ത്തിയുടെ സുരക്ഷാ ചുമതലയുള്ള പതിനേഴാം പര്‍വത പ്രഹര കോറിലേക്ക് 10,000 സേനംഗങ്ങളെകൂടി ഉള്‍പ്പെടുത്താന്‍ കരസേന നടപടി തുടങ്ങി. കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയിലെ ഡപ്‌സാംഗ് താഴ്‌വരയില്‍നിന്ന് പിന്‍മാറാന്‍ ചൈനീസ് സേന തയ്യാറാകാത്ത സാഹചര്യത്തിലാണിത്. പതിനായിരം അംഗങ്ങളടങ്ങുന്ന സേനാ ഡിവിഷനെ പശ്ചിമബംഗാളിലെ പാണാഗഡ് ആസ്ഥാനമായുള്ള കോറിന്റെ ഭാഗമാക്കും.

 തുടര്‍ന്ന് സേനാ സംഘം അതിര്‍ത്തിയിലെ സംഘര്‍ഷമേഖലകളിലേക്ക് നീങ്ങും. നിലവില്‍ ചൈന കടന്നുകയറ്റത്തിന് ശ്രമിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധത്തിനൊപ്പം ആക്രമണ സ്വഭാവവുമുള്ള സംഘം വേണമെന്ന് സേന വിലയിരുത്തുന്നു. അതിര്‍ത്തിയില്‍ ആക്രമണ ലക്ഷ്യത്തോടെ നിലയുറപ്പിക്കുന്ന സേനാ സംഘമായ പ്രഹരകോറിന്റെ ഭാഗമായി നിലവില്‍ ഒരു ഡിവിഷന്‍ മാത്രമാണുള്ളത്. ഡെപ്‌സാംഗില്‍നിന്ന് ഉടനടി പിന്‍മാറാന്‍ ഒരുക്കമല്ലെന്നാണ് ചൈനയുടെ നിലപാടുകള്‍ സൂചിപ്പിക്കുന്നത്. 

ഇന്ത്യയുടെ വ്യോമതാവളം സ്ഥിതി ചെയ്യുന്ന ദൗലത് ബേഗ് ഓള്‍ഡി(ഡിബിഒ) മേഖല ഡപ്‌സാംഗിലാണെന്നതാണ് ഇതിന് കാരണം. സേനംഗങ്ങള്‍, ടാങ്കുകള്‍ അടക്കമുള്ള സന്നാഹങ്ങള്‍ അതിര്‍ത്തിയില്‍ എത്തിക്കുന്നതില്‍ നിര്‍ണായകമായ ഡിബിഒ താവളത്തിനുമേല്‍  ഭീഷണിയുയര്‍ത്തി ഇന്ത്യയെ സമ്മര്‍ദത്തിലാക്കുകയാണ് ചൈനയുടെ ലക്ഷ്യം. കഴിഞ്ഞദിവസം പതിനൊന്നാം വട്ട സേനാതല ചര്‍ച്ച നടന്നുവെങ്കിലും ഡെപ്‌സാംഗില്‍നിന്നുള്ള പിന്‍മാറ്റത്തിന്റെ കാര്യത്തില്‍ ചൈന അനുകൂല നിലപാടല്ല സ്വീകരിച്ചത്.  

 

  comment

  LATEST NEWS


  ഗണേഷ് കുമാറിനെതിരേ സിപിഎം നേതൃത്വത്തെ സമീപിച്ച് സഹോദരി; അച്ഛന്റെ സ്വത്തുക്കള്‍ തട്ടിയെടുത്തു; സരിത ബന്ധവും ചര്‍ച്ച; ആദ്യ ടേം മന്ത്രിസ്ഥാനം ഒഴിവാക്കി


  രാഷ്ട്രീയക്കാര്‍ പ്രതിയാകുമ്പോള്‍ ജനങ്ങളെ ഉപയോഗിച്ച് ഉദ്യോഗസ്ഥരെ ഭയപ്പെടുത്തുന്നത് അംഗീകരിക്കില്ല; മമതയ്ക്ക് ബംഗാള്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം


  പശുക്കള്‍ക്ക് കുളമ്പുരോഗം പടരുന്നു; കർഷകർ പാൽ കറന്ന് കളയുന്നു, സർക്കാർ ആശുപത്രി ഉണ്ടെങ്കിലും ഡോക്ടർമാരില്ല


  മാരാരിക്കുളം തെക്ക് പഞ്ചായത്തില്‍ സിപിഎം സെല്‍ഭരണം, ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വനിതയ്ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കുന്നില്ല


  ഇസ്രയേലിനെ ആക്രമിക്കാന്‍ അയച്ച ആറു മിസൈലുകളും സ്വന്തം രാജ്യത്ത് തന്നെ പതിച്ചു; ഇസ്രയേലിന്റെ തിരിച്ചടിയില്‍ വിറങ്ങലിച്ച് ലെബനന്‍


  ആലപ്പുഴയിൽ കനത്ത മഴയിലും കാറ്റിലും 29 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു, 653 വീടുകള്‍ക്ക് ഭാഗികനാശം


  ചീറിപ്പായുന്നു ടാങ്കർ ലോറികൾ :അപകടക്കെണിയൊരുക്കി ദേശീയപാത, ഒരു മാസത്തിനിടെ അപകടത്തിൽപ്പെട്ടത് മൂന്ന് ടാങ്കർ ലോറികൾ


  പാലസ്തീന് ഐക്യദാര്‍ഢ്യവുമായി ഖത്തര്‍; ധനസഹായം പ്രഖ്യാപിച്ചതിന് പിന്നാലെ ഗാസ റെഡ്ക്രസന്റ് ഓഫീസ് ഇസ്രയേല്‍ ഷെല്‍ ആക്രമണത്തില്‍ തകര്‍ത്തു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.