×
login
ചൈന ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ ഫിലിപ്പന്‍സിന് ഇനി ഇന്ത്യയുടെ ബ്രഹ്മോസ്‍ ; 2,770 കോടിയുടെ ഇടപാട്

ചൈനയുമായുള്ള നിരന്തരമായ സംഘര്‍ഷങ്ങള്‍ക്കിടയില്‍ ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂസ് മിസൈലിന്റെ വന്‍തോതിലുള്ള ശക്തി പ്രദര്‍ശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ നിരവധി പരീക്ഷണങ്ങള്‍ നടത്തിയിരുന്നു

ന്യൂഡല്‍ഹി:   ലോകത്ത് ഏറ്റവും വേഗമേറിയ മിസൈല്‍ ഇന്ത്യയുടെ ബ്രഹ്മോസ് ഇനി ഫിലിപ്പന്‍സ് കരസേനയ്ക്കും സ്വന്തം.

ബ്രഹ്മോസ് സൂപ്പര്‍ സോണിക് ക്രൂസ് മിസൈല്‍ കയറ്റുമതി ചെയ്യാന്‍ ഫിലിപ്പീന്‍സുമായി ഇന്ത്യ കരാര്‍ ഒപ്പുവച്ചു. 2,770 കോടി രൂപയുടേതാണ് ഇടപാട്. ദക്ഷിണ ചൈനാ കടലിലെ ചൈനയുടെ നീക്കങ്ങളുടെ പശ്ചാത്തലത്തില്‍ നയപരമായും കരാര്‍ പ്രാധാന്യമര്‍ഹിക്കുന്നു.ചൈന ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ കപ്പലുകള്‍ തകര്‍ക്കാനുള്ള ബ്രഹ്‌മോസ് മിസൈല്‍ ഫിലിപ്പന്‍സ് നാവിക സേനയക്ക്് കരുത്തുപകരം

ഇതാദ്യമായാണ് ബ്രഹ്മോസ് മിസൈലിന്റെ കയറ്റുമതിക്ക് ഒരു രാജ്യവുമായി ഇന്ത്യ കരാറിലേര്‍പ്പെടുന്നത്. ബ്രഹ്മോസ് എയ്‌റോസ്‌പേസ് െ്രെപവറ്റ് ലിമിറ്റഡ് (ബിഎപിഎല്‍) ആണ് ഫിലിപ്പീന്‍സ് ദേശീയ പ്രതിരോധ വകുപ്പുമായി കരാര്‍ ഒപ്പിട്ടത്.മികവുള്ള പ്രതിരോധ ഉത്പന്നങ്ങളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കുക എന്ന ഭാരത സര്‍ക്കാരിന്റെ നയത്തിനു ഏറെ പ്രധാനപ്പെട്ട ഒരു നീക്കമാണ് ഈ കരാര്‍.

പ്രതിരോധ ഗവേഷണവികസന കേന്ദ്രത്തിന്റെ (ഡിആര്‍ഡിഒ) നേതൃത്വത്തിലുള്ള സംയുക്ത സംരംഭമാണ് ബിഎപിഎല്‍. പ്രതിരോധ ഉല്‍പന്നങ്ങളുടെ കയറ്റുമതിയില്‍ സുപ്രധാന നീക്കമാണ് ഫിലിപ്പീന്‍സുമായുള്ള കരാര്‍. ഇന്തൊനീഷ്യ, വിയറ്റ്‌നാം ഉള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങള്‍ ബ്രഹാമോസ് വാങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്


റഷ്യയുമായി ചേര്‍ന്നു നിര്‍മിക്കുന്ന ബ്രഹ്മോസിന്റെ ഷോര്‍ ബേസ്ഡ് ആന്റിഷിപ് മിസൈല്‍ സംവിധാനത്തിന്റെ മൂന്നെണ്ണമാകും ഫിലീപ്പിന്‍സ് നാവികസേനയ്ക്കു ലഭിക്കുക. ഇതിനുശേഷം കരസേനയുമായി പ്രത്യേക കരാറിലേര്‍പ്പെടും.

ചൈനയുമായുള്ള നിരന്തരമായ സംഘര്‍ഷങ്ങള്‍ക്കിടയില്‍ ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂസ് മിസൈലിന്റെ വന്‍തോതിലുള്ള ശക്തി പ്രദര്‍ശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ നിരവധി  പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. ശബ്ദത്തെക്കാള്‍ 28 മടങ്ങ് വേഗത്തില്‍ സഞ്ചരിക്കുന്നതും കുതിച്ചുയര്‍ന്ന ശേഷം ദിശ മാറാനും കെല്‍പുള്ളതുമായ ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലിന്റെ പരീക്ഷണത്തിനു തൊട്ടുപിന്നാലെ് കപ്പലുകളെ തകര്‍ക്കാന്‍ സാധിക്കുന്ന സൂപ്പര്‍സോണിക് മിസൈലും ഇന്ത്യ വിജയകരമായി പരീക്ഷിച്ചു.

ന്ത്യന്‍ കരസേനയുടെ സംവിധാനത്തെ സംയോജിപ്പിച്ചാണ് പരീക്ഷണം വിജയകരമാക്കിയതെന്നു നാവികസേന പത്രക്കുറിപ്പില്‍ അറിയിച്ചു. കപ്പലുകളെ തകര്‍ക്കാന്‍ സാധിക്കുന്ന ബ്രഹ്മോസ് കപ്പല്‍ വേധ സൂപ്പര്‍സോണിക് മിസൈല്‍ ആണ് ഇന്ന് വിക്ഷേപിച്ചത്.

അടുത്തിടെ ബ്രഹ്മോസ് ക്രൂസ് മിസൈലിന്റെ പരിധി നിലവിലുള്ള 298 കിലോമീറ്ററില്‍ നിന്ന് 450 കിലോമീറ്ററായി ഉയര്‍ത്തിയിരുന്നു.

 

  comment

  LATEST NEWS


  ദല്‍ഹി കോര്‍പറേഷനില്‍ ആപ് മുന്നില്‍; ബിജെപി രണ്ടാമത് ; നാമാവശേഷമായി കോണ്‍ഗ്രസ്; കോണ്‍ഗ്രസിന് ലഭിച്ചത് 250ല്‍ 9 സീറ്റുകള്‍


  ഇന്‍റര്‍വ്യൂ മാര്‍ക്ക് വഴി ഒന്നാം റാങ്ക് സൃഷ്ടിച്ച് കുസാറ്റ് പ്രൊഫസറെ നിയമിക്കാന്‍ നീക്കം; എംജി വാഴ്സിറ്റി പ്രൊവൈസ് ചാന്‍സലര്‍ക്കെതിരെ ആരോപണം


  2019ല്‍ റഫാല്‍ ആയിരുന്നു ; 2024ല്‍ നോട്ട് നിരോധനം ഉയര്‍ത്താന്‍ ഇടത്-കോണ്‍ഗ്രസ്-ലിബറല്‍ ഗുഢാലോചന; 15 ലക്ഷം കോടി നഷ്ടമെന്ന് തോമസ് ഐസക്ക്


  ഇഡി തഞ്ചാവൂരിലെ മല്ലപുരത്ത് നിന്നും 2.51 കോടിയുടെ സ്വര്‍ണ്ണം പിടിച്ചു; അബൂബക്കര്‍ പഴേടത്ത് മലബാര്‍ മേഖലയിലെ ജ്വല്ലറികളില്‍ പ്രൊമോട്ടറും പങ്കാളിയും


  37 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സജ്ജം; ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ഗുജറാത്തില്‍ തുടര്‍ഭരണത്തിനൊരുങ്ങി ബിജെപി


  വിമാനത്താവളം വഴി രക്ഷയില്ല; സ്വര്‍ണ്ണക്കടത്തുകാര്‍ ചൈനയില്‍ നിന്നും മ്യാന്‍മര്‍ വഴി ഇന്ത്യയിലേക്ക് പുതിയ വഴി തേടുന്നു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.