×
login
കൊച്ചിന്‍ ഷിപ്പിയാര്‍ഡില്‍ നിര്‍മ്മിച്ച മൂന്ന് ഫ്‌ലോട്ടിംഗ് ബോര്‍ഡര്‍ ഔട്ട്‌ പോസ്റ്റ് യാനങ്ങള്‍ അതിര്‍ത്തി രക്ഷാ സേനയ്ക്ക് കൈമാറി

യാനങ്ങളുടെ രൂപകല്പന, നിര്‍മ്മാണം, വിതരണം എന്നിവയ്ക്കായി 2019 മാര്‍ച്ചിലാണ് ആഭ്യന്തര മന്ത്രാലയം ഓര്‍ഡറുകള്‍ നല്‍കിയത്

കൊച്ചി: തുറമുഖ കപ്പല്‍ ജലപാത മന്ത്രാലയത്തിന് കീഴിലുള്ള കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്,മൂന്ന്ഫ്‌ലോട്ടിങ് ബോര്‍ഡ് ഔട്ട്‌ പോസ്റ്റ് യാനങ്ങള്‍, അതിര്‍ത്തി സുരക്ഷാ സേനക്ക് വിജയകരമായികൈമാറി.രാജ്യത്തിന്റെ ജല അതിര്‍ത്തികളെ സംരക്ഷിക്കുന്നതിനായി ഇത്തരത്തിലുള്ള ഒമ്പത് യാനങ്ങള്‍ നിര്‍മ്മിച്ചു നല്‍കാനാണ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡിന് ഓര്‍ഡര്‍ ലഭിച്ചത്. വരും മാസങ്ങളില്‍ ഇത്തരത്തിലുള്ള മൂന്ന് യാനങ്ങള്‍ കൂടികൈമാറും.

4 അതിവേഗ നിരീക്ഷണ ബോട്ടുകള്‍ സൂക്ഷിക്കുന്നതിനുള്ള സൗകര്യവും ഇത്തരത്തിലുള്ള എല്ലാ യാനങ്ങളിലും ഒരുക്കിയിട്ടുണ്ട്. അതിവേഗ നിരീക്ഷണ ബോട്ടുകള്‍ക്കുള്ള ഫ്‌ലോട്ടിങ് ബേസ് ആയും ഇത്തരത്തിലുള്ള യാനങ്ങള്‍ പ്രവര്‍ത്തിക്കും. ചെറു യാനങ്ങള്‍ക്ക് ആവശ്യമായ പെട്രോള്‍, ശുദ്ധജലം, മറ്റ് സാമഗ്രികള്‍ എന്നിവ വിതരണം ചെയ്യാനും ഇവ ഉപയോഗപ്പെടുത്തും


അതിര്‍ത്തി രക്ഷാസേനയുടെ ജല വിഭാഗത്തിനായി, ഒമ്പത് ഫ്‌ലോട്ടിങ് ബോര്‍ഡ് ഔട്ട്‌ പോസ്റ്റ് യാനങ്ങളുടെ രൂപകല്പന, നിര്‍മ്മാണം, വിതരണം എന്നിവയ്ക്കായി 2019 മാര്‍ച്ചിലാണ് ആഭ്യന്തര മന്ത്രാലയം ഓര്‍ഡറുകള്‍ നല്‍കിയത്. 46 മീറ്റര്‍ നീളവും 12 മീറ്റര്‍ വീതിയുമുള്ളവയാണ് ഓരോന്നും. രാജ്യത്തിന്റെ ഉള്‍നാടന്‍ ജല മേഖലകളില്‍, പ്രത്യേകിച്ചും ഗുജറാത്തിലെ കച്ചിലെ അരുവി പ്രദേശങ്ങള്‍, പശ്ചിമ ബംഗാളിലെ സുന്ദര്‍ബന്‍ മേഖല എന്നിവിടങ്ങളില്‍ വിന്യസിക്കുന്നതിനായി രൂപകല്പന ചെയ്യപ്പെട്ടവയാണ് ഇവ.

 

  comment

  LATEST NEWS


  കണ്ണിന് കണ്ണ്;ചരിത്രത്തിലാദ്യമായി ബാല്‍താക്കറെയുടെ മകന്‍റെ ചിത്രത്തില്‍ കരി ഓയിലൊഴിച്ചു; ഉദ്ധവ്-ഷിന്‍ഡെ യുദ്ധം തെരുവിലേക്ക്


  ഗോത്ര വനിതയെ രാഷ്ട്രപതിയാക്കുന്നത് സംഘപരിവാര്‍; അംഗീകരിക്കാന്‍ കഴിയില്ല; ദ്രൗപതി മുര്‍മുവിനെതിരെ വ്യാജ ആരോപണങ്ങളുമായി സിപിഎം ആക്ടീവിസ്റ്റ് ബിന്ദു


  197.08 കോടി പിന്നിട്ട് കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; ദേശീയ രോഗമുക്തി നിരക്ക് 98.58% ആയി; കഴിഞ്ഞ 24 മണിക്കൂറില്‍ 11,739 പേര്‍ക്ക് കൂടി വൈറസ് ബാധ


  പഞ്ചാബില്‍ ആം ആദ്മി ബലത്തില്‍ ഖാലിസ്ഥാന്‍ പിടിമുറുക്കി; സംഗ്രൂര്‍ ലോക്സഭ സീറ്റില്‍ ജയിച്ച ശിരോമണി അകാലിദള്‍ (അമൃത്സര്‍) ഖലിസ്ഥാന്‍ സംഘടന


  പശു സംരക്ഷകനായി പിണറായി വിജയനും; മുഖ്യമന്ത്രിയുടെ വസതിയില്‍ പുതിയ ഗോശാല; നിര്‍മാണത്തിന് പണം അനുവദിച്ച് മന്ത്രി മുഹമ്മദ് റിയാസ്


  'പഴയ നിയമം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.