×
login
നാവികസേനയ്ക്ക് കരുത്താകാന്‍ മിസൈല്‍ വാഹിനികള്‍ ഉള്‍പ്പെടെ 17നെക്‌സ്റ്റ് ജനറേഷന്‍ കപ്പലുകള്‍; 19600 കോടിരൂപയുടെ കരാറില്‍ ഒപ്പുവച്ച് പ്രതിരോധ മന്ത്രാലയം

11 കപ്പലുകളില്‍ ഏഴെണ്ണം ഗോവ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡും (ജിഎസ്എല്‍) നാലെണ്ണം കൊല്‍ക്കത്തയിലെ ഗാര്‍ഡന്‍ റീച്ച് ഷിപ്പ് ബില്‍ഡേഴ്‌സ് ആന്‍ഡ് എഞ്ചിനീയേഴ്‌സും (ജിആര്‍എസ്ഇ) തദ്ദേശീയമായി രൂപകല്‍പ്പന ചെയ്യുകയും വികസിപ്പിക്കുകയും നിര്‍മ്മിക്കുകയും ചെയ്യുമെന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. കപ്പലുകളുടെ വിതരണം 2026 സെപ്തംബര്‍ മുതല്‍ ആരംഭിക്കും.

ന്യൂദല്‍ഹി: ഏകദേശം 19,600 കോടി രൂപ ചെലവില്‍ 11 നെക്‌സ്റ്റ് ജനറേഷന്‍ ഓഫ്‌ഷോര്‍ പട്രോളിംഗ് കപ്പലുകളും ആറ് മിസൈല്‍ കപ്പലുകളും ഏറ്റെടുക്കുന്നതിന് ഇന്ത്യന്‍ കപ്പല്‍ശാലകളുമായി പ്രതിരോധ മന്ത്രാലയം വ്യാഴാഴ്ച കരാറില്‍ ഒപ്പുവച്ചു. 11 കപ്പലുകളില്‍ ഏഴെണ്ണം ഗോവ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡും (ജിഎസ്എല്‍) നാലെണ്ണം കൊല്‍ക്കത്തയിലെ ഗാര്‍ഡന്‍ റീച്ച് ഷിപ്പ് ബില്‍ഡേഴ്‌സ് ആന്‍ഡ് എഞ്ചിനീയേഴ്‌സും (ജിആര്‍എസ്ഇ) തദ്ദേശീയമായി രൂപകല്‍പ്പന ചെയ്യുകയും വികസിപ്പിക്കുകയും നിര്‍മ്മിക്കുകയും ചെയ്യുമെന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. കപ്പലുകളുടെ വിതരണം 2026 സെപ്തംബര്‍ മുതല്‍ ആരംഭിക്കും.

ബയ് (ഇന്ത്യന്‍ഐഡിഡിഎം)' വിഭാഗത്തിന് കീഴില്‍ 11 അടുത്ത തലമുറ ഓഫ്‌ഷോര്‍ പട്രോളിംഗ് കപ്പലുകള്‍ ഏറ്റെടുക്കുന്നതിനുള്ള കരാര്‍ ജിഎസ്എല്‍, ജിആര്‍എസ്ഇ എന്നിവയുമായി 9,781 കോടി രൂപയ്ക്ക് ഒപ്പുവച്ചു. ഈ കപ്പലുകള്‍ ഏറ്റെടുക്കുന്നത് നാവികസേനയെ അതിന്റെ യുദ്ധ ശേഷി നിലനിര്‍ത്താനും കടല്‍ക്കൊള്ള വിരുദ്ധ, നുഴഞ്ഞുകയറ്റ വിരുദ്ധ, വേട്ടയാടല്‍, മനുഷ്യക്കടത്ത് തടയല്‍, നോണ്‍കോംബാറ്റന്റ് ഒഴിപ്പിക്കല്‍ പ്രവര്‍ത്തനങ്ങള്‍, തിരച്ചില്‍, രക്ഷാപ്രവര്‍ത്തനം തുടങ്ങിയ വിവിധ പ്രവര്‍ത്തന ആവശ്യകതകള്‍ നിറവേറ്റാനും സഹായിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഏഴര വര്‍ഷമാണ് ഈ കപ്പലുകളുടെ നിര്‍മ്മാണ കാലാവധി, ഇത് 110 ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


9,805 കോടി രൂപയ്ക്ക് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡുമായി (സിഎസ്എല്‍) ആറ് അടുത്ത തലമുറ മിസൈല്‍ കപ്പലുകള്‍ (എന്‍ജിഎംവി) ഏറ്റെടുക്കുന്നതിനുള്ള കരാര്‍ ഒപ്പിട്ടു. കപ്പലുകളുടെ വിതരണം 2027 മാര്‍ച്ച് മുതല്‍ ആരംഭിക്കും. പ്രച്ഛന്നത, അതിവേഗം, ആക്രമണ ശേഷി എന്നിവ ഉള്‍ക്കൊള്ളുന്ന വന്‍ സായുധ യുദ്ധക്കപ്പലുകളായിരിക്കും എന്‍ജിഎംവികള്‍. ശത്രു യുദ്ധക്കപ്പലുകള്‍ ഉള്‍പ്പെടയുള്ള ലക്ഷ്യങ്ങള്‍ എന്നിവയ്‌ക്കെതിരെ ആക്രമണ ശേഷി പ്രദാനം ചെയ്യുക എന്നതാണ് കപ്പലുകളുടെ പ്രാഥമിക പങ്ക്. ഈ കപ്പലുകള്‍ക്ക് മാരിടൈം സ്‌െ്രെടക്ക് ഓപ്പറേഷനുകള്‍ നടത്താനും ഉപരിതല വിരുദ്ധ യുദ്ധങ്ങള്‍ നടത്താനും കഴിവുള്ളതായിരിക്കും.

ഈ കപ്പലുകള്‍ പ്രാദേശിക നാവിക പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ഓഫ്‌ഷോര്‍ ഡെവലപ്‌മെന്റ് ഏരിയയുടെ കടല്‍ പ്രതിരോധത്തിനും ഉപയോഗിക്കും. കപ്പലുകളുടെ നിര്‍മ്മാണം ഒമ്പത് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയകുമെന്നും ഇതുവഴി 45 ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ കപ്പലുകളുടെ തദ്ദേശീയമായ നിര്‍മ്മാണം ഇന്ത്യന്‍ കപ്പല്‍നിര്‍മ്മാണത്തിന്റെയും എംഎസ്എംഇകള്‍ ഉള്‍പ്പെടെയുള്ള അനുബന്ധ വ്യവസായങ്ങളുടെയും സജീവ പങ്കാളിത്തത്തെ പ്രോത്സാഹിപ്പിക്കും.ഭൂരിഭാഗം ഉപകരണങ്ങളും സംവിധാനങ്ങളും തദ്ദേശീയരായ നിര്‍മ്മാതാക്കളില്‍ നിന്ന് ലഭിക്കുന്നതിനാല്‍, ഈ കപ്പലുകള്‍ 'ആത്മനിര്‍ഭര്‍ ഭാരതിന്റെ' പ്രതീകമാണെന്നും മന്ത്രാലയം അറിയിച്ചു.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.