×
login
സൈനികരുടെ പെന്‍ഷന്‍‍ തുക നേരിട്ട് ബാങ്കിലെത്തും; വെബ് അധിഷ്ഠിത സംയോജിത സംവിധാനം നടപ്പാക്കി പ്രതിരോധമന്ത്രാലയം

കരാറില്‍ നിയുക്ത കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഡിഫന്‍സ് അക്കൗണ്ട്‌സ് (CGDA), രജനീഷ് കുമാറും, SBI & PNB ഒപ്പുവച്ചു

ന്യൂഡല്‍ഹി;  പ്രതിരോധ പെന്‍ഷന്‍ അനുമതി, അവയുടെ വിതരണം എന്നിവയ്ക്കായുള്ള സംയോജിത ഓട്ടോമാറ്റിക് സംവിധാനം - സ്പര്‍ശ് (സിസ്റ്റം ഫോര്‍ പെന്‍ഷന്‍ അഡ്മിനിസ്‌ട്രേഷന്‍ - രക്ഷ) രാജ്യരക്ഷാ മന്ത്രാലയം നടപ്പാക്കി.

പെന്‍ഷന്‍ അപേക്ഷ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്ന ഈ വെബ് അധിഷ്ഠിത സംവിധാനം, പുറത്തുനിന്നുള്ള ഇടനിലക്കാരുടെ സഹായമില്ലാതെതന്നെ പ്രതിരോധ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് പെന്‍ഷന്‍ തുക വിതരണം ചെയ്യും.  

തങ്ങളുടെ പെന്‍ഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കാണുന്നതിനും, ലഭ്യമാക്കിയിട്ടുള്ള സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനും, പെന്‍ഷന്‍ വിഷയങ്ങളില്‍ എന്തെങ്കിലും പരാതികള്‍ ഉള്ള പക്ഷം പ്രശ്‌നപരിഹാരത്തിനായി രജിസ്റ്റര്‍ ചെയ്യുന്നതിനും ആയി ഒരു പെന്‍ഷണര്‍ പോര്‍ട്ടല്‍  ലഭ്യമാണ്.

എന്തെങ്കിലും കാരണം കൊണ്ട് സ്പര്‍ശ് പോര്‍ട്ടല്‍ നേരിട്ട് ഉപയോഗിക്കാന്‍ കഴിയാത്ത പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്കായി പ്രത്യേക സേവനകേന്ദ്രങ്ങള്‍ സജ്ജമാക്കാനും സ്പര്‍ശ് വിഭാവനം ചെയ്യുന്നു

പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്കുള്ള സേവന കേന്ദ്രമായി നിലവില്‍ പ്രവര്‍ത്തിച്ചുവരുന്ന ഡിഫന്‍സ് അക്കൗണ്ട്‌സ് വകുപ്പിന് കീഴിലുള്ള വിവിധ കാര്യാലയങ്ങള്‍ക്ക് പുറമേ, പെന്‍ഷന്‍ ഗുണഭോക്താക്കളുമായി ഇടപാടുകള്‍ നടത്തുന്ന രണ്ട് വലിയ ബാങ്കുകളെ കൂടി - സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക് - സേവന കേന്ദ്രങ്ങളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്

ഇതുമായി ബന്ധപ്പെട്ട കരാറില്‍ നിയുക്ത കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഡിഫന്‍സ് അക്കൗണ്ട്‌സ് (CGDA), രജനീഷ് കുമാറും, SBI & PNB   ഒപ്പുവച്ചു

കരാര്‍പ്രകാരം പെന്‍ഷന്‍ സംബന്ധിയായ വിഷയങ്ങളില്‍ ആവശ്യമായ ഏത് സേവനത്തിനും പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക്, ഈ രണ്ടു ബാങ്കുകളുടെ ഏത് ശാഖയേയും സമീപിക്കാം

 

  comment

  LATEST NEWS


  പാകിസ്ഥാൻ പതാക കീറുമ്പോള്‍ 'അല്ലാഹു അക്ബര്‍' വിളിച്ച് താലിബാൻ; ഇതാണോ സാഹോദര്യമെന്ന് പരിഹസിച്ച് സോഷ്യൽ മീഡിയ


  ടോയ് പാര്‍ക്ക്, ലെതര്‍പാര്‍ക്ക്, ഡിവൈസ് പാര്‍ക്ക്...ഇനി ഭീമന്‍ ഇലക്ട്രോണിക്സ് പാർക്ക്; 50,000 കോടി നിക്ഷേപത്തില്‍ യുപിയുടെ മുഖച്ഛായ മാറ്റി യോഗി


  വനമല്ല, തണലാണ് തിമ്മമ്മ മാരിമാനു; അഞ്ചേക്കറില്‍ അഞ്ചര നൂറ്റാണ്ടായി ആകാശം പോലെ ഒരു മരക്കൂരാപ്പ്


  1.2 കോടി കണ്‍സള്‍റ്റേഷനുകള്‍ പൂര്‍ത്തിയാക്കി ഇ-സഞ്ജീവനി; ടേലിമെഡിസിന്‍ സേവനം ഉപയോഗപ്രദമാക്കിയ ആദ്യ പത്ത് സംസ്ഥാനങ്ങളില്‍ കേരളവും


  മമതയ്ക്ക് കടിഞ്ഞാണിടാന്‍ ബംഗാളില്‍ പുതിയ ബിജെപി പ്രസിഡന്‍റ്; മമതയുടെ താലിബാന്‍ ഭരണത്തില്‍ നിന്നും ബംഗാളിനെ രക്ഷിയ്ക്കുമെന്ന് സുകന്ദ മജുംദാര്‍


  ഇന്ത്യയുടെ രോഗമുക്തി നിരക്ക് 97.75% ആയി ഉയര്‍ന്നു; 81.85 കോടി പിന്നിട്ട് രാജ്യത്തെ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; പതിദിന രോഗസ്ഥിരീകരണ നിരക്ക് 1.85%

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.