×
login
ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാനവാഹിനി; ഐഎന്‍എസ്‍ വിക്രാന്ത് ആഗസ്തില്‍ കമ്മിഷന്‍ ചെയ്യും; അന്തിമ സമുദ്രപരീക്ഷണം ആരംഭിച്ചു

ഇന്ത്യയില്‍ നിര്‍മിച്ചിട്ടുള്ളവയില്‍ വച്ച് ഏറ്റവും വലിയ കപ്പലാണ് വിക്രാന്ത്. 262 മീറ്റര്‍ നീളവും 62 മീറ്റര്‍ വീതിയും 59 മീറ്റര്‍ ഉയരവുമുണ്ട്. നിര്‍മ്മാണ ചെലവ് ഏകദേശം 23,000 കോടി രൂപ. 20 യുദ്ധ വിമാനങ്ങളും 10 ഹെലികോപ്ടറുകളും അടക്കം 30 എയര്‍ക്രാഫ്റ്റുകള്‍ വഹിക്കാന്‍ ശേഷിയുണ്ട്. മണിക്കൂറില്‍ 28 നോട്ടിക്കല്‍ മൈലാണ് പരമാവധി വേഗം.

കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്ത് ആഗസ്തില്‍ കമ്മിഷന്‍ ചെയ്യും. സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവം ആഘോഷിക്കുന്ന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ അഭിമാനമായ ഈ പടക്കപ്പല്‍ രാജ്യത്തിന് സമര്‍പ്പിക്കും. ഇതിന്റെ ഭാഗമായി അവസാനഘട്ട സമുദ്ര പരീക്ഷണങ്ങള്‍ക്കായി വിക്രാന്ത് ശനിയാഴ്ച പുറപ്പെട്ടു. ചെറു യുദ്ധക്കപ്പലുകളുടെ അകമ്പടിയോടെയാണ് യാത്ര.  

കമ്മിഷന്‍ ചെയ്യുന്നതിന് മുമ്പ് വിക്രാന്ത് പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാണെന്ന് ഉറപ്പാക്കുന്നതിനായാണ് ഈ സമുദ്ര പരീക്ഷണം. ഇതിന് മുമ്പ് നടത്തിയ മൂന്ന് പരീക്ഷണങ്ങളും വിജയകരമായിരുന്നു. നാലാം ഘട്ട സമുദ്രപരീക്ഷണം രണ്ടാഴ്ചയോളം നീളും. പല വേഗത്തില്‍ ഓടിച്ചും അതിവേഗത്തില്‍ ഗതിമാറ്റിയുമെല്ലാമുള്ള പരീക്ഷണങ്ങളാണ് ഈ ഘട്ടത്തില്‍ നടക്കുക.  


കപ്പലില്‍ സ്ഥാപിച്ചിട്ടുള്ള സെന്‍സറുകള്‍, റഡാറുകള്‍, ദിശാനിര്‍ണയ ഉപകരണങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളും വിലയിരുത്തും.  വിക്രാന്ത് കമ്മിഷന്‍ ചെയ്ത ശേഷമായിരിക്കും യുദ്ധവിമാനങ്ങള്‍ കപ്പലില്‍ ഇറക്കാനും പറത്താനുമുള്ള പരീക്ഷണങ്ങള്‍. ഗോവയിലെ ഫൈറ്റര്‍ പ്ലെയിന്‍ സ്‌ക്വാഡ്രനിലാകും ഇതിനുള്ള ഒരുക്കങ്ങള്‍ നടക്കുക. ഈ പരീക്ഷണങ്ങള്‍ക്കായി കപ്പല്‍ ചിലപ്പോള്‍ ഗോവയിലേക്കും കൊണ്ടുപോകും.  

ഇന്ത്യയില്‍ നിര്‍മിച്ചിട്ടുള്ളവയില്‍ വച്ച് ഏറ്റവും വലിയ കപ്പലാണ് വിക്രാന്ത്. 262 മീറ്റര്‍ നീളവും 62 മീറ്റര്‍ വീതിയും 59 മീറ്റര്‍ ഉയരവുമുണ്ട്. നിര്‍മ്മാണ ചെലവ് ഏകദേശം 23,000 കോടി രൂപ. 20 യുദ്ധ വിമാനങ്ങളും 10 ഹെലികോപ്ടറുകളും അടക്കം 30 എയര്‍ക്രാഫ്റ്റുകള്‍ വഹിക്കാന്‍ ശേഷിയുണ്ട്. മണിക്കൂറില്‍ 28 നോട്ടിക്കല്‍ മൈലാണ് പരമാവധി വേഗം.  

  comment

  LATEST NEWS


  രക്ഷനായെത്തി വീണ്ടും പ്രഗ്നാനന്ദ; അത്ഭുതക്കൗമാര ടീമിനെ കരകയറ്റി; ഗുകേഷിന് എട്ട് ജയത്തിന് ശേഷം സമനില


  ക്രിപ്റ്റോകറന്‍സിയില്‍ പണം സിറിയയിലേക്ക് അയയ്ക്കുന്ന ഐഎസ്ഐഎസ് സഹായി മൊഹ്സിന്‍ അഹമ്മദ് ഖാന്‍ ജാമിയ എഞ്ചി. വിദ്യാര്‍ത്ഥി


  പ്ലസ് വണ്‍ പ്രവേശനം: കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റിന് പകരം എസ്എസ്എല്‍സി ബുക്ക് ഹാജരാക്കിയാല്‍ മതിയെന്ന് വിദ്യാഭ്യാസ മന്ത്രി


  വോട്ടര്‍ പട്ടികയിലെ പേരും ആധാറും ഓണ്‍ലൈനായി ബന്ധിപ്പിക്കാം; സമ്മതിദായക പട്ടിക പുതുക്കല്‍ 2022 ആഗസ്ത് മുതല്‍


  നാഷണല്‍ ഹെറാള്‍‍ഡ് കേസില്‍ തകര്‍ന്നത് ഗാന്ധി കുടുംബത്തിന്‍റെ ഹ്യുബ്രിസ്- ആരും തൊടില്ലെന്ന അഹന്ത: സുബ്രഹ്മണ്യം സ്വാമി


  വീണയ്ക്ക് ആരോഗ്യ മേഖലയെക്കുറിച്ച് അജ്ഞത; സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; കൈയടിക്കായി മാധ്യമ നാടകം; ആരോഗ്യമന്ത്രിക്കെതിരെ തുറന്നടിച്ച് ഐഎംഎ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.