'അഗ്നിപഥ് പദ്ധതി പ്രകാരം, ഇന്ത്യന്‍ യുവാക്കള്‍ക്ക് 'അഗ്നിവീര്‍' ആയി സായുധ സേനയില്‍ സേവനമനുഷ്ഠിക്കാന്‍ അവസരം നല്‍കുമെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു.
ന്യൂദല്‍ഹി: കരസേന, നാവികസേന, വ്യോമസേന എന്നിവിടങ്ങളില്‍ ചുരങ്ങിയ കാലത്തേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിനായി കേന്ദ്രസര്‍ക്കാര്‍ 'അഗ്നിപഥ്' എന്ന പുതിയ പദ്ധതി അവതരിപ്പിച്ചു.സുരക്ഷ സംബന്ധിച്ച ക്യാബിനറ്റ് കമ്മിറ്റി അംഗീകാരം നല്‍കിയതിന് തൊട്ടുപിന്നാലെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ആണ് വാര്‍ത്താ സമ്മേളനത്തില്‍ പുതിയ പദ്ധതി പ്രഖ്യാപിച്ചത്. അഗ്നിപഥ് റിക്രൂട്ട്മെന്റ് സ്കീം സായുധ സേനയ്ക്ക് യുവത്വത്തിന്റെ മുഖം നല്കുന്ന ഒരു പരിവര്‍ത്തന സംരംഭമാണെന്ന് മന്ത്രി പറഞ്ഞു.
റിക്രൂട്ട്മെന്റ് പ്രക്രിയയിലെ വിപ്ലവകരമായ മാറ്റങ്ങള്‍ തുടക്കത്തില്‍ നാല് വര്‍ഷത്തേക്ക് സൈനികരെ ഉള്‍പ്പെടുത്തുകയും അവരില്‍ ചിലരെ നിലനിര്‍ത്തുകയും ചെയ്യും. 'അഗ്നിപഥ് പദ്ധതി പ്രകാരം, ഇന്ത്യന്‍ യുവാക്കള്‍ക്ക് 'അഗ്നിവീര്‍' ആയി സായുധ സേനയില്‍ സേവനമനുഷ്ഠിക്കാന്‍ അവസരം നല്‍കുമെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു.
സായുധ സേനയിലെ റിക്രൂട്ട്മെന്റിനായി വിപുലമായ പ്രതിഭകളെ പദ്ധതി ഉറപ്പാക്കുമെന്ന് നാവികസേനാ മേധാവി അഡ്മിറല്‍ ആര്. ഹരികുമാര്‍ പറഞ്ഞു. നേരത്തെ 'ടൂര്‍ ഓഫ് ഡ്യൂട്ടി' എന്ന് നാമകരണം ചെയ്യപ്പെട്ട 'അഗ്നിപഥ്' പദ്ധതി മൂന്ന് സേനാ മേധാവികളുടെ സാന്നിധ്യത്തിലാണ് ആരംഭിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇത് സംബന്ധിച്ച് വിപുലമായ ആലോചനകള്‍ക്ക് ശേഷമാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്. പദ്ധതി പ്രകാരം റിക്രൂട്ട് ചെയ്യുന്ന സൈനികരെ 'അഗ്നിവീര്‍' എന്നാകും അഭിസംബോധന ചെയ്യുക. നിലവില്‍, ആര്‍മി യുവാക്കളെ ഷോര്‍ട്ട് സര്‍വീസ് കമ്മീഷനു കീഴില്‍ 10 വര്‍ഷത്തേക്കാണ് റിക്രൂട്ട് ചെയ്യുന്നത്. ഇത് 14 വര്‍ഷം വരെ നീട്ടാം.
അതിവേഗം വര്‍ധിച്ചുവരുന്ന മൂന്ന് സര്‍വീസുകളുടെയും ശമ്പളം, പെന്ഷന് ബില്ലുകള്‍ കൂടി വെട്ടിക്കുറയ്ക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. 2022-23 ലെ 5,25,166 കോടി രൂപയുടെ പ്രതിരോധ ബജറ്റില്‍ പ്രതിരോധ പെന്‍ഷനുകള്‍ക്കായി 1,19,696 കോടി രൂപ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റവന്യൂ ചെലവുകള്‍ക്കായി 2,33,000 കോടി രൂപ വകയിരുത്തി. ന്നു.
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
അഗ്നിപഥ്; കരസസേന വിജ്ഞാപനം പുറത്തിറക്കി; രജിസ്ട്രേഷന് ജൂലൈയില്‍ തുടക്കം; ഓഗസ്റ്റില്‍ റിക്രൂട്ട്മെന്റ്; പിന്നാലെ പരിശീലനം
പൊറുതിമുട്ടി; സമാധാനമായി ജീവിക്കണം; സൈന്യത്തിനൊപ്പം ഭീകരവേട്ടയ്ക്ക് ഇറങ്ങി ജനങ്ങള്‍; രണ്ടു ലഷ്കര്‍ ഭീകരരെ പിടികൂടി; ഗ്രാമീണര്‍ക്ക് 2 ലക്ഷം പാരിതോഷികം
അഗ്നിവീറുകള്‍ക്കായി അപേക്ഷ നല്‍കാനുള്ള അവസാന തീയതി ജൂലൈ അഞ്ച്; നിയമന നടപടികള്‍ വെള്ളിയാഴ്ച ആരംഭിക്കുമെന്ന് വ്യോമസേനയും ഉത്തരവിറക്കി
ഭാരതത്തിന്റെ ആകാശം കാക്കാന്‍ യുവാക്കളെ വിളിച്ച് വ്യോമസേന; അഗ്നിപഥ്റിക്രൂട്ട്മെന്റ് രണ്ടുദിവസത്തിനുള്ളിലെന്ന് എയര്‍ഫോഴ്സ് മേധാവി; ആവേശത്തോടെ രാജ്യം
അഞ്ചു വര്‍ഷത്തെ ഹ്രസ്വകാല സൈനിക സേവനം പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്രം;യുവാക്കള്‍ക്ക് സൈനിക പരിശീലനം അഗ്നിപഥ് പ്രവേശ് യോജന എന്ന പേരില്‍
അഗ്നിപഥ് യുവാക്കള്‍ക്ക് പ്രതിരോധ സംവിധാനത്തിന്റെ ഭാഗമാകാനും, രാജ്യത്തെ സേവിക്കാനുമുള്ള സുവര്‍ണ്ണാവസരം; റിക്രൂട്മെന്റ് നടപടികള്‍ ഉടനടി ആരംഭിക്കും