×
login
വാങ് യീയോട് അജിത് ഡോവല്‍‍ പറഞ്ഞതെന്ത് ? ''സമയബന്ധിതവും ദൃശ്യവുമായ നടപടി'' ; ഫോണ്‍ വെയ്ക്കും മുന്‍പ് ചൈന കെട്ടും പാണ്ടവും എടുത്തു

രണ്ടു മണിക്കൂര്‍ നീണ്ട വീഡിയോ ചര്‍ച്ചയില്‍ ഡോവല്‍ സ്വരം കടുപ്പിക്കുകയും പിന്മാറ്റം എത്രയും പെട്ടെന്ന് വേണമെന്ന നിര്‍ദേശിക്കുകയും ചെയ്തു.

ന്യൂദല്‍ഹി: അതിര്‍ത്തിയില്‍ സംഘര്‍ഷം തുടര്‍ന്ന ഗല്‍വാന്‍ താഴ്‌വരയില്‍ നിന്ന് ചൈനീസ് പട്ടാളത്തിന്റെ പിന്മാറ്റത്തിന്റെ പിന്നിലാര്. സംഘര്‍ഷം നടന്ന പട്രോളിങ് പോയിന്റ് 14ല്‍ ചൈനീസ് സംഘം നിര്‍മിച്ച താത്കാലിക നിര്‍മാണങ്ങളെല്ലാം പൊളിച്ചെടുത്തു. ഗല്‍വാന്‍ താഴ് വര, ഹോട്ട് സ്പ്രിങ്സ്, ഗോഗ്ര എന്നീ പട്രോളിങ് പോയിന്റുകളില്‍ നിന്ന് ചൈനീസ് പട്ടാളം പിന്മാറുകയും ചെയ്തു. പൊടുന്നയുള്ള പിന്മാറ്റത്തിനു പിന്നിലെന്ത് എന്ന് ചോദ്യം ഉയരുന്നുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുമായി  നടത്തിയ ഫോണ്‍ വിളിയെ തുടര്‍ന്നായിരുന്നു. പിന്മാറ്റം.  

രണ്ടു മണിക്കൂര്‍ നീണ്ട വീഡിയോ ചര്‍ച്ചയില്‍ ഡോവല്‍ സ്വരം കടുപ്പിക്കുകയും  പിന്മാറ്റം എത്രയും പെട്ടെന്ന് വേണമെന്ന നിര്‍ദേശിക്കുകയും ചെയ്തു. ലഡാക്കില്‍ എത്തി  പ്രധാനമന്ത്രി നരേന്ദ്ര മോദി കൈയേറ്റത്തിനെതിരേ ശക്തമായ മുന്നറിയിപ്പ് നല്‍കിയതിനു പുറമെ ഡോവലിന്റെ വിളിയും വന്നതോടെ ചൈനയക്ക് കാര്യങ്ങളുടെ കിടപ്പു വശം പിടികിട്ടി. അതിര്‍ത്തിയില്‍ ഇനി യാതൊരു തരത്തിലുമുള്ള പ്രശ്‌നങ്ങളും ഉണ്ടാക്കാന്‍ പാടില്ലെന്നു ഡോവല്‍ ആവശ്യപ്പെട്ടു . യഥാര്‍ഥ നിയന്ത്രണരേഖയില്‍നിന്ന് എത്രയും വേഗം പിന്‍വാങ്ങാമെന്ന് വാങ് യീ ഉറപ്പു നല്‍കി്. പ്രദേശത്തെ സമാധാനവും പ്രശാന്തതയും തിരിച്ചുവരുമെന്നും വ്യക്തമാക്കി.

തൊട്ടു പിന്നാലെ  സംഘര്‍ഷം നടന്ന പട്രോളിങ് പോയിന്റ് 14ല്‍ ചൈനീസ് സംഘം നിര്‍മിച്ച താത്കാലിക നിര്‍മാണങ്ങളെല്ലാം പൊളിച്ചു നീക്കി.  ചൈനീസ് പട്ടാളം പി്‌ന്നോട്ടു പോയി

 സൗഹാര്‍ദ്ദപരവും ഭാവാത്മകവുമായ സമീപനം സ്വികരിക്കുന്ന അജിത് ഡോവല്‍  ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായുള്ള രണ്ടുമണിക്കൂര്‍ നീണ്ട സംഭാഷണത്തിനിടയില്‍ ''സമയബന്ധിതവും ദൃശ്യവുമായ നടപടി'' ആവശ്യപ്പെട്ടതായി വിദേശകകാര്യ വക്താവ് പറഞ്ഞതില്‍ എല്ലാം അടങ്ങിയിട്ടുണ്ട്.

ജൂണ്‍ 15നാണ് ഇവിടെ ഇരുസേനകളും തമ്മില്‍ തര്‍ക്കമുണ്ടായത്.

 

 

  comment

  LATEST NEWS


  ബംഗ്ലാദേശ് അതിക്രമം; ലക്ഷ്യം ഹിന്ദു ഉന്മൂലനം; അന്താരാഷ്ട്ര സംഘത്തെ അയയ്ക്കണമെന്ന് വിശ്വ ഹിന്ദു പരിഷത്ത്


  കൊണ്ടോട്ടിയില്‍ കോളജ് വിദ്യാര്‍ഥിനിക്ക് ക്രൂരപീഡനം; പീഡന ശ്രമം ചെറുത്ത യുവതിയെ കല്ലുകൊണ്ട് തലയ്ക്കിടിച്ചു, പെണ്‍കുട്ടി അഭയം തേടിയത് അര്‍ദ്ധനഗ്‌നയായി


  കാഫിറുകള്‍ തോറ്റുവെന്ന് പാക് കമന്റേറ്റര്‍; ബാബറിന്റെ ആളുകള്‍ ഇന്ത്യയെ തകര്‍ത്തെന്ന് ടൈംസ് ഓഫ് ഇന്ത്യ; പാക് വിജയത്തില്‍ മതവത്കരണം രൂക്ഷം


  അണക്കെട്ട് പഴയത്; മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണം; ജനങ്ങളുടെ ആശങ്ക സര്‍ക്കാരിനെ അറിയിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍


  യുദ്ധത്തില്‍ മിസൈലിന്റെ ആദ്യരൂപം ഉപയോഗിച്ചത് കായംകുളം സൈന്യം, കൈ ബോംബുകള്‍ കേരളത്തില്‍ ആദ്യമായി പ്രയോഗിച്ചതും കായംകുളം-ദേശിംഗനാട് സംയുക്ത സൈന്യം


  വി. മുരളീധരന്റെ ഇടപെടലില്‍ ജാമിയ മിലിയ വിദ്യാര്‍ഥിക്ക് എയിംസില്‍ വിദഗ്ധ ചികിത്സ; മനുഷ്യത്വപരമായ സമീപനവും ഇടപെടലും മറക്കാനാകില്ലെന്ന് സുഹൃത്തുക്കള്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.