ആഗസ്റ്റ് 29 മുതല്‍ സെപ്തംബര്‍ രണ്ടാം വാരം വരെ നടത്തിയ സൈനിക നീക്കങ്ങളിലൂടെയാണ് നിര്‍ണായക ഉയരങ്ങളില്‍ ഇന്ത്യ സൈനികപോസ്റ്റുകള്‍ സ്ഥാപിച്ചത്. മാസങ്ങളായി തുടരുന്ന അതിര്‍ത്തി സംഘര്‍ഷങ്ങളില്‍ ഇന്ത്യക്ക് ഏറെ മേല്‍ക്കൈ നേടിക്കൊടുത്ത നടപടികളാണിത്
ന്യൂദല്‍ഹി: ചൈനീസ് സൈന്യത്തിന് കനത്ത പ്രഹരമേല്‍പ്പിച്ച് ഇന്ത്യന്‍ സൈന്യം പിടിച്ചെടുത്തത് കിഴക്കന്‍ ലഡാക്കിലെ തന്ത്രപ്രധാനമായ ആറ് മലകള്‍. 1962ലെ യുദ്ധത്തില്‍ നഷ്ടമായ റെസാങ്ലാ, റസെന്‍ ലാ എന്നിവയ്ക്ക് പുറമേ മഗര്‍ ഹില്‍, ഗുരുങ് ഹില്‍, മൊക്പാരി, ഫിംഗര്‍ നാലിലെ ചൈനീസ് പോസ്റ്റിന് മുകളിലെ മല എന്നിവയും ഇന്ത്യന്‍ സൈന്യം പിടിച്ചെടുത്തു. ചൈനീസ് ദേശീയപാതയെ വരെ ലക്ഷ്യമിടാന്‍ സാധിക്കുന്നതാണ് പുതിയ പോസ്റ്റുകള്‍.
ആഗസ്റ്റ് 29 മുതല്‍ സെപ്തംബര്‍ രണ്ടാം വാരം വരെ നടത്തിയ സൈനിക നീക്കങ്ങളിലൂടെയാണ് നിര്‍ണായക ഉയരങ്ങളില്‍ ഇന്ത്യ സൈനികപോസ്റ്റുകള്‍ സ്ഥാപിച്ചത്. മാസങ്ങളായി തുടരുന്ന അതിര്‍ത്തി സംഘര്‍ഷങ്ങളില്‍ ഇന്ത്യക്ക് ഏറെ മേല്‍ക്കൈ നേടിക്കൊടുത്ത നടപടികളാണിത്. ചൈനീസ് സൈന്യം ഇവിടങ്ങള്‍ ലക്ഷ്യമിട്ട് മുന്നോട്ടുപോയതോടെയാണ് ഇന്ത്യന്‍ സൈനികര്‍ മലമുകളുകളില്‍ പോസ്റ്റുകള്‍ സ്ഥാപിച്ചത്. ഇതോടെ സംഘര്‍ഷ മേഖലകളില്‍ ഇന്ത്യന്‍ സൈന്യത്തിന് വലിയ മുന്‍തൂക്കവും ലഭിച്ചു.
പാങ്ങ്ഗോങ്ങ് തടാകത്തിന്റെ വടക്കന്‍ തീരത്തെ മലകളുടെ മുകളില്‍ ആധിപത്യം സ്ഥാപിക്കാനുള്ള ചൈനീസ് സൈന്യത്തിന്റെ ശ്രമത്തെ ഇന്ത്യ നേരിട്ടത് വെടിയുണ്ടകള്‍ കൊണ്ടാണ്. ആകാശത്തേക്ക് നിരവധി റൗണ്ട് വെടിവച്ചാണ് ചൈനീസ് സൈനികരെ പിന്തിരിപ്പിച്ചത്.
ഉയര്‍ന്ന പ്രദേശങ്ങള്‍ ഇന്ത്യന്‍ സൈന്യം പിടിച്ചെടുത്തതോടെ റെസാങ്ലായിയും റെചന്‍ ലായിലും മൂവായിരത്തോളം സൈനികരെ ചൈന അധികമായി വിന്യസിച്ചു. ഇരുസൈന്യങ്ങള്‍ക്കുമിടയില്‍ ഉടലെടുത്ത സംഘര്‍ഷങ്ങളവസാനിപ്പിക്കാന്‍ കമാന്‍ഡര്‍ തല ചര്‍ച്ചകള്‍ ഇന്നും തുടരും. ഫലമുണ്ടാവുമെന്ന പ്രതീക്ഷ ഇന്ത്യക്കില്ല. അതിര്‍ത്തിയില്‍ കൂടുതല്‍ സൈനികരെയും ആയുധങ്ങളുമെത്തിച്ച് ഏതുസാഹചര്യവും നേരിടാനാണ് ഇന്ത്യയുടെ നീക്കം.
പശുവിനെ കൊല്ലാമെന്ന പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നു: നടി നിഖില വിമല്‍
കുട്ടികള്‍ക്ക് താങ്ങായി പിഎം- കെയേഴ്സ് ഫോര്‍ ചില്‍ഡ്രണ്‍; കേരളത്തില്‍ നിന്നുള്ള 112 കുട്ടികള്‍ക്ക് സഹായം ലഭിക്കും
രാജ്യത്തെ യൂണികോണുകളുടെ എണ്ണം 100ല്‍ എത്തി; ഇന്ത്യയുടെ സാധ്യതകളില്‍ പുതിയ ആത്മ വിശ്വാസം പകരുന്നുവെന്ന് പ്രധാനമന്ത്രി
ഇന്ത്യയില്‍ ഏകീകൃത സിവില്‍കോഡ് നടപ്പാക്കരുതെന്ന് ഉത്തര്‍പ്രദേശിലെ ഡിയോബാന്റില്‍ നടന്ന മുസ്ലിം സംഘടനാ സമ്മേളനം
പെയ്തിറങ്ങിയ മഴയില്‍ തണുപ്പകറ്റാന്‍ ചൂടു ചായ
വേദിയില്‍ പാട്ടുപാടി തകര്‍ത്താടി ഉണ്ണി മുകുന്ദന്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഇന്ത്യന്‍ സൈന്യത്തെ ഒരു 'ഭാവി ശക്തി'യായി വികസിപ്പിക്കണം; പ്രതിരോധ രംഗത്തും ബഹിരാകാശ സാങ്കേതിക വിദ്യയിലും സ്വാശ്രയത്വം കൈവരിക്കണം
രാജ്യസുരക്ഷ ശക്തം; കടലിന് കാവലാളായി ഇന്ത്യന്‍ നിര്‍മ്മിത 'സൂറത്തും ഉദയഗിരിയും'; രണ്ട് യുദ്ധക്കപ്പലുകള്‍ക്ക് സാക്ഷിയായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്
നാവിക സേന സമുദ്രതാത്പ്പര്യങ്ങള് സംരക്ഷിച്ചുകൊണ്ടു തന്നെ രാജ്യത്തിന് സുരക്ഷിതമായ അന്തരീക്ഷം തീര്‍ക്കുന്നു; അഭിനന്ദനവുമായി പ്രതിരോധമന്ത്രി
ആകാശത്ത് നിന്ന് തൊടുക്കാം; ശത്രുക്കളുടെ നെഞ്ചും തുളയ്ക്കും; അപകടകാരിയായ ഇസ്രയേലിന്റെ സ്പൈക്ക് മിസൈല്‍, 'ടാങ്ക് കില്ലര്‍' വാങ്ങാനൊരുങ്ങി ഇന്ത്യ
പ്രതിരോധ മേഖലയില്‍ സ്റ്റാര്‍ട്ടപ്പ് പദ്ധതികള്‍ക്ക് 10 കോടി രൂപ വരെ പിന്തുണ
പ്രതിരോധ മേഖലയില്‍ കുതിപ്പ് തുടര്‍ന്ന് ഭാരതം; തദ്ദേശീയമായി നിര്‍മ്മിച്ച കപ്പല്‍വേധ മിസൈല്‍ വിജയകരമായി പരീക്ഷിച്ചു; (വീഡിയോ)