×
login
അയല്‍ക്കാരായ ശത്രുക്കള്‍ ഇനി കൂടുതല്‍ ഭയക്കും; ഇന്ത്യയുടെ ആസ്ത്ര മാര്‍ക്ക്-2, എയര്‍ ടു എയര്‍ മിസൈല്‍ പരീക്ഷണം ഉടന്‍

ഈ വര്‍ഷം രണ്ടാം പകുതിയിലാണ് പരീക്ഷണം ആരംഭിക്കാന്‍ ലക്ഷ്യമിടുന്നത്. 2022ല്‍ മിസൈല്‍ പൂര്‍ണമായും വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

ന്യൂദല്‍ഹി: ആകാശയുദ്ധത്തില്‍ ചൈനയ്ക്കും പാക്കിസ്ഥാനുമെതിരെ ശക്തമായ മേല്‍കൈ ലഭിക്കുന്ന ആസ്ത്ര മാര്‍ക്ക്-2 എയര്‍ ടു എയര്‍ മിസൈലിന്റെ പരീക്ഷണം ഉടന്‍ ആരംഭിക്കും. ശത്രുവിമാനങ്ങള്‍ക്കു നേരെ ആകാശത്തുനിന്ന് തന്നെ ആക്രമിക്കാവുന്നതും 160 കിലോമീറ്റര്‍ ദൂരപരിധിയിലുള്ളതുമാണ് ആസ്ത്ര മിസൈല്‍. ബാലക്കോട്ട് മിന്നലാക്രമണം പോലുള്ളവയ്ക്ക് ഭാവിയില്‍ ആസ്ത്ര മാര്‍ക്ക്-2 കുന്തമുനയായി മാറും.  

ഈ വര്‍ഷം രണ്ടാം പകുതിയിലാണ് പരീക്ഷണം ആരംഭിക്കാന്‍ ലക്ഷ്യമിടുന്നത്. 2022ല്‍ മിസൈല്‍ പൂര്‍ണമായും വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. അടുത്ത വര്‍ഷം അവസാനത്തോടെ അടുത്ത ജനറേഷന്‍ മിസൈല്‍ പൂര്‍ണസജ്ജമാകുമെന്ന് റിട്ട. സെന്‍ട്രല്‍ എയര്‍ കമാന്‍ഡര്‍ എയര്‍മാര്‍ഷല്‍ എസ്.ബി.പി. സിന്‍ഹ പറഞ്ഞു. നീണ്ടകാലഘട്ടം ആസ്ട്രാമിസൈല്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.  

ശബ്ദത്തിന്റെ നാലിരട്ടി വേഗതയില്‍  സഞ്ചരിക്കുന്ന എയര്‍ ടു എയര്‍ മിസൈലിനേക്കാള്‍ (ബിവിആര്‍എഎഎം) ഇരട്ടിശേഷിയുള്ളതാണ് ആസ്ട്ര-2. 100 കിലോമീറ്റര്‍ പരിധിയുള്ള ബിവിആര്‍എഎഎം മിസൈല്‍ റഷ്യ, ഫ്രാന്‍സ്, ഇസ്രയേല്‍ എന്നീ രാജ്യങ്ങളില്‍ നിന്നുമാണ് ഇപ്പോള്‍ ഇറക്കുമതി ചെയ്യുന്നത്. തേജസ് യുദ്ധവിമാനത്തിലാണ് ഇപ്പോള്‍ ഇത് ഉപയോഗിക്കുന്നത്.  

സുഖോയ്-30 യുദ്ധവിമാനത്തില്‍ ഉപയോഗിക്കാവുന്ന തരത്തിലുള്ള 288 ആസ്ത്ര മാര്‍ക്ക്-1 മിസൈലിന് വ്യോമസേനയും നാവികസേനയും ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്.

 

 

  comment

  LATEST NEWS


  പാലാ ബിഷപ്പിന്‍റെ വാദം തള്ളി മുഖ്യമന്ത്രി; കേരളത്തില്‍ നാർക്കോട്ടിക്ക് ജിഹാദും ലവ് ജിഹാദും ഇല്ലെന്ന് മുഖ്യമന്ത്രി


  കേരളം ഐഎസ് റിക്രൂട്ട്‌മെന്റ് കേന്ദ്രം: 2019വരെ 100 മലയാളികള്‍ ഇസ്ലാമിക്ക് സ്‌റ്റേറ്റിന്റെ തീവ്രവാദികളായെന്ന് സമ്മതിച്ച് മുഖ്യമന്ത്രി പിണറായി


  സിദ്ദു മുഖ്യമന്ത്രിയാകുന്നത് തടയാൻ എന്ത് ത്യാഗവും സഹിക്കുമെന്ന് അമരീന്ദർ സിംഗ്; രാഹുലിനും പ്രിയങ്കയ്ക്കും ​അനുഭവ പരിചയമില്ലെന്നും അമരീന്ദര്‍


  അഫ്ഗാനിസ്ഥാനിലെ നിയന്ത്രണത്തെച്ചൊല്ലി പാക് സൈന്യവും പാക് രഹസ്യസേനാ മേധാവിയും തമ്മിലുള്ള പോര് മൂര്‍ച്ഛിക്കുന്നു


  ബിഷപ്പിനെ ഒറ്റപ്പെടുത്തി വേട്ടയാടാന്‍ അനുവദിക്കില്ല; മുറവിളികള്‍ ആസൂത്രിതം; ജിഹാദ് പരാമര്‍ശത്തിന് സഭയുടെ പിന്തുണ; പോര്‍മുഖം തുറന്ന് സിറോ മലബാര്‍ സഭ


  'പറഞ്ഞതെല്ലാം കള്ളം; ശ്രമിച്ചത് കബളിപ്പിക്കാന്‍; കൈവിട്ട് പോകുമെന്ന് കരുതിയില്ല'; 'കോടീശ്വരന്‍' സെയ്തലവി വീണ്ടും മലക്കം മറിഞ്ഞു; മാപ്പും പറഞ്ഞു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.