×
login
ശത്രുവിന്റെ റഡാറുകള്‍ തേടിപ്പിടിച്ച് ഭസ്മമാക്കും; ഇന്ത്യയ്ക്ക് അഭിമാനമായി രുദ്രം 1 ആന്റി റേഡിയേഷന്‍ മിസൈലിന്റെ പരീക്ഷണ വിജയം

യുദ്ധവിമാനങ്ങളില്‍ നിന്നും 500 മീറ്റര്‍ മുതല്‍ 15 കിലോമീറ്റര്‍ വരെ ഉയരത്തില്‍ 250 കിലോമീറ്റര്‍ വരെയുള്ള ലക്ഷ്യങ്ങള്‍ ഭേദിക്കാന്‍ രുദ്രത്തിനു സാധിക്കും. എല്ലാ റഡാറുകളെയും ഇലക്ട്രോ ട്രാക്കിങ് സംവിധാനങ്ങളും തകര്‍ക്കുവാനാകും.

ന്യൂദല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച നൂതന ആന്റി റേഡിയേഷന്‍ മിസൈല്‍ രുദ്രം1 വിജയകരമായി പരീക്ഷിച്ചു. ഒറീസയിലെ ബലാസോറിലെ ഐടിആറില്‍ നിന്നും രാവിലെ 10.30നായിരുന്നു പരീക്ഷണം. വ്യോമസേനയുടെ സുഖോയ്30 യുദ്ധ വിമാനത്തില്‍ നിന്നും ശത്രുവിന്റെ റഡാര്‍ തകര്‍ക്കാന്‍ സാധിക്കുന്നതാണീ മിസൈല്‍. ഇന്ത്യയുടെ ആദ്യത്തെ ആന്റി റേഡിയേഷന്‍ മിസൈലായ രുദ്രം ഡിആര്‍ഡിഒ(പ്രതിരോധ ഗവേഷണ വികസന സംഘടന)യാണ് വികസിപ്പിച്ചത്.

യുദ്ധവിമാനങ്ങളില്‍ നിന്നും 500 മീറ്റര്‍ മുതല്‍ 15 കിലോമീറ്റര്‍ വരെ ഉയരത്തില്‍ 250 കിലോമീറ്റര്‍ വരെയുള്ള ലക്ഷ്യങ്ങള്‍ ഭേദിക്കാന്‍ രുദ്രത്തിനു സാധിക്കും. എല്ലാ റഡാറുകളെയും ഇലക്ട്രോ ട്രാക്കിങ് സംവിധാനങ്ങളും തകര്‍ക്കുവാനാകും. ശബ്ദത്തിന്റെ ഇരിട്ടി വേഗത്തില്‍ സഞ്ചരിക്കും. വിവിധ ശ്രേണിയിലുള്ള റേഡിയേഷന്‍ ഉറവിടങ്ങളെ അതിവേഗത്തില്‍ തിരിച്ചറിയാനുള്ള ശേഷിയും മിസൈലിനുണ്ട്. ആവശ്യമെങ്കില്‍ ലക്ഷ്യം പുനഃക്രമീകരിക്കാന്‍ സാധിക്കുമെന്നതും ഈ മിസൈലിന്റെ പ്രത്യേകതയാണ്. ഇത്ര ആധുനികമായ മിസൈല്‍ 2017ല്‍ അമേരിക്കന്‍ നാവികേസന മാത്രമാണ് സ്വന്തമാക്കിയിട്ടുള്ളത്. കണ്ണടച്ച് തുറക്കുന്നതിന് മുമ്പ് ശത്രുവിന്റെ റഡാര്‍ തകര്‍ക്കുവാനാകും.

മിസൈല്‍ പരീക്ഷണം വിജയകരമാക്കിയ ഡിആര്‍ഡിഒ സംഘത്തെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അഭിനന്ദിച്ചു. ശ്രദ്ധേയമായ നേട്ടമാണ് നാം നേടിയിരിക്കുന്നതെന്നും രാജ്‌നാഥ് ട്വീറ്റ് ചെയ്തു. പരീക്ഷണ വിജയം രാജ്‌നാഥ് സിങ് തന്നെയാണ് അറിയിച്ചത്.


 

 

 

  comment

  LATEST NEWS


  വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി മരിച്ചതില്‍ അധികൃതര്‍ക്ക് വീഴ്ച; അവയവം കാത്തിരിക്കുന്നവരുടെ പട്ടിക പുതുക്കിയതിലും പിഴവുണ്ട്


  കോട്ടയത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വീട് കയറി ആക്രമിച്ചു; സിപിഎം പഞ്ചായത്തംഗം ഉൾപ്പടെ ആറ് പേർ അറസ്റ്റിൽ


  സ്‌റ്റേഷനില്‍ ജോലിക്കെത്തിയ എസ്‌ഐ നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞുവീണ് മരിച്ചു


  പീഡന കേസുകളില്‍ അതിജീവിതയുടെ വിസ്താരം ഒരു സിറ്റിങ്ങില്‍ തന്നെ പൂര്‍ത്തിയാക്കണം; അഭിഭാഷകര്‍ മാന്യതയോടെ കൂടി വിസ്തരിക്കണം


  നിര്‍ബന്ധിച്ച് മകളെ മദ്യം കുടിപ്പിച്ചു; പിതാവ് അറസ്റ്റില്‍, ബോധരഹിതയായ12കാരിയെ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു


  ആണവ കേന്ദ്രങ്ങളിലെ സിഗ്നലഗുകള്‍ ചോര്‍ത്തുമെന്ന് സംശയം; ചെനീസ് ചാരക്കപ്പല്‍ ശ്രീലങ്കന്‍ തുറമുഖത്തേയ്ക്ക് എത്തുന്നതില്‍ അനുമതി നിഷേധിച്ച് ഇന്ത്യ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.