×
login
സൈനിക ഇടപാടുകള്‍ വിപുലീകരിക്കുന്നതില്‍ ഇന്ത്യ-യുഎസ് ധാരണ; പങ്കാളിത്തത്തിന്റെ മുഴുവന്‍ സാധ്യതകളും ഇരുരാജ്യങ്ങളും ഉപയോഗപ്പെടുത്തുമെന്ന് രാജ്‌നാഥ് സിങ്

കൊറോണ പശ്ചാത്തലത്തിലും അമേരിക്കന്‍ പ്രതിനിധികളുടെ ഇന്ത്യാസന്ദര്‍ശനംഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളോടുള്ള അമേരിക്കയുടെ പ്രതിബദ്ധതയാണ് കാണിക്കുന്നതെന്ന്പ്രതിരോധ മന്ത്രി പറഞ്ഞു.

ന്യൂദല്‍ഹി: സൈനിക ഇടപാടുകള്‍ വിപുലീകരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഇന്ത്യ-യുഎസ് ധാരണ. ത്രിരാഷ്ട്ര പര്യടനത്തിന്റെ ഭാഗമായി ഇന്ത്യയിലെത്തിയ യുഎസ് പ്രതിരോധ സെക്രട്ടറി ജനറല്‍ ലോയ്ഡ് ഓസ്റ്റിനും പ്രതിരോധമന്ത്രി രാജ്നാഥ് സിങും  ഇന്നലെ ദല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. പ്രതിരോധ സഹകരണം, വിവരങ്ങള്‍ പങ്കിടല്‍, പരസ്പര സേനാവിന്യാസ പിന്തുണ തുടങ്ങിയ കാര്യങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു.

കൊറോണ പശ്ചാത്തലത്തിലും അമേരിക്കന്‍ പ്രതിനിധികളുടെ ഇന്ത്യാസന്ദര്‍ശനംഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളോടുള്ള അമേരിക്കയുടെ പ്രതിബദ്ധതയാണ് കാണിക്കുന്നതെന്ന്പ്രതിരോധ മന്ത്രി പറഞ്ഞു. സെക്രട്ടറി ഓസ്റ്റിനോടും സംഘത്തോടും നടത്തിയ സമഗ്രവും ഫലപ്രദവുമായ ചര്‍ച്ചകളില്‍ സന്തോഷമുണ്ട്. ആഗോളതലത്തില്‍ തന്ത്രപരമായ പങ്കാളിത്തത്തിന്റെ മുഴുവന്‍ സാധ്യതകളും ഉപയോഗപ്പെടുത്താന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചതായും രാജ്‌നാഥ് സിങ് വ്യക്തമാക്കി.

സൈന്യങ്ങള്‍ തമ്മിലുള്ള ഇടപെടല്‍ വിപുലീകരിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് സംയുക്ത പ്രസ്താവനയില്‍ രാജ്‌നാഥ് സിങ് പറഞ്ഞു. പ്രതിരോധ മേഖലയിലെ ഇന്ത്യയുടെ ഉദാരവല്‍കൃത എഫ്ഡിഐ (നേരിട്ടുള്ള വിദേശനിക്ഷേപം) നയങ്ങള്‍ പ്രയോജനപ്പെടുത്താന്‍ യുഎസ് പ്രതിരോധ വ്യവസായത്തെ ക്ഷണിച്ചതായും മന്ത്രി പറഞ്ഞു. എയ്റോഇന്ത്യ2021ല്‍യുഎസ്വ്യവസായത്തിന്റെപങ്കാളിത്തത്തിന് സെക്രട്ടറി ഓസ്റ്റിനോട് അദ്ദേഹം അഭിനന്ദനം അറിയിച്ചു.സുയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും യോഗത്തില്‍ പങ്കെടുത്തു.

 

  comment

  LATEST NEWS


  ചെമ്പോല തിട്ടൂരം: ശബരിമലക്കെതിരെ വാര്‍ത്ത ചമയ്ക്കാന്‍ 24ന്യൂസ് കൂട്ടുപിടിച്ചത് തട്ടിപ്പുകാരനെ; ആധികാരിക രേഖയായി അവതരിപ്പിച്ചത് മോന്‍സന്റെ ചെമ്പ് തകിട്


  മാധുര്യമുള്ള ശബ്ദം ലോകമെമ്പാടും മുഴങ്ങട്ടെ; ആയുര്‍ ആരോഗ്യസൗഖ്യം നേരുന്നു; ലതാ മങ്കേഷ്‌കറിന്റെ ജന്മദിനത്തില്‍ ആശംസ നേര്‍ന്ന് പ്രധാനമന്ത്രി


  അസമിലെ ധല്‍പൂരില്‍ 800 അനധികൃത മുസ്ലിം കുടുംബങ്ങള്‍ കയ്യേറിയത് 1122 ഏക്കര്‍; മറ്റൊരു 800 അനധികൃത മുസ്ലിം കുടുംബങ്ങള്‍ കയ്യേറിയത് 900 ഏക്കര്‍


  ഞാന്‍ അന്നേ പറഞ്ഞില്ലേ, നവജോത് സിദ്ധു സ്ഥിരതയുള്ള വ്യക്തിയല്ലെന്ന്...കോണ്‍ഗ്രസ് അധ്യക്ഷപദവി രാജിവെച്ച സിദ്ദുവിനെ വിമര്‍ശിച്ച് അമരീന്ദര്‍


  'കൊച്ചിയിലെ വീട്ടില്‍ മുഖ്യമന്ത്രിയെത്തും', തട്ടിപ്പിനായി മോന്‍സന്‍ പിണറായിയുടെ പേരും ഉപയോഗപ്പെടുത്തി; പല നുണകളും പ്രചരിപ്പിച്ചു, ശബ്ദരേഖ പുറത്ത്


  അമരീന്ദര്‍ സിംഗ് ദല്‍ഹിയിലേക്ക്; അമിത് ഷായേയും ജെപി നഡ്ഡയേയും കണ്ടേക്കുമെന്ന് സൂചന

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.