×
login
എസ്-400‍ ട്രയംഫ് വര്‍ഷാവസാനം ലഭിക്കും; വ്യോമപ്രതിരോധത്തില്‍ ഇന്ത്യക്ക് ലഭിക്കുക വലിയ മേല്‍ക്കൈ, അഞ്ചാംതലമുറ യുദ്ധവിമാനങ്ങള്‍പോലും തകര്‍ക്കാം

400 കിലോമീറ്റര്‍ പരിധിയിലും 30 കിലോമീറ്റര്‍ ഉയരത്തിലുമുള്ള ലക്ഷ്യങ്ങളെ ഇതിന് തകര്‍ക്കാനാകും.

മോസ്‌കോ: എസ്-400 ട്രയംഫ് വ്യോമപ്രതിരോധ മിസൈല്‍ സംവിധനത്തിന്റെ ആദ്യ ബാച്ച് ഈ വര്‍ഷം ഒക്ടോബര്‍-ഡിംസബര്‍ കാലയളവില്‍ ഇന്ത്യക്ക് കൈമാറുമെന്ന് റഷ്യയുടെ ഉടമസ്ഥതയിലുള്ള ആയുധ നിര്‍മാതാക്കളായ റോസോബൊറോണ്‍എക്‌സ്‌പോര്‍ട്ട് ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. 'തീരുമാനിച്ചപോലെയാണ് എല്ലാം പോകുന്നത്. എസ്-400 വിമാന വിരുദ്ധ മിസൈല്‍ പ്രതിരോധ സംവിധാനത്തിന്റെ ആദ്യ കൈമാറ്റം ഓക്ടോബര്‍-ഡിസംബര്‍ മാസങ്ങളില്‍ നടക്കും'.-റോസോബൊറോണ്‍എക്‌സ്‌പോര്‍ട്ട് സിഇഒ അലക്‌സാണ്ടര്‍ മിഖെയേവ് പറഞ്ഞു. ലോകത്തെ അതിനൂനത വ്യോമപ്രതിരോധ സംവിധാനങ്ങളിലൊന്നാണ് എസ്-400. 

400 കിലോമീറ്റര്‍ പരിധിയിലും 30 കിലോമീറ്റര്‍ ഉയരത്തിലുമുള്ള ലക്ഷ്യങ്ങളെ ഇതിന് തകര്‍ക്കാനാകും. 2018 ഒക്ടോബര്‍ അഞ്ചിന് ന്യൂദല്‍ഹിയില്‍ നടന്ന ഇരുരാജ്യങ്ങളുടെയും 19-ാമത് വാര്‍ഷിക ഉഭയകക്ഷി സമ്മേളനത്തിലാണ് അഞ്ച് ബില്യണ്‍ ഡോളറിന്റെ കരാര്‍ ഇന്ത്യ റഷ്യയുമായി ഒപ്പിട്ടത്. യുഎസ് എതിര്‍പ്പ് അവഗണിച്ചാണ് ഇത്തരത്തിലുള്ള അഞ്ച് വ്യോമപ്രതിരോധ മിസൈല്‍ സംവിധാനങ്ങള്‍ക്ക് ഇന്ത്യ ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്.

850 മില്യണ്‍ ഡോളര്‍ ഇന്ത്യ ഇതിനോടകം റഷ്യക്ക് നല്‍കിയിട്ടുണ്ട്. മുന്‍നിശ്ചയപ്രകാരം 2025-ഓടെ അഞ്ച് എസ്-400 ട്രയംഫ് വ്യോമപ്രതിരോധ മിസൈല്‍ സംവിധനങ്ങള്‍ ഇന്ത്യക്ക് കൈമാറുമെന്ന് കഴിഞ്ഞവര്‍ഷം ജനുവരിയില്‍ റഷ്യ വ്യക്തമാക്കിയിരുന്നു. കരയില്‍നിന്ന് ആകാശത്തേക്ക് തൊടുക്കാവുന്ന ഈ മിസൈല്‍ സംവിധാനത്തിന് അഞ്ചാംതലമുറ യുദ്ധ വിമാനങ്ങള്‍ പോലും തകര്‍ക്കാന്‍ ശേഷിയുണ്ട്.  

 

  comment

  LATEST NEWS


  ടോയ് പാര്‍ക്ക്, ലെതര്‍പാര്‍ക്ക്, ഡിവൈസ് പാര്‍ക്ക്...ഇനി ഭീമന്‍ ഇലക്ട്രോണിക്സ് പാർക്ക്; 50,000 കോടി നിക്ഷേപത്തില്‍ യുപിയുടെ മുഖച്ഛായ മാറ്റി യോഗി


  വനമല്ല, തണലാണ് തിമ്മമ്മ മാരിമാനു; അഞ്ചേക്കറില്‍ അഞ്ചര നൂറ്റാണ്ടായി ആകാശം പോലെ ഒരു മരക്കൂരാപ്പ്


  1.2 കോടി കണ്‍സള്‍റ്റേഷനുകള്‍ പൂര്‍ത്തിയാക്കി ഇ-സഞ്ജീവനി; ടേലിമെഡിസിന്‍ സേവനം ഉപയോഗപ്രദമാക്കിയ ആദ്യ പത്ത് സംസ്ഥാനങ്ങളില്‍ കേരളവും


  മമതയ്ക്ക് കടിഞ്ഞാണിടാന്‍ ബംഗാളില്‍ പുതിയ ബിജെപി പ്രസിഡന്‍റ്; മമതയുടെ താലിബാന്‍ ഭരണത്തില്‍ നിന്നും ബംഗാളിനെ രക്ഷിയ്ക്കുമെന്ന് സുകന്ദ മജുംദാര്‍


  ഇന്ത്യയുടെ രോഗമുക്തി നിരക്ക് 97.75% ആയി ഉയര്‍ന്നു; 81.85 കോടി പിന്നിട്ട് രാജ്യത്തെ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; പതിദിന രോഗസ്ഥിരീകരണ നിരക്ക് 1.85%


  സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.9%; ഇന്ന് 15,768 പേര്‍ക്ക് കൊറോണ; ആകെ മരണം 23,897 ആയി; 14,746 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.