×
login
ഇന്ത്യ - അമേരിക്ക പ്രതിരോധ സഹകരണം; ഇന്ത്യന്‍ നാവിക സേനയ്ക്ക് കരുത്തുപകരാന്‍ അമേരിക്കയില്‍ നിന്നും എംഎച്ച് 60 ആര്‍ മള്‍ട്ടി റോള്‍ ഹെലികോപ്റ്റര്‍

ആയുധങ്ങളും ആഭ്യന്തര ഉപകരണങ്ങളും ഇതിനൊപ്പം ചേര്‍ക്കാനും സാധിക്കും. അമേരിക്കയിലെ ലോക്ക് ഹീഡ് മാര്‍ട്ടിനാണ് നിര്‍മാതാക്കള്‍.

മട്ടാഞ്ചേരി: ഏത് കാലാവസ്ഥയിലും കര്‍മ്മനിരതയാക്കാവുന്ന  മള്‍ട്ടി റോള്‍ ഹെലികോപ്റ്റര്‍ ഇന്ത്യന്‍ നാവികസേനയുടെ ഭാഗമായി. അമേരിക്കന്‍ നാവികസേനയില്‍ നിന്നാണ് ഇന്ത്യന്‍ നാവികസേനയ്ക്ക് എംഎച്ച് 60 ആര്‍ ഹെലികോപ്റ്റര്‍ ലഭ്യമായത്. അമേരിക്കയുടെ അത്യാധുനിക വായുവേഗ യുദ്ധ പേടകമാണ് എംഎച്ച് 60 ആര്‍ മള്‍ട്ടി റോള്‍ ഹെലികോപ്റ്റര്‍.  

അമേരിക്കയില്‍ നിന്ന് രണ്ട് ഹെലികോപ്റ്ററുകളാണ് ആദ്യഘട്ടമായി ഇന്ത്യക്ക് കൈമാറിയത്. 24 ഹെലികോപ്റ്ററുകളാണ് ഇന്ത്യ വാങ്ങുന്നത്. 2.4 ബില്യണ്‍ ഡോളറാണ്  കരാര്‍ തുക. യുദ്ധരംഗത്ത് വിവിധ തല പ്രതിരോധങ്ങള്‍ക്കൊപ്പം പ്രത്യാക്രമണ ഭാഗമായും ഹെലികോപ്റ്റര്‍ പ്രവര്‍ത്തിക്കും. ആയുധങ്ങളും ആഭ്യന്തര ഉപകരണങ്ങളും ഇതിനൊപ്പം ചേര്‍ക്കാനും സാധിക്കും. അമേരിക്കയിലെ ലോക്ക് ഹീഡ് മാര്‍ട്ടിനാണ് നിര്‍മാതാക്കള്‍.  

ഇന്ത്യ - അമേരിക്ക പ്രതിരോധ സഹകരണത്തിന്റെ ഭാഗമായാണ് എംഎച്ച് 60 ആര്‍ ഹെലികോപ്റ്റര്‍ കൈമാറ്റം. ഹെലികോപ്റ്റര്‍ പ്രവര്‍ത്തിപ്പിക്കാനും സാങ്കേതിക വിവര കൈമാറ്റങ്ങള്‍ക്കുമായി ഇന്ത്യന്‍ ക്രൂ സംഘത്തിന് അമേരിക്കന്‍ നാവികസേന പ്രത്യേക പരിശീലനവും നല്‍കിയിട്ടുണ്ട്. സാന്‍ഡീയാഗോവിലെ നോര്‍ത്ത് ഐലന്‍ഡ് നേവല്‍ എയര്‍ സ്റ്റേഷനിലാണ് ഹെലികോപ്റ്റര്‍ കൈമാറ്റം നടന്നത്. അമേരിക്കയിലെ ഇന്ത്യന്‍ സ്ഥാനാപതി തരണ്‍ജീത് സിങ് സന്ധു, ഇന്ത്യന്‍ നാവികസേന ഡെപ്യൂട്ടി ചീഫ് വൈസ് അഡ്മിറല്‍ രവനീത് സിങ് എന്നിവരാണ് ഹെലികോപ്റ്റര്‍ ഏറ്റുവാങ്ങിയത്.

 

 

    comment

    LATEST NEWS


    വനമല്ല, തണലാണ് തിമ്മമ്മ മാരിമാനു; അഞ്ചേക്കറില്‍ അഞ്ചര നൂറ്റാണ്ടായി ആകാശം പോലെ ഒരു മരക്കൂരാപ്പ്


    1.2 കോടി കണ്‍സള്‍റ്റേഷനുകള്‍ പൂര്‍ത്തിയാക്കി ഇ-സഞ്ജീവനി; ടേലിമെഡിസിന്‍ സേവനം ഉപയോഗപ്രദമാക്കിയ ആദ്യ പത്ത് സംസ്ഥാനങ്ങളില്‍ കേരളവും


    മമതയ്ക്ക് കടിഞ്ഞാണിടാന്‍ ബംഗാളില്‍ പുതിയ ബിജെപി പ്രസിഡന്‍റ്; മമതയുടെ താലിബാന്‍ ഭരണത്തില്‍ നിന്നും ബംഗാളിനെ രക്ഷിയ്ക്കുമെന്ന് സുകന്ദ മജുംദാര്‍


    ഇന്ത്യയുടെ രോഗമുക്തി നിരക്ക് 97.75% ആയി ഉയര്‍ന്നു; 81.85 കോടി പിന്നിട്ട് രാജ്യത്തെ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; പതിദിന രോഗസ്ഥിരീകരണ നിരക്ക് 1.85%


    സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.9%; ഇന്ന് 15,768 പേര്‍ക്ക് കൊറോണ; ആകെ മരണം 23,897 ആയി; 14,746 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം


    സാങ്കേതിക സര്‍വ്വകലാശാല പ്രഖ്യാപിച്ചത് ആയിരം കോടി; സ്ഥലം വാങ്ങാന്‍ പണമില്ല

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.