×
login
ഇന്ത്യന്‍ സൈന്യത്തെ ഒരു 'ഭാവി ശക്തി'യായി വികസിപ്പിക്കണം; പ്രതിരോധ രംഗത്തും ബഹിരാകാശ സാങ്കേതിക വിദ്യയിലും സ്വാശ്രയത്വം കൈവരിക്കണം

ഭൗമ- രാഷ്ട്രീയ കാഴ്ചപ്പാടുകള്‍, ഭീകരവാദം, കാലാവസ്ഥാ വ്യതിയാനം എന്നിവ സുരക്ഷാ സംവിധാനത്തിന്റെ സങ്കീര്‍ണ്ണത വര്‍ധിപ്പിച്ചിട്ടുണ്ട്. അത്തരം വിഷയങ്ങളെക്കുറിച്ച് ആഴത്തില്‍ പഠിക്കേണ്ടതും ആവശ്യമാണ്.

ന്യൂദല്‍ഹി : ഏത് വെല്ലുവിളി നേരിടാനും ഏത് സുരക്ഷാ ഭീഷണി ശക്തമായി ചെറുക്കാനും സായുധസേന പൂര്‍ണ്ണ സജ്ജമായിരിക്കണമെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. വെല്ലിങ്ടണ്ണിലെ ഡിഫന്‍സ് സര്‍വ്വീസസ് സ്റ്റാഫ് കോളേജിലെ ഉദ്യോഗസ്ഥരേയും ജീവനക്കാരേയും അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  

ഇന്ത്യന്‍ സൈന്യത്തെ ഒരു 'ഭാവി ശക്തി'യായി വികസിപ്പിക്കുക എന്നത് നമ്മുടെ കാഴ്ചപ്പാടായിരിക്കണം. യുദ്ധരംഗത്തു ഡ്രോണുകളുടെയും സൈബര്‍ യുദ്ധത്തിന്റെ വര്‍ധിച്ചുവരുന്ന ഉപയോഗത്തോടൊപ്പം സംഘര്‍ഷങ്ങളുടെ സങ്കര സ്വഭാവവും യുദ്ധക്കളത്തിലേക്ക് മാറ്റം കൊണ്ടുവന്നിട്ടുണ്ട്. പുതിയതും ഉയര്‍ന്നുവരുന്നതുമായ മേഖലകളില്‍ സായുധ സേന കഴിവുകള്‍ വികസിപ്പിക്കണമെന്ന് വെങ്കയ്യ ആവശ്യപ്പെട്ടു.  


വളരെ സങ്കീര്‍ണ്ണവും പ്രവചനാതീതവുമായ ഭൗമ-രാഷ്ട്രീയ അന്തരീക്ഷത്തില്‍ ഇന്ത്യ ഒന്നിലധികം സുരക്ഷാ വെല്ലുവിളികള്‍ നേരിടുന്നുണ്ട്.  അത് പുറത്തുനിന്നും അകത്തുനിന്നുമുണ്ട്. ഏത് വെല്ലുവിളിയും നേരിടാനും ഏത് സുരക്ഷാ ഭീഷണിയും ശക്തമായി ചെറുക്കാനും നമ്മുടെ സായുധ സേനയ്ക്ക് സാധിക്കണം.  

ഭൗമ- രാഷ്ട്രീയ കാഴ്ചപ്പാടുകള്‍, ഭീകരവാദം, കാലാവസ്ഥാ വ്യതിയാനം എന്നിവ സുരക്ഷാ സംവിധാനത്തിന്റെ സങ്കീര്‍ണ്ണത വര്‍ധിപ്പിച്ചിട്ടുണ്ട്. അത്തരം വിഷയങ്ങളെക്കുറിച്ച് ആഴത്തില്‍ പഠിക്കേണ്ടതും ആവശ്യമാണ്. പ്രതിരോധ രംഗത്തും ബഹിരാകാശ സാങ്കേതിക വിദ്യയിലും സ്വാശ്രയത്വം കൈവരിക്കണം. ഈ നിര്‍ണായക മേഖലയില്‍ ആത്മനിര്‍ഭര്‍ ഭാരതത്തിനായി നിരവധി സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് നിര്‍ണ്ണായക നടപടികളാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്നും വെങ്കയ്യ നായിഡു അഭിനന്ദിച്ചു.

 

  comment

  LATEST NEWS


  തിരുവനന്തപുരത്ത് സാറ്റ്‌ലൈറ്റ് ഫോണ്‍ സിഗ്നലുകള്‍; മുന്നറിയിപ്പ് നല്‍കി കേന്ദ്ര രഹസ്യാനേഷണ വിഭാഗം; പോലീസ് അന്വേഷണം തുടങ്ങി


  പൊടുന്നനെ ഹിന്ദുത്വ ആവേശിച്ച് ഉദ്ധവ് താക്കറെ; തിരക്കിട്ട് ഔറംഗബാദിന്‍റെ പേര് സാംബാജി നഗര്‍ എന്നാക്കുന്നതിനെതിരെ സമൂഹമാധ്യമങ്ങളില്‍ ട്രോള്‍


  ഗ്രീന്‍ ടാക്കീസ് ഫിലിം ഇന്റര്‍നാഷണല്‍ 3 സിനിമകളുമായി മലയാളത്തില്‍ ചുവടുറപ്പിക്കുന്നു; പുതിയ ചിത്രം പ്രണയസരോവരതീരം ടൈറ്റില്‍ ലോഞ്ച് ചെയ്തു


  രാജസ്ഥാന്‍ കൊലപാതകം: പ്രതികള്‍ക്ക് രാജ്യാന്തര ബന്ധങ്ങള്‍, പട്ടാപ്പകല്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയത് ഭീകരത പടര്‍ത്താനെന്ന് അശോക് ഗേഹ്‌ലോട്ട്


  ഉദയ്പൂര്‍ കൊലപാതകം: രാജ്യവ്യാപക പ്രതിഷേധം; ജന്തര്‍മന്ദറിലേക്ക് മാര്‍ച്ച് നടത്തി വിശ്വഹിന്ദു പരിഷത്ത്


  'ജീവന് ഭീഷണിയുണ്ട്', ജാമ്യം തേടി സ്വപ്ന സുരേഷിന്റെ അഭിഭാഷകന്‍ ആര്‍ കൃഷ്ണരാജ് കോടതിയില്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.