2011-15 നും 2016-20 നും ഇടയില്‍ ഇന്ത്യയുടെ ആയുധ ഇറക്കുമതി 33% കുറഞ്ഞുവെന്ന് സ്റ്റോക്ക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (സിപ്രി) തിങ്കളാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ന്യൂദല്‍ഹി: കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ ആയുധ ഇറക്കുമതി വലിയ തോതില്‍ കുറഞ്ഞുവെന്ന് രേഖകള്‍. 2011-15 നും 2016-20 നും ഇടയില്‍ ഇന്ത്യയുടെ ആയുധ ഇറക്കുമതി 33% കുറഞ്ഞുവെന്ന് സ്റ്റോക്ക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (സിപ്രി) തിങ്കളാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഇറക്കുമതി ചെയ്ത സൈനിക ഉപകരണങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ രാജ്യം സ്വീകരിച്ച നടപടികള്‍ ഫലപ്രദമായെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സങ്കീര്‍ണ്ണമായ സംഭരണപ്രക്രിയയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുള്ള ശ്രമമാണ് ഇന്ത്യയുടെ ആയുധ ഇറക്കുമതി കുറയാന്‍ കാരണമായതെന്ന് അന്താരാഷ്ട്ര ആയുധ കൈമാറ്റത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പറയുന്നു.
ഇന്ത്യ ആയുധഇറക്കുമതി കുറച്ചത് ഏറ്റവും അധികം ബാധിച്ചത് റഷ്യയേയും അമേരിക്കയേയും ആണ്. റഷ്യയില്‍ നിന്നുള്ള ആയുധഇറക്കുമതിയില്‍ 49 ശതമാനവും യുഎസില്‍ നിന്നുള്ള ഇറക്കുമതി 46 ശതമാനവുമാണ് ഇടിഞ്ഞത്. ഫ്രാന്‍സ്, ഇസ്രായേല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും ഇന്ത്യ വലിയ തോതില്‍ ആയുധം വാങ്ങിയിരുന്നു. റിപ്പോര്‍ട്ട് പ്രകാരം 2016-20 കാലയളവില്‍ ആഗോള ആയുധ കയറ്റുമതിയുടെ വിഹിതത്തിന്റെ 0.2 ശതമാനം ഇന്ത്യയാണ്, ഇത് പ്രധാന ആയുധ കയറ്റുമതി ചെയ്യുന്ന ലോകത്തെ 24-ാമത്തെ രാജ്യമായി മാറി. അതേസമയം, വരും വര്‍ഷങ്ങളില്‍ ഇന്ത്യ വന്‍തോതില്‍ ആയുധ ഇറക്കുമതി ആസൂത്രണം ചെയ്യുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഇന്ത്യന്‍ സൈന്യത്തെ ഒരു 'ഭാവി ശക്തി'യായി വികസിപ്പിക്കണം; പ്രതിരോധ രംഗത്തും ബഹിരാകാശ സാങ്കേതിക വിദ്യയിലും സ്വാശ്രയത്വം കൈവരിക്കണം
രാജ്യസുരക്ഷ ശക്തം; കടലിന് കാവലാളായി ഇന്ത്യന്‍ നിര്‍മ്മിത 'സൂറത്തും ഉദയഗിരിയും'; രണ്ട് യുദ്ധക്കപ്പലുകള്‍ക്ക് സാക്ഷിയായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്
നാവിക സേന സമുദ്രതാത്പ്പര്യങ്ങള് സംരക്ഷിച്ചുകൊണ്ടു തന്നെ രാജ്യത്തിന് സുരക്ഷിതമായ അന്തരീക്ഷം തീര്‍ക്കുന്നു; അഭിനന്ദനവുമായി പ്രതിരോധമന്ത്രി
ആകാശത്ത് നിന്ന് തൊടുക്കാം; ശത്രുക്കളുടെ നെഞ്ചും തുളയ്ക്കും; അപകടകാരിയായ ഇസ്രയേലിന്റെ സ്പൈക്ക് മിസൈല്‍, 'ടാങ്ക് കില്ലര്‍' വാങ്ങാനൊരുങ്ങി ഇന്ത്യ
പ്രതിരോധ മേഖലയില്‍ സ്റ്റാര്‍ട്ടപ്പ് പദ്ധതികള്‍ക്ക് 10 കോടി രൂപ വരെ പിന്തുണ
പ്രതിരോധ മേഖലയില്‍ കുതിപ്പ് തുടര്‍ന്ന് ഭാരതം; തദ്ദേശീയമായി നിര്‍മ്മിച്ച കപ്പല്‍വേധ മിസൈല്‍ വിജയകരമായി പരീക്ഷിച്ചു; (വീഡിയോ)