×
login
ഇന്ത്യയ്ക്ക് വേണ്ടത് ഇന്ത്യയില്‍ നിര്‍മ്മിക്കുന്നു; ആയുധ ഇറക്കുമതി‍യില്‍ വന്‍കുറവ്; വഴിത്തിരിവായത് ആത്മനിര്‍ഭര്‍ പദ്ധതിയെന്നും അന്താരാഷ്ട്ര ഏജന്‍സി

സ്റ്റോക്ക് ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ആധികാരികമായ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം.

ന്യൂദല്‍ഹി: ലോകത്തെ ഏറ്റവും വലിയ ആയുധ ഇറക്കുമതി രാജ്യങ്ങളില്‍ ഒന്നായ ഇന്ത്യയുടെ ആയുധ ഇറക്കുമതി 33 ശതമാനം കുറഞ്ഞതായി റിപ്പോര്‍ട്ട്. മെയ്ക്ക് ഇന്‍ ഇന്ത്യ ആത്മനിര്‍ഭര്‍ പോലുള്ള പദ്ധതികളുടെ മെച്ചമാണിതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

സ്റ്റോക്ക് ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ആധികാരികമായ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം. 2015 മുതല്‍ 2020 വരെയായി ഇറക്കുമതി 33 ശതമാനം കുറഞ്ഞു. റഷ്യ അടക്കമുള്ള രാജ്യങ്ങളെ ആയുധങ്ങള്‍ക്ക് ആശ്രയിക്കുന്നത് കുറയ്ക്കാനും അവ സ്വന്തമായി നിര്‍മിക്കാനും ഇന്ത്യ തീരുമാനിച്ചതാണ് കാരണം. ഇന്ത്യയുടെ ആയുധ ഇറക്കുമതിയില്‍ 20 ശതമാനം റഷ്യയില്‍ നിന്നാണ്. ഈ ഇറക്കുമതിയില്‍ 22 ശതമാനം കുറഞ്ഞു. അമേരിക്കയില്‍ നിന്നുള്ള ഇറക്കുമതിയും വന്‍തോതില്‍ കുറഞ്ഞു.

ഈ വര്‍ഷം ഇന്ത്യ ആഭ്യന്തരമായി ഉത്പാദിപ്പിച്ച ആയുധങ്ങള്‍ വാങ്ങാന്‍ 70,221 കോടിയാണ് മാറ്റിവച്ചത്. മൊത്തം സൈനിക ചെലവിന്റെ 63 ശതമാനം വരുമിത്.  

ഇന്ത്യ സ്വന്തമായി രൂപകല്‍പ്പന ചെയ്ത് നിര്‍മിച്ച തേജസ് ലഘു യുദ്ധവിമാനം, ഭാരം കുറഞ്ഞ ഹെലിക്കോപ്ടറുകള്‍, പരിശീലന വിമാനങ്ങള്‍, അര്‍ജുന്‍ യുദ്ധ ടാങ്കുകള്‍, മിസൈലുകള്‍, പിനാക ടാങ്ക് വേധ മിസൈലുകള്‍ തുടങ്ങിയവയാണ് വാങ്ങുക. ഇവയെല്ലാം ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍സും ഡിആര്‍ഡിഒയും മറ്റുമാണ് നിര്‍മിക്കുന്നത്.

 

 

  comment

  LATEST NEWS


  വനമല്ല, തണലാണ് തിമ്മമ്മ മാരിമാനു; അഞ്ചേക്കറില്‍ അഞ്ചര നൂറ്റാണ്ടായി ആകാശം പോലെ ഒരു മരക്കൂരാപ്പ്


  1.2 കോടി കണ്‍സള്‍റ്റേഷനുകള്‍ പൂര്‍ത്തിയാക്കി ഇ-സഞ്ജീവനി; ടേലിമെഡിസിന്‍ സേവനം ഉപയോഗപ്രദമാക്കിയ ആദ്യ പത്ത് സംസ്ഥാനങ്ങളില്‍ കേരളവും


  മമതയ്ക്ക് കടിഞ്ഞാണിടാന്‍ ബംഗാളില്‍ പുതിയ ബിജെപി പ്രസിഡന്‍റ്; മമതയുടെ താലിബാന്‍ ഭരണത്തില്‍ നിന്നും ബംഗാളിനെ രക്ഷിയ്ക്കുമെന്ന് സുകന്ദ മജുംദാര്‍


  ഇന്ത്യയുടെ രോഗമുക്തി നിരക്ക് 97.75% ആയി ഉയര്‍ന്നു; 81.85 കോടി പിന്നിട്ട് രാജ്യത്തെ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; പതിദിന രോഗസ്ഥിരീകരണ നിരക്ക് 1.85%


  സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.9%; ഇന്ന് 15,768 പേര്‍ക്ക് കൊറോണ; ആകെ മരണം 23,897 ആയി; 14,746 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം


  സാങ്കേതിക സര്‍വ്വകലാശാല പ്രഖ്യാപിച്ചത് ആയിരം കോടി; സ്ഥലം വാങ്ങാന്‍ പണമില്ല

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.