×
login
ആകാശക്കരുത്ത് വര്‍ധിപ്പിച്ച് 10 റഫാല്‍ യുദ്ധവിമാനങ്ങള്‍കൂടി അടുത്തമാസം വ്യോമസേന‍യുടെ ഭാഗമാകും; വിമാനങ്ങളെത്തുക അംബാല‍യില്‍

അംബാല കേന്ദ്രമായുള്ള നമ്പര്‍ 17 സ്‌ക്വാഡ്രണിന്റെ ഭാഗമായി നിലവില്‍ 11 റഫാല്‍ യുദ്ധവിമാനങ്ങള്‍ വ്യോമസേനയ്ക്കുണ്ട്.

ന്യൂദല്‍ഹി: ഇന്ത്യന്‍ വ്യോമസേനയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ വരുന്നമാസം പത്ത് പുതിയ റാഫേല്‍ യുദ്ധവിമാനങ്ങള്‍ എത്തും. ഇതോടെ സേനയുടെ പക്കലുള്ള ഈ വിമാനങ്ങളുടെ എണ്ണം 21 ആകും. അംബാല കേന്ദ്രമായുള്ള നമ്പര്‍ 17 സ്‌ക്വാഡ്രണിന്റെ ഭാഗമായി നിലവില്‍ 11 റഫാല്‍ യുദ്ധവിമാനങ്ങള്‍ വ്യോമസേനയ്ക്കുണ്ട്. മൂന്ന് റഫാല്‍ യുദ്ധവിമാനം രണ്ടു, മൂന്ന് ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ എത്തിച്ചേരുമെന്ന് മുതിര്‍ന്ന സര്‍ക്കാര്‍ പ്രതിനിധി അറിയിച്ചു.

 ഫ്രാന്‍സില്‍നിന്ന് നേരിട്ട് പറന്ന് എത്തുന്ന വിമാനങ്ങള്‍ യാത്രാമധ്യേ സൗഹൃദരാജ്യത്തിന്റെ വ്യോമസേനയുടെ സഹായത്തോടെ ഇന്ധനം നിറയ്ക്കും.  ഏഴു-എട്ട് വിമാനങ്ങളും അതിന്റെ ട്രെയിനര്‍ വേര്‍ഷനും അടുത്തമാസത്തിന്റെ രണ്ടാം പകുതിയില്‍ ലഭിക്കുമെന്നും ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് കൂട്ടിച്ചേര്‍ത്തു. ഫ്രാന്‍സില്‍നിന്ന് എത്തുന്ന യുദ്ധവിമാനങ്ങള്‍ക്ക് അംബാലയിലായിരിക്കും താവളമൊരുക്കുക. 

പിന്നീട് ഇതില്‍ ചിലത് ഹാഷിമാരയിലേക്ക് അയയ്ക്കും. 2016 സെപ്റ്റംബറിലാണ് 36 യുദ്ധ വിമാനങ്ങള്‍ക്ക് ഇന്ത്യ ഫ്രാന്‍സിന് ഓര്‍ഡര്‍ നല്‍കിയത്. ഈ വര്‍ഷം ഏപ്രില്‍ അവസാനത്തോടെ 18-ലധികം വിമാനങ്ങള്‍ ഇന്ത്യയിലെത്തും. 2020 ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലാണ് റഫാല്‍ വിമാനങ്ങള്‍ വ്യോമസേനയുടെ ഭാഗമായി തുടങ്ങിയത്. അധികം വൈകാതെ ഇവ ഉപയോഗിച്ചു തുടങ്ങി. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന കിഴക്കന്‍ ലഡാക്കിലും മറ്റ് സ്ഥലങ്ങളിലും വിമാനങ്ങള്‍ നിരീക്ഷണത്തിനായി വിന്യസിച്ചിരുന്നു.

 

  comment

  LATEST NEWS


  ധീര ഭഗത് സിംഗ് ഓരോ ഭാരതീയന്റെയും ഹൃദയത്തില്‍ ജീവിക്കുന്നു; ഭഗത് സിംഗ് ജയന്തിക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി


  കനല്‍തരി കൈവിട്ടപ്പോള്‍ കലിയിളകി സിപിഐ; കമ്മ്യൂണിസ്റ്റ് ആശയങ്ങളെ വഞ്ചിച്ചു; കോണ്‍ഗ്രസില്‍ ചേര്‍ന്ന കനയ്യകുമാര്‍ ചതിയനെന്ന് ജനറല്‍ സെക്രട്ടറി ഡി രാജ


  ഇന്ന് 11,196 പേര്‍ക്ക് കൊറോണ; ആകെ മരണം 24,810 ആയി; അഞ്ചു ജില്ലകളില്‍ പ്രതിദിന രോഗികള്‍ ആയിരത്തിനുമുകളില്‍; 10,506 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം


  ചെമ്പോല തിട്ടൂരം: ശബരിമലക്കെതിരെ വാര്‍ത്ത ചമയ്ക്കാന്‍ 24ന്യൂസ് കൂട്ടുപിടിച്ചത് തട്ടിപ്പുകാരനെ; ആധികാരിക രേഖയായി അവതരിപ്പിച്ചത് മോന്‍സന്റെ ചെമ്പ് തകിട്


  മാധുര്യമുള്ള ശബ്ദം ലോകമെമ്പാടും മുഴങ്ങട്ടെ; ആയുര്‍ ആരോഗ്യസൗഖ്യം നേരുന്നു; ലതാ മങ്കേഷ്‌കറിന്റെ ജന്മദിനത്തില്‍ ആശംസ നേര്‍ന്ന് പ്രധാനമന്ത്രി


  അസമിലെ ധല്‍പൂരില്‍ 800 അനധികൃത മുസ്ലിം കുടുംബങ്ങള്‍ കയ്യേറിയത് 1122 ഏക്കര്‍; മറ്റൊരു 800 അനധികൃത മുസ്ലിം കുടുംബങ്ങള്‍ കയ്യേറിയത് 900 ഏക്കര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.