×
login
ലഡാക്കില്‍ വലിയ സൈനിക താവളങ്ങള്‍ സ്ഥാപിച്ച് ഇന്ത്യന്‍ സൈന്യം; നിലവിലുള്ളതിന്റെ ഇരട്ടി സൈനികരെ പാര്‍പ്പിക്കാന്‍ ശേഷി

അഞ്ചു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാന്‍ മുന്‍പ് ലക്ഷ്യമിട്ടിരുന്ന കാര്യമാണ് വെറും 12 മാസം കൊണ്ട് പൂര്‍ത്തിയാക്കിയത്, സൈനിക ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.

ലഡാക്ക്: ലഡാക്കിലെ ചൈനീസ് അതിര്‍ത്തി മേഖലകളില്‍ ഇന്ത്യ വലിയ സൈനിക ക്യാമ്പുകള്‍ സ്ഥാപിച്ചു. വലിയ തോതില്‍ സൈനികരെ പാര്‍പ്പിക്കാന്‍ വേണ്ട സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇതിനു വേണ്ട മുഴുവന്‍ അടിസ്ഥാന സൗകര്യങ്ങളും സജ്ജമാക്കി. കടുത്ത ശൈത്യകാലത്തും സൈനികര്‍ക്ക് താമസിക്കാന്‍ കഴിയുന്ന തരത്തിലാണ് ഇവയുടെ നിര്‍മ്മാണം. കൊടും തണുപ്പു കാലത്ത് ഇവിടെ മൈനസ് 45 ഡിഗ്രി വരെയാണ് ശൈത്യം.  

അഞ്ചു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാന്‍ മുന്‍പ് ലക്ഷ്യമിട്ടിരുന്ന കാര്യമാണ് വെറും 12 മാസം കൊണ്ട് പൂര്‍ത്തിയാക്കിയത്, സൈനിക ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ചൈനീസ് അതിര്‍ത്തിയില്‍ സൈന്യത്തെ ബലപ്പെടുത്താന്‍ നേരത്തെ കേന്ദ്രം പദ്ധതിയിട്ടിരുന്നുവെങ്കിലും തിരക്കിട്ട് നടപടികള്‍ എടുത്തിരുന്നില്ല. എന്നാല്‍, കഴിഞ്ഞ വര്‍ഷം ചൈന ഇന്ത്യന്‍ മേഖലകളില്‍ കടന്നു കയറുകയും  ഇന്ത്യ-ചൈന ഏറ്റുമുട്ടലില്‍ നിരവധി സൈനികര്‍ വീരമൃത്യു വരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് വലിയ തോതില്‍ സൈനികരെ ലഡാക്കില്‍ വിന്യസിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ അതിവേഗം സജ്ജമാക്കിയത്.  


നിലവിലുള്ളതിന്റെ ഇരട്ടി സൈനികരെ ഇനി അവിടെ പാര്‍പ്പിക്കാം. 50,000 ഇന്ത്യന്‍ സൈനികരാണ് ലഡാക്ക് മേഖലയിലുള്ളത്. സൈനികര്‍ക്ക് താമസിക്കാനുള്ള ക്യാമ്പുകളും റോഡുകളും എല്ലാം ഏറെക്കുറെ പൂര്‍ത്തിയായി. നിമു പദം ദര്‍ച്ച റോഡും അതിവേഗം പൂര്‍ത്തിയാകാറായി. സൈന്യത്തെ രാജ്യത്തിന്റെ ഏതു ഭാഗത്തു നിന്നും അതിവേഗം ലഡാക്കില്‍ എത്തിക്കാന്‍ പ്രയോജനപ്പെടുന്ന റോഡാണിത്. പുതിയ റോഡിലേക്കുള്ള നാലര കിലോമീറ്റര്‍ തുരങ്കവും ഉടന്‍ പണിയും.

 

  comment

  LATEST NEWS


  ഗുജറാത്തിൽ നവരാത്രി ഉത്സവത്തിന് ഒരുങ്ങുന്ന സൂറത്തിലെ യുവതികൾ മുതുകിൽ വരയ്ക്കുന്ന ടാറ്റൂവില്‍ മോദിയും ചീറ്റയും...


  അമിത വില; കേരളത്തിന്റെ പരാതി പ്രധാനമന്ത്രി കേട്ടു; നെടുമ്പാശേരി വിമാനത്താവളത്തില്‍ ചായക്കും കാപ്പിക്കും വില നിശ്ചയിച്ചു; കൊള്ളയ്ക്ക് കൂച്ചുവിലങ്ങ്


  സുഗമ്യ ഭാരത് അഭിയാന്‍: എട്ടു വര്‍ഷത്തില്‍ 1090 എസ്‌കലേറ്ററുകള്‍, 981ലിഫ്റ്റുകള്‍; രാജ്യത്തെ 497 റെയില്‍വേ സ്‌റ്റേഷനുകള്‍ ദിവ്യാംഗസൗഹൃദമാക്കി റെയില്‍വേ


  പിഎഫ്‌ഐ തീവ്രവാദികളെ നീരാളി പിടിച്ചു; പിന്നാലെ വിമാനത്താവള സ്വര്‍ണ്ണ കടത്ത് നിലച്ചു; ആറ് വര്‍ഷത്തിനിടെ കേരളത്തില്‍ പിടിച്ചത് 983.12കോടിയുടെ സ്വര്‍ണ്ണം


  ഏഴ് മിനിറ്റോളം കൃത്രിമശ്വാസം നല്കി നവജാതശിശുവിനെ രക്ഷിച്ച യോഗിയുടെ നാട്ടിലെ സര്‍ക്കാര്‍ ഡോക്ടറായ സുരേഖ ചൗധരിയുടെ വീഡിയോക്ക് കയ്യടി


  ഉഭയകക്ഷി പങ്കാളിത്തം ശക്തിപ്പെടുത്തുന്നതില്‍ ആബെയുടെ സംഭാവനകള്‍ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി; ജപ്പാന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നരേന്ദ്ര മോദി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.