×
login
പ്രതിരോധ മേഖലയില്‍ സ്റ്റാര്‍ട്ടപ്പ് പദ്ധതികള്‍ക്ക് 10 കോടി രൂപ വരെ പിന്തുണ

നവീന ആശയങ്ങളും സാങ്കേതിക വികാസങ്ങളും പ്രദർശിപ്പിക്കുന്നതിന് സ്റ്റാർട്ടപ്പുകൾക്ക് ഒരു പ്രധാന പ്ലാറ്റ്ഫോം നൽകിയതിന് iDEX-നെ രാജ്യ രക്ഷാ മന്ത്രി രാജ്‌നാഥ് സിംഗ് അഭിനന്ദിച്ചു.

ന്യൂ ഡൽഹി:രാജ്യ രക്ഷാ മന്ത്രി  രാജ്‌നാഥ് സിംഗ് DefConnect ട് 2.0-ൽ iDEX-പ്രൈമിനും ആറാമത്തെ ഡിഫൻസ് ഇന്ത്യ സ്റ്റാർട്ട്-അപ്പ് ചലഞ്ചിനും (DISC 6) തുടക്കം കുറിച്ചു. പ്രതിരോധ മേഖലയിൽ അനുദിനം വളരുന്ന സ്റ്റാർട്ടപ്പുകളെ സഹായിക്കുന്നതിന് 1.5 കോടി രൂപ മുതൽ 10 കോടി രൂപ വരെ പിന്തുണ ആവശ്യമുള്ള  പദ്ധതികൾക്ക് സഹായം നൽകുന്നതിന് iDEX-പ്രൈം ലക്ഷ്യമിടുന്നു,

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, അഡ്വാൻസ്ഡ് ഇമേജിംഗ്, സെൻസർ സംവിധാനങ്ങൾ മുതലായവയുമായി ബന്ധപ്പെട്ട 38 പ്രശ്ന പരിഹാരങ്ങൾക്കായി ഡിഫൻസ് ഇന്ത്യ സ്റ്റാർട്ട്-അപ്പ് ചലഞ്ച് (DISC 6) ലക്ഷ്യമിടുന്നു. മൂന്ന് സേനാവിഭാഗങ്ങൾക്കും  പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങൾക്കും (DPSUs) പുറമെ, പുതുതായി രൂപീകരിച്ച ഏഴ് പ്രതിരോധ കമ്പനികൾ, ഇന്ത്യൻ കോസ്റ്റ് ഗാർഡ്, ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സംഘടനകൾ എന്നിവയും DISC 6 പരിപാടിയിൽ ആദ്യമായി പങ്കെടുത്തു.
 

DISC 5, ഓപ്പൺ ചലഞ്ച് (OC 2, 3) വിജയികളെയും ചടങ്ങിൽ അനുമോദിച്ചു. കൂടാതെ, വ്യവസായ രംഗത്തെ പ്രമുഖരുമായി രണ്ട് സെഷനുകളും പരിപാടിയിൽ സംഘടിപ്പിച്ചു.

കൂടാതെ, iDEX-ഡിഫൻസ് ഇന്നോവേഷൻ ഓർഗനൈസേഷൻ (iDEX-DIO) പിന്തുണയ്ക്കുന്ന സ്റ്റാർട്ടപ്പുകളുടെ ഒരു പ്രദർശനവും നടന്നു.


ഇന്ത്യൻ പ്രതിരോധ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയുടെ തുടർച്ചയായ വളർച്ചയുടെ ഫലമാണ് DefConnect 2.0 എന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. പുതിയതും തദ്ദേശീയവുമായ നിരവധി സാങ്കേതിക വിദ്യകളുടെ വികസനത്തിന് iDEX സംരംഭം സഹായകമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നവീന ആശയങ്ങളും സാങ്കേതിക വികാസങ്ങളും പ്രദർശിപ്പിക്കുന്നതിന് സ്റ്റാർട്ടപ്പുകൾക്ക് ഒരു പ്രധാന പ്ലാറ്റ്ഫോം നൽകിയതിന് iDEX-നെ അദ്ദേഹം അഭിനന്ദിച്ചു.

iDEX ഇതുവരെ 100-ലധികം iDEX വിജയികളെ വിപണിയിൽ അവതരിപ്പിച്ചു. അതിലൂടെ ആയിരക്കണക്കിന് വൈദഗ്ധ്യവും നൈപുണ്യവുമുള്ള ആളുകൾക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിൽ നൽകുന്നുവെന്ന വസ്തുതയെ  രാജ്‌നാഥ് സിംഗ് അഭിനന്ദിച്ചു. iDEX വിജയികളെ ഉൽപ്പാദന സംരംഭങ്ങളിലേക്ക് കൊണ്ടുവരുന്നതോടെ ലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിൽ ലഭിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ഇന്ത്യയിലുടനീളമുള്ള വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചുകൊണ്ട് ഇന്നോവേറ്റ് 4 ഡിഫെൻസ് ഇന്റേൺഷിപ്പിന്റെ (i4D) മൂന്നാം പതിപ്പും ഈ അവസരത്തിൽ ഉദ്ഘാടനം ചെയ്തു.

  comment

  LATEST NEWS


  തിരുവനന്തപുരത്ത് സാറ്റ്‌ലൈറ്റ് ഫോണ്‍ സിഗ്‌നലുകള്‍; മുന്നറിയിപ്പ് നല്‍കി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം; പോലീസ് അന്വേഷണം തുടങ്ങി


  പൊടുന്നനെ ഹിന്ദുത്വ ആവേശിച്ച് ഉദ്ധവ് താക്കറെ; തിരക്കിട്ട് ഔറംഗബാദിന്‍റെ പേര് സാംബാജി നഗര്‍ എന്നാക്കുന്നതിനെതിരെ സമൂഹമാധ്യമങ്ങളില്‍ ട്രോള്‍


  ഗ്രീന്‍ ടാക്കീസ് ഫിലിം ഇന്റര്‍നാഷണല്‍ 3 സിനിമകളുമായി മലയാളത്തില്‍ ചുവടുറപ്പിക്കുന്നു; പുതിയ ചിത്രം പ്രണയസരോവരതീരം ടൈറ്റില്‍ ലോഞ്ച് ചെയ്തു


  രാജസ്ഥാന്‍ കൊലപാതകം: പ്രതികള്‍ക്ക് രാജ്യാന്തര ബന്ധങ്ങള്‍, പട്ടാപ്പകല്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയത് ഭീകരത പടര്‍ത്താനെന്ന് അശോക് ഗേഹ്‌ലോട്ട്


  ഉദയ്പൂര്‍ കൊലപാതകം: രാജ്യവ്യാപക പ്രതിഷേധം; ജന്തര്‍മന്ദറിലേക്ക് മാര്‍ച്ച് നടത്തി വിശ്വഹിന്ദു പരിഷത്ത്


  'ജീവന് ഭീഷണിയുണ്ട്', ജാമ്യം തേടി സ്വപ്ന സുരേഷിന്റെ അഭിഭാഷകന്‍ ആര്‍ കൃഷ്ണരാജ് കോടതിയില്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.