×
login
അഗ്‌നി വര്‍ഷിക്കാന്‍ ബ്രഹ്‌മോസ്, ശൗര്യ, രുദ്രം, റുസ്തം...; അതിര്‍ത്തിക്കപ്പുറത്തെ ശത്രുക്കളുടെ നെഞ്ചിടിപ്പ് കൂടുന്നു

വന്‍ ആയുധ ശേഖരവുമായി വളരെ ഉയരത്തില്‍ പറക്കാനും ആവശ്യമെങ്കില്‍ സ്വയം ആക്രമണം നടത്താനും ശേഷിയുള്ള ഡ്രോണാണ് റുസ്തം 2. ഡ്രോണിന്റെ ആദ്യ രൂപം കര്‍ണാടകയിലെ ചിത്രദുര്‍ഗയിലാണ് ഡിആര്‍ഡിഒ പരീക്ഷിച്ചത്.

ന്യൂദല്‍ഹി: ശത്രുവിന്റെ നീക്കങ്ങളെ തകര്‍ത്ത് ലക്ഷ്യം ഭേദിക്കാനാവുന്ന ആയുധങ്ങളൊരുക്കി ഇന്ത്യ. അമ്പത് ദിവസത്തിനിടെ ഇന്ത്യ വിജയകരമായി നടത്തിയത് ആറ് ആയുധ പരീക്ഷണങ്ങള്‍. കഴിഞ്ഞ വെള്ളിയാഴ്ച ആന്റി റേഡിയേഷന്‍ മിസൈല്‍ രുദ്രം വിജയകരമായി പരീക്ഷിച്ചതിന് പിന്നാലെ ഇന്നലെ ആയുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള റുസ്തം 2 ഡ്രോണും സജ്ജമാക്കി.  

വന്‍ ആയുധ ശേഖരവുമായി വളരെ ഉയരത്തില്‍ പറക്കാനും ആവശ്യമെങ്കില്‍ സ്വയം ആക്രമണം നടത്താനും ശേഷിയുള്ള ഡ്രോണാണ് റുസ്തം 2. ഡ്രോണിന്റെ ആദ്യ രൂപം കര്‍ണാടകയിലെ ചിത്രദുര്‍ഗയിലാണ് ഡിആര്‍ഡിഒ പരീക്ഷിച്ചത്. ചൈനയുമായി അതിര്‍ത്തി സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയുടെ തുടര്‍ പരീക്ഷണങ്ങള്‍ ശത്രുരാജ്യത്തിന് ശക്തമായ മുന്നറിയിപ്പാണ് നല്‍കുന്നത്. സെപ്തംബര്‍ 7ന് ഹൈപ്പര്‍സോണിക് മിസൈല്‍ ബ്രഹ്‌മോസ്, സെപ്തംബര്‍ 30ന് ബ്രഹ്‌മോസ് സൂപ്പര്‍ സോണിക് ക്രൂസ്, ഒക്ടോബര്‍ മൂന്നിന് ശൗര്യ മിസൈല്‍, ഒക്ടോബര്‍ 5ന് സൂപ്പര്‍ സോണിക് ടോര്‍പിഡോ മിസൈല്‍ എന്നിവ പരീക്ഷിച്ചിരുന്നു.  


പേരുപോലെ സംഹാരരുദ്രനാണ് ഡിആര്‍ഡിഒ വികസിപ്പിച്ച രുദ്രം. ശത്രുക്കളുടെ ആകാശ നീക്കത്തെ തകര്‍ക്കാനും മരവിപ്പിക്കാനും സാധിക്കുമെന്നതാണ് സവിശേഷത. കൂടുതല്‍ വ്യോമമേധാവിത്വവും തന്ത്രപ്രധാന ശേഷിയും നല്‍കാന്‍ രുദ്രം മിസൈലിന് കഴിയും. ശത്രുക്കളുടെ റഡാറുകളും, ആശയവിനിമയ സംവിധാനങ്ങളും നിമിഷ നേരം കൊണ്ട് ചാരമാക്കാന്‍ രുദ്രത്തിന് കഴിയും. മിസൈല്‍ വിക്ഷേപിച്ച ശേഷം ശത്രുക്കള്‍ അവരുടെ മിസൈല്‍ പ്രവര്‍ത്തനരഹിതമാക്കിയാലും രുദ്രം ലക്ഷ്യം ഭേദിക്കുമെന്നതും സവിശേഷതയാണ്. ഇന്ത്യയുടെ കരുത്തായ മിറാഷ് 2000, ജാഗുര്‍, എച്ച്എഎല്‍ തേജസ്, എച്ച്എഎല്‍ തേജസ് മാര്‍ക്ക് 2, സുഖോയ് 30 എംകെഐ വിമാനങ്ങളില്‍ ഈ മിസൈലുകള്‍ സംയോജിപ്പിക്കാം. 140 കിലോയാണ് രുദ്രം മിസൈലിന്റെ ഭാരം.

ലോകത്തിലെ ഏറ്റവും വേഗമേറിയ ക്രൂസ് മിസൈല്‍ എന്ന വിശേഷണത്തോടെയാണ് ബ്രഹ്‌മോസ് സൂപ്പര്‍ സോണിക് ക്രൂസ് മിസൈലെത്തുന്നത്. ദൂരപരിധി 400 കി.മീ. ആണവായുധ ശേഷിയുള്ള ശൗര്യക്ക് 800 കിലോമീറ്ററാണ് ദൂരപരിധി. ലക്ഷ്യത്തിലേക്കടുക്കും തോറും ഹൈപ്പര്‍സോണിക് വേഗത്തില്‍ സഞ്ചരിക്കും. മുങ്ങിക്കപ്പലുകള്‍ തകര്‍ക്കാന്‍ ശേഷിയുള്ളതാണ് ടോര്‍പിഡോ മിസൈല്‍.

 

  comment

  LATEST NEWS


  പറ്റിയ 85 ലക്ഷം രൂപ തരണം, കടം പറഞ്ഞാല്‍ ഇനി പെട്രോള്‍ തരില്ല; കാസര്‍കോട്ടെ പമ്പ് ഉടമകള്‍ നിലപാട് കടുപ്പിച്ചു; കേരളാ പോലീസ് കുടുങ്ങി


  ബാര്‍ബര്‍ ഷോപ്പുകള്‍ സമയപരിധിക്കപ്പുറം തുറന്നിടരുത്; യുവാക്കള്‍ കടകളില്‍ തങ്ങുന്നത് എന്തിനാണെന്നത് സംശയം ജനിപ്പിക്കുന്നുവെന്ന് പോലീസ്


  വിടവാങ്ങലില്‍ പ്രതികരിച്ച് ടെന്നീസ് ലോകം; സെറീന എക്കാലത്തെയും 'ബോക്‌സ്ഓഫീസ് ഹിറ്റ്'


  മായാത്ത മാഞ്ചസ്റ്റര്‍ മോഹം; കോടികളെറിയാന്‍ വീണ്ടും മൈക്കിള്‍ നൈറ്റണ്‍


  10 തവണ സിബിഐ സമന്‍സയച്ചിട്ടും വന്നില്ല; മമതയുടെ മസില്‍മാന്‍ അനുബ്രത മൊണ്ടാലിനെ വീട്ടില്‍ ചെന്ന് പൊരിയ്ക്കാന്‍ സിബിഐ


  വാങ്ങലും തെരഞ്ഞെടുക്കലുമെല്ലാം ഇനി മലയാളത്തില്‍; എട്ട് ഭാഷകളില്‍ കൂടി സേവനം ലഭ്യമാക്കി മീഷോ ആപ്പ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.