ഇന്ന് രാവിലെ 6.45ന് പൊക്രാനിലാണ് പരിക്ഷണം നടത്തിയത്. ശത്രു ടാങ്കുകളെ രാത്രിയും പകലും ഒരു പോലെ ആക്രമിച്ച് കീഴടക്കാന്‍ ആകും എന്നതാണ് ഡി.ആര്.ഡി.ഒ നിര്‍മ്മിച്ച നാഗ് മിസൈലിന്റെ പ്രത്യേകത. 'ഫയര്‍ ആന്‍ഡ് ഫോര്‍ഗെറ്റ്',ടാങ്കിന്റെ മുകള്‍ഭാഗത്ത് തന്നെ പതിക്കുന്ന 'ടോപ് അറ്റാക്ക്' തുടങ്ങിയ സവിശേഷതകളുള്ള നാഗ് മിസൈലിന് അത്യാധുനിക സംരക്ഷിത കവചങ്ങളോട് കൂടിയ ടാങ്കിനെയും ആക്രമിക്കാന്‍ ആകും.
ന്യൂദല്‍ഹി: മൂന്നാം തലമുറ ടാങ്ക് വേധ മിസൈല്‍ 'നാഗി'ന്റെ അന്തിമ പരീക്ഷണം വിജയകരം. നിശ്ചിത ദൂരപരിധിയില്‍ സജ്ജീകരിച്ചിരുന്ന ടാങ്കിനെ ആക്രമിച്ചു കൊണ്ടാണ് നാഗ് മിസൈല്‍ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയത്. നാഗ് മിസൈല്‍ വാഹനമായ നമിക (NAMIKA) ആണ് മിസൈല്‍ വിക്ഷേപിച്ചത്. സംരക്ഷിത കവചം തകര്‍ത്തുകൊണ്ടാണ് ലക്ഷ്യസ്ഥാനത്ത് മിസൈല്‍ പതിച്ചത്.
ഇന്ന് രാവിലെ 6.45ന് പൊക്രാനിലാണ് പരിക്ഷണം നടത്തിയത്. ശത്രു ടാങ്കുകളെ രാത്രിയും പകലും ഒരു പോലെ ആക്രമിച്ച് കീഴടക്കാന്‍ ആകും എന്നതാണ് ഡി.ആര്.ഡി.ഒ നിര്‍മ്മിച്ച നാഗ് മിസൈലിന്റെ പ്രത്യേകത. 'ഫയര്‍ ആന്‍ഡ് ഫോര്‍ഗെറ്റ്',ടാങ്കിന്റെ മുകള്‍ഭാഗത്ത് തന്നെ പതിക്കുന്ന 'ടോപ് അറ്റാക്ക്' തുടങ്ങിയ സവിശേഷതകളുള്ള നാഗ് മിസൈലിന് അത്യാധുനിക സംരക്ഷിത കവചങ്ങളോട് കൂടിയ ടാങ്കിനെയും ആക്രമിക്കാന്‍ ആകും.
പരീക്ഷണം വിജയിച്ചത്തോടെ മിസൈല്‍ ഉത്പാദനം ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കും. പ്രതിരോധരംഗത്തെ പൊതുമേഖലാ സ്ഥാപനമായ ഭാരത് ഡൈനാമിക്സ് ലിമിറ്റഡ് ആയിരിക്കും മിസൈല്‍ നിര്‍മ്മിക്കുക. അതേസമയം മിസൈല്‍ വാഹനമായ നമിക ഓര്‍ഡ് നന്‍സ് ഫാക്ടറി ആയ മേ ദക് ആവും നിര്‍മ്മിക്കുക.
നാഗ് മിസൈലിന്റെ വിജയകരമായ പരീക്ഷണത്തില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഡി.ആര്.ഡി.ഒ യെയും കരസേനയെയും അഭിനന്ദിച്ചു. മിസൈല്‍ ഉത്പാദന ഘട്ടംവരെ എത്തിച്ച കരസേന,ഡിആര്‍ഡിഒ, വ്യവസായരംഗം എന്നിവരെ ഡി.ആര്.ഡി.ഒ ചെയര്മാന് ഡോ. ജി. സതീഷ് റെഡ്ഡി അഭിനന്ദിച്ചു.
രാജ്യത്തിനായി മെഡല്‍ നേടിയാല്‍ കോടികള്‍; ഗസറ്റഡ് ഓഫീസര്‍ റാങ്കില്‍ ജോലി ; കായിക നയം പ്രഖ്യാപിച്ച് യോഗി; പറഞ്ഞു പറ്റിച്ച കേരളത്തിന് യുപിയെ പഠിക്കാം
'ആ പാമ്പ് ഇപ്പോള്‍ നിങ്ങളുടെ വീട്ടിലാണ്'; ലാലുപ്രസാദിന് മുന്നറിയിപ്പുമായി ഗിരിരാജ്സിങ്
എല്ലാ വെല്ലുവിളികളെയും നേരിടും; ഇന്ത്യയുടെ വികസന യാത്ര നയിക്കാന്‍ മോദി സര്‍ക്കാര്‍ യുവാക്കളെ പ്രാപ്തരാക്കുന്നു: വി. മുരളീധരന്
എംജി സര്‍വകലാശാലയിലെ നാളത്തെ പരീക്ഷകള്‍ മാറ്റി; ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഭാഗിക അവധി
സ്വന്തമായി വാഹനമില്ല, ഭൂമിയില്ല;ഗാന്ധി നഗറിലെ ഭൂമി ദാനം ചെയ്തു; സ്ഥാവര സ്വത്തുക്കളില്ലാതായതോടെ പ്രധാനമന്ത്രിയുടെ ആകെ ആസ്തി 2.23 കോടി
റിപ്പോ നിരക്ക് വര്‍ധിപ്പിച്ചപ്പോള്‍ ഫിക്സഡ് ഡെപ്പോസിറ്റുകാര്‍ക്ക് ഒരു ലക്ഷത്തിന് 3,436 രൂപ അധികം ലഭിക്കും
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
അഗ്നിപഥ്; കരസസേന വിജ്ഞാപനം പുറത്തിറക്കി; രജിസ്ട്രേഷന് ജൂലൈയില്‍ തുടക്കം; ഓഗസ്റ്റില്‍ റിക്രൂട്ട്മെന്റ്; പിന്നാലെ പരിശീലനം
പൊറുതിമുട്ടി; സമാധാനമായി ജീവിക്കണം; സൈന്യത്തിനൊപ്പം ഭീകരവേട്ടയ്ക്ക് ഇറങ്ങി ജനങ്ങള്‍; രണ്ടു ലഷ്കര്‍ ഭീകരരെ പിടികൂടി; ഗ്രാമീണര്‍ക്ക് 2 ലക്ഷം പാരിതോഷികം
അഗ്നിവീറുകള്‍ക്കായി അപേക്ഷ നല്‍കാനുള്ള അവസാന തീയതി ജൂലൈ അഞ്ച്; നിയമന നടപടികള്‍ വെള്ളിയാഴ്ച ആരംഭിക്കുമെന്ന് വ്യോമസേനയും ഉത്തരവിറക്കി
ഭാരതത്തിന്റെ ആകാശം കാക്കാന്‍ യുവാക്കളെ വിളിച്ച് വ്യോമസേന; അഗ്നിപഥ്റിക്രൂട്ട്മെന്റ് രണ്ടുദിവസത്തിനുള്ളിലെന്ന് എയര്‍ഫോഴ്സ് മേധാവി; ആവേശത്തോടെ രാജ്യം
അഞ്ചു വര്‍ഷത്തെ ഹ്രസ്വകാല സൈനിക സേവനം പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്രം;യുവാക്കള്‍ക്ക് സൈനിക പരിശീലനം അഗ്നിപഥ് പ്രവേശ് യോജന എന്ന പേരില്‍
അഗ്നിപഥ് യുവാക്കള്‍ക്ക് പ്രതിരോധ സംവിധാനത്തിന്റെ ഭാഗമാകാനും, രാജ്യത്തെ സേവിക്കാനുമുള്ള സുവര്‍ണ്ണാവസരം; റിക്രൂട്മെന്റ് നടപടികള്‍ ഉടനടി ആരംഭിക്കും