×
login
പുടിന്റെ സന്ദര്‍ശനം; റഷ്യ‍യില്‍ നിന്ന് ഏഴര ലക്ഷം എകെ 203 റൈഫിളുകള്‍ ഇന്ത്യ സ്വന്തമാക്കും; മാസങ്ങള്‍ക്കകം ഇന്ത്യന്‍ സൈനികര്‍ക്ക് കൈമാറും

റഷ്യ രൂപകല്‍പ്പന ചെയ്ത ആയുധങ്ങള്‍ ഉത്തര്‍പ്രദേശിലെ അമേത്തിയില്‍ നിര്‍മ്മിക്കും.

ന്യൂദല്‍ഹി: റഷ്യന്‍ പ്രസിഡന്റ് വഌഡിമര്‍ പുട്ടിന്‍ ഇന്ത്യ സന്ദര്‍ശിക്കുന്നതിന്റെ ആദ്യ ഭാഗം എന്ന നിലക്ക് ഇന്ത്യയും റഷ്യയും തമ്മില്‍ സൈനികരംഗത്ത് വന്‍ കരാര്‍. ഇരുരാജ്യങ്ങളും തമ്മില്‍ 5000 കോടി രൂപയുടെ 7.5 ലക്ഷം എകെ  203 റൈഫിളുകളുടെ കൈമാറ്റം നടക്കും. ഈ മാസം ആറിനാണ് പുട്ടിന്‍ ഇന്ത്യ സന്ദര്‍ശിക്കുന്നത്. സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്ന് നേരിട്ട് എഎന്‍ഐക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍  ആയുധങ്ങള്‍ കൈമാറ്റം ചെയ്യുന്നതിനുളള കരാറുകള്‍ എല്ലാം പൂര്‍ത്തിയായി. കേന്ദ്ര കമ്മറ്റിയില്‍ നിന്നുളള അനുവാദവും ലഭിച്ചുകഴിഞ്ഞു.

കരാര്‍ പ്രകാരം 7.5 ലക്ഷത്തോളം റൈഫിളുകളാണ് ഇന്ത്യ എറ്റെടുക്കുക. റഷ്യ രൂപകല്‍പ്പന ചെയ്ത ആയുധങ്ങള്‍ ഉത്തര്‍പ്രദേശിലെ അമേത്തിയില്‍ നിര്‍മ്മിക്കും. ഇതിനെക്കുറിച്ചുളള ചര്‍ച്ചകള്‍ ആരംഭിച്ചിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും, ഇതിന്റെ പ്രവര്‍ത്തനം സംബന്ധിച്ചുളള ആശയക്കുഴപ്പങ്ങള്‍ ഇപ്പോഴാണ് അവസാനിച്ചത്.  ഇന്ത്യ ഏറ്റെടുത്ത 7.5 ലക്ഷം ആയുധങ്ങളില്‍ 70,000 എണ്ണം  ഉടന്‍ എത്തി ത്തുടങ്ങും. 32 മാസത്തിനകം ആയുധങ്ങള്‍ സൈനികര്‍ക്ക് നല്‍കാന്‍ സാധിക്കും. മോദി പുട്ടില്‍ കൂടിക്കാഴ്ചയുടെ ഭാഗമായി എസ്400 എയര്‍ ഡിഫന്‍സിന്റെ പ്രവര്‍ത്തനവും കാണിക്കും. ഇവ പല ഭാഗങ്ങളായി ഇന്ത്യയില്‍ എത്തി തുടങ്ങിയിരുന്നു. ഇവയുടെ പ്രവര്‍ത്തനം റഷ്യ തന്നെ ഇന്ത്യന്‍ സൈനികരെ പരിശീലിപ്പിച്ചതായി ഇന്ത്യയുടെ പ്രതിരോധമേഖലയില്‍ ആയുധങ്ങള്‍ എത്തിക്കുന്ന കമ്പനിയായ റോസോബോന്‍ എക്‌സപോര്‍സ് തലവന്‍ അലക്‌സാന്‍ഡര്‍ മാക്വിന്‍ പറഞ്ഞു.

 

  comment

  LATEST NEWS


  പദ്ധതിയില്‍ നിറയെ വളവുകള്‍; സില്‍വര്‍ലൈന്‍ സെമി ഹൈസ്പീഡ് ട്രെയിന്‍ 200 കിലോമീറ്റര്‍ വേഗത്തില്‍ ഓടിക്കാന്‍ കഴിയില്ലെന്ന് റെയില്‍വേ


  സേവാദര്‍ശന്‍ കൂവൈറ്റിന്റെ കര്‍മ്മയോഗി പുരസ്‌ക്കാരം പി ശ്രീകുമാറിന് സമ്മാനിച്ചു; കേരളത്തിന്റെ സമൃദ്ധിയുടെ സ്രോതസ്സ് പ്രവാസികളെന്ന് ഗോവ ഗവര്‍ണര്‍


  ആഗോള രാഷ്ട്ര നേതാക്കളില്‍ ജനപ്രീതിയില്‍ ഇപ്പോഴും മുന്നില്‍ മോദി തന്നെ; ഏറ്റവും പിന്നില്‍ ബ്രിട്ടന്‍റെ ബോറിസ് ജോണ്‍സണ്‍


  വീണ്ടും അഖിലേഷ് യാദവിന് തിരിച്ചടി; ബിജെപിയിലെത്തിയ മരുമകള്‍ അപര്‍ണ യാദവിനെ അനുഗ്രഹിക്കുന്ന മുലായം സിങ്ങ് യാദവിന്‍റെ ചിത്രം വൈറല്‍


  54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു; സംസ്ഥാനത്ത് ഇതുവരെ രോഗബാധിതരായത് 761 പേര്‍


  ഗോവയില്‍ ബിജെപിയെ താഴെയിറക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ലെങ്കില്‍ ചിദംബരം രാജിവെയ്ക്കണമെന്ന് തൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.