×
login
മിന്നലായി മോദി; ലോകം അറിഞ്ഞത് ലേയില്‍ പറന്നിറങ്ങിയ ശേഷം; രാജ്യം ഒപ്പമെന്ന് സൈനികരെ അറിയിച്ചു; അതിര്‍ത്തിയില്‍ ആവേശം

ലേയിലെ സേന വിമാനത്താവളത്തില്‍ നിന്നു വ്യോമസേനയുടെ പ്രത്യേക ഹെലികോപ്റ്ററില്‍ ലഡാക്കിലെ നിമു സൈനിക ക്യാംപിലാണ് എത്തിയത്. പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത സന്ദര്‍ശനത്തില്‍ സൈനികര്‍ ആവേശത്തിലായി. 11,000 അടി ഉയരത്തിലുള്ള സൈനിക ക്യാംപില്‍ ചുമതലയിലുള്ള ലഫ്. ജനറല്‍ ഹരീന്ദര്‍ സിങ് പ്രധാനമന്ത്രിയോട് കാര്യങ്ങള്‍ വിശദീകരിച്ചു

ലഡാക്ക്: ചൈനയുമായുള്ള സംഘര്‍ഷം ശക്തമായി നിലനില്‍ക്കുന്നതിനിടെ അതിര്‍ത്തി കാക്കുന്ന സൈനികരുടെ ആത്മവിശ്വാസം വാനോളം ഉയര്‍ത്തിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലഡാക്ക് സന്ദര്‍ശനം. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഇന്ന് ലഡാക്ക് സന്ദര്‍ശിക്കും എന്നായിരുന്നു ഇന്നലെ പുറത്തുവന്ന റിപ്പോര്‍ട്ട്. എന്നാല്‍ പ്രതിരോധമന്ത്രിയുടെ സന്ദര്‍ശനം റദ്ദാക്കിയെന്നും രണ്ടു ദിവസത്തിനകം സന്ദര്‍ശിക്കുമെന്നുമടക്കമുള്ള അറിയിപ്പ് വന്നു. അപ്പോള്‍ ഒന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലഡാക്ക് സന്ദര്‍ശനം സംബന്ധിച്ച് ഒരു സൂചനയും പുറത്തുവന്നിരുന്നില്ല. ഇന്നു രാവിലെ ലഡാക്കില്‍ നിന്നു അമ്പതു കിലോമീറ്ററോളം അകലെ ലേ വിമാനത്താവളത്തില്‍ പ്രത്യേക വിമാനത്തില്‍ പറന്നിറങ്ങിയ ശേഷമാണ് ഇതു സംബന്ധിച്ച വാര്‍ത്ത ദേശീയ വാര്‍ത്ത ഏജന്‍സികള്‍ക്ക് ലഭിച്ചത്. വിമാനത്തില്‍ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത്, കരസേന മേധാവി എം.എം. നരവനെ എന്നിവരും പ്രധാനമന്ത്രിയുടെ ഓഫിസിലെ മൂന്നു ഉന്നത ഉദ്യോഗസ്ഥരുമാണ് ഒപ്പമുണ്ടായിരുന്നത്. 

ലേയിലെ സേന വിമാനത്താവളത്തില്‍ നിന്നു വ്യോമസേനയുടെ പ്രത്യേക ഹെലികോപ്റ്ററില്‍ ലഡാക്കിലെ നിമു സൈനിക ക്യാംപിലാണ് എത്തിയത്. പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത സന്ദര്‍ശനത്തില്‍ സൈനികര്‍ ആവേശത്തിലായി. 11,000 അടി ഉയരത്തിലുള്ള സൈനിക ക്യാംപില്‍ ചുമതലയിലുള്ള ലഫ്. ജനറല്‍ ഹരീന്ദര്‍ സിങ് പ്രധാനമന്ത്രിയോട് കാര്യങ്ങള്‍ വിശദീകരിച്ചു. കരസേന, വ്യോമസേന, ചൈന അതിര്‍ത്തി കാക്കുന്ന ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ ഫോഴ്‌സ് അംഗങ്ങളുമായി പ്രധാനമന്ത്രി സംവദിച്ചു. രാജ്യം ഒറ്റക്കെട്ടായി സൈനികര്‍ക്ക് ഒപ്പമുണ്ടെന്നും രാജ്യസുരക്ഷയില്‍ ഒരു വീട്ടുവീഴ്ചയും ഉണ്ടാകാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.  

അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ പരുക്കേറ്റ ബിഹാര്‍ രജിമെന്റിലേയും ഘാതക് കമാന്‍ഡോ സംഘാംഗങ്ങളേയും പ്രധാനമന്ത്രി സന്ദര്‍ശിക്കും. ഒപ്പം, അതിര്‍ത്തിയില്‍ നിര്‍മിക്കുന്ന റോഡുകളുടെ സ്ഥിതിഗതികളും അദ്ദേഹം നേരിട്ട് വിലയിരുത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. നിരവധി തവണ സൈനികതല ചര്‍ച്ചകള്‍ക്കു ശേഷവും അതിര്‍ത്തിയില്‍ നിന്നു ചൈനീസ് പട്ടാളം പിന്മാറാത്ത സാഹചര്യത്തില്‍ കൂടിയാണ് മോദിയുടെ ലഡാക്ക് സന്ദര്‍ശനം. ലോകാരാജ്യങ്ങളും ചൈനയും അതീവ ഗൗരവത്തോടെയാണു മോദിയുടെ ലഡാക്ക് സന്ദര്‍ശനം നോക്കിക്കാണുന്നത്. യുദ്ധസമാനമായ സാഹചര്യത്തില്‍ ഇന്ത്യന്‍ അതിര്‍ത്തിയിലെ സൈനികരുടെ ആത്മവിശ്വാസം വാനോളം ഉയര്‍ത്തുന്ന നടപടിയാണ് മോദിയുടെ ഭാഗത്തു നിന്നുണ്ടായതെന്നു സൈനിക രംഗത്തെ വിദഗ്ധര്‍ തന്നെ വിലയിരുത്തുന്നുണ്ട്. മുന്‍പ് അതിര്‍ത്തിയില്‍ ദീപാവലി ആഘോങ്ങൡ സൈനികര്‍ക്കൊപ്പം പങ്കെടുത്തിട്ടുണ്ട് മോദി.

  comment

  LATEST NEWS


  അണക്കെട്ട് പഴയത്; മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണം; ജനങ്ങളുടെ ആശങ്ക സര്‍ക്കാരിനെ അറിയിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍


  യുദ്ധത്തില്‍ മിസൈലിന്റെ ആദ്യരൂപം ഉപയോഗിച്ചത് കായംകുളം സൈന്യം, കൈ ബോംബുകള്‍ കേരളത്തില്‍ ആദ്യമായി പ്രയോഗിച്ചതും കായംകുളം-ദേശിംഗനാട് സംയുക്ത സൈന്യം


  വി. മുരളീധരന്റെ ഇടപെടലില്‍ ജാമിയ മിലിയ വിദ്യാര്‍ഥിക്ക് എയിംസില്‍ വിദഗ്ധ ചികിത്സ; മനുഷ്യത്വപരമായ സമീപനവും ഇടപെടലും മറക്കാനാകില്ലെന്ന് സുഹൃത്തുക്കള്‍


  മിണ്ടാപ്രാണികളോട് കൊടുംക്രൂരത വീണ്ടും, കരിവള്ളൂരില്‍ പൂച്ചകളെ കഴുത്തറുത്ത് കൊന്നു


  മോദിയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ വികസനയുഗം, കോണ്‍ഗ്രസ് ഭരണത്തില്‍ ജമ്മു കശ്മീര്‍ കല്ലേറുകാരുടെ കീഴില്‍: തരുണ്‍ ചുഗ്


  കണ്ണന് നിവേദ്യമര്‍പ്പിക്കാന്‍ ഇനി ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാട് ഇല്ല; ഗുരുവായൂര്‍ മുഖ്യതന്ത്രി അന്തരിച്ചു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.