×
login
ചിറകിനടിയില്‍ മിസൈലുകളും പീരങ്കികളും; 15.30 മീറ്റര്‍ നീളം; 5.30 മീറ്റര്‍ ഉയരം; അഗ്‌നി വിസ്‌ഫോടനം അഥവാ റഫാല്‍; അറിയേണ്ടതെല്ലാം

15.30 മീറ്ററാണ് നീളം. 5.30 മീറ്റര്‍ ഉയരം. 10.90 മീറ്ററാണ് ചിറകുകള്‍ തമ്മിലുള്ള അകലം. ഭാരം 24.5 ടണ്‍. മണിക്കൂറില്‍ 1389 കിലോമീറ്ററാണ് (750 നോട്ട്) വേഗം. നിരവധി യുദ്ധങ്ങളില്‍ ഇവ ഉപയോഗിച്ചിട്ടുണ്ട്. ഫോക്‌ലന്‍ഡ് യുദ്ധം മുതല്‍ ഗള്‍ഫ് യുദ്ധങ്ങളില്‍ വരെ, ബോസ്‌നിയയിലെയും കൊേസാവയിേലയും സംഘര്‍ഷങ്ങളിലും അഫ്ഗാന്‍, ലിബിയന്‍ യുദ്ധങ്ങളിലും പ്രഹരശേഷി തെളിയിച്ചിട്ടുള്ള ഇവ സമീപകാലത്ത് മാലി (ഫ്രഞ്ച് മാലി) ദ്വീപിലെ സംഘര്‍ഷത്തിലും ഉപയോഗിച്ചു.

ന്യൂദല്‍ഹി: ഫ്രഞ്ച് നിര്‍മിത യുദ്ധവിമാനമാണ് റഫാല്‍. പേരിന്റെ അര്‍ഥം അഗ്‌നി വിസ്‌ഫോടനം. ഇരട്ട എന്‍ജിനുള്ള വിവിധോദ്ദേശ്യ യുദ്ധ വിമാനം. ഫ്രാന്‍സിലെ ദസോ എവിയേഷനാണ് വിമാനം നിര്‍മിച്ചത്. അതിശക്തമായ ആക്രമണം അഴിച്ചുവിടാന്‍ പര്യാപ്തമായ വിമാനത്തില്‍ മിസൈലുകള്‍ അടക്കം അനവധി യുദ്ധോപകരണങ്ങളും ഘടിപ്പിച്ചിട്ടുണ്ട്. യുദ്ധക്കപ്പലുകള്‍ തകര്‍ക്കാന്‍ വരെ ശേഷിയുണ്ട് ഇവയ്ക്ക്. വിമാനത്തിന് മൂന്നു പതിപ്പുകളുണ്ട്. ഫ്രാന്‍സ് അടക്കം ലോകത്തെ നിരവധി സേനകള്‍ റഫാല്‍ സ്വന്തമാക്കിയിട്ടുണ്ട്. 648 കോടി രൂപയാണ് ഒന്നിന്റെ വില.

15.30 മീറ്ററാണ് നീളം. 5.30 മീറ്റര്‍ ഉയരം. 10.90 മീറ്ററാണ് ചിറകുകള്‍ തമ്മിലുള്ള അകലം. ഭാരം 24.5 ടണ്‍. മണിക്കൂറില്‍ 1389 കിലോമീറ്ററാണ് (750 നോട്ട്) വേഗം. നിരവധി യുദ്ധങ്ങളില്‍ ഇവ ഉപയോഗിച്ചിട്ടുണ്ട്. ബോസ്‌നിയയിലെയും കൊേസാവയിേലയും സംഘര്‍ഷങ്ങളിലും അഫ്ഗാന്‍, ലിബിയന്‍ യുദ്ധങ്ങളിലും പ്രഹരശേഷി തെളിയിച്ചിട്ടുള്ള ഇവ സമീപകാലത്ത് മാലി (ഫ്രഞ്ച് മാലി) ദ്വീപിലെ സംഘര്‍ഷത്തിലും ഉപയോഗിച്ചു.

 


ചിറകിനടിയില്‍ മിസൈലുകളും പീരങ്കികളും

ഇന്ത്യയുടെ ആവശ്യങ്ങള്‍ അനുസരിച്ച് ചില പ്രത്യേക തരം ആയുധങ്ങളും സംവിധാനങ്ങളും മറ്റും ഉള്‍പ്പെടുത്തിയിട്ടുള്ള വിമാനങ്ങളാണ് നാം വാങ്ങുന്നത്. മീറ്റിയോര്‍ മിസൈലുകളാണ് ഇവയിലെ ഒരു മിസൈല്‍. വിമാനത്തില്‍ നിന്ന് വിമാനങ്ങളിലേക്ക് തൊടുത്തുവിടാം. ഹമ്മര്‍ മിസൈലുകളാണ് മറ്റൊന്ന്. വിമാനത്തില്‍ നിന്ന് താഴെ ഭൂമിയിലുള്ള ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ ഇവയ്ക്ക് കഴിയും. 

ജിപിഎസ് ഘടിപ്പിച്ചിട്ടുള്ളതിനാല്‍  ഇവയ്ക്ക് അതീവ കൃത്യതയാണുള്ളത്. സ്‌കാല്‍പ്പ് എന്ന ദീര്‍ഘദൂര മിസൈലുകളാണ് മറ്റൊന്ന്. എഎം 39 എക്‌സോസെറ്റ് എന്ന കപ്പല്‍വേധ മിസൈലുകളാണ് മറ്റൊരു പ്രത്യേകത. പലതരം പോര്‍മുനകളുള്ള (വാര്‍ ഹെഡ്‌സ്) ലേസര്‍ നിയന്ത്രിത ബോംബുകളും ക്ലാസിക് ബോംബുകളും മിനിറ്റില്‍ 2500 വെടികളുതിര്‍ക്കുന്ന നെക്സ്റ്റര്‍ 30 എം 79,130 പീരങ്കികളും റഫാലിന്റെ പ്രഹരശേഷി കൂട്ടുന്നു. ഇവയ്ക്കു പുറമേയാണ് ഇന്ത്യയുടെ ആവശ്യമനുസരിച്ചുള്ള ആയുധങ്ങള്‍ ഘടിപ്പിച്ചിട്ടുള്ളത്. ഇവയെല്ലാം ചിറകിനടിയിലാണ് ഘടിപ്പിച്ചിട്ടുള്ളത്.

  comment
  • Tags:

  LATEST NEWS


  കുട്ടികള്‍ക്ക് താങ്ങായി പി.എം കെയേഴ്‌സ് ഫോര്‍ ചില്‍ഡ്രന്‍; കേരളത്തില്‍ നിന്നുള്ള 112 കുട്ടികള്‍ക്ക് സഹായം ലഭിക്കും


  രാജ്യവ്യാപകമായുള്ള കര്‍ഷകരുമായി പ്രധാനമന്ത്രി ചൊവ്വാഴ്ച ആശയവിനിമയം നടത്തും; കേരളത്തില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ മുഖ്യാതിഥി


  ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ നല്‍കരുതെന്ന നിര്‍ദ്ദേശം തട്ടിപ്പ് ഒഴിവാക്കാന്‍; തെറ്റിദ്ധരിക്കപ്പെടാന്‍ സാധ്യത, ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി


  യേശുദാസിന്‍റെ ഹിന്ദി ഗാനം 'മാനാ ഹൊ തും' പാടുമ്പോള്‍ വേദിയില്‍ കുഴഞ്ഞു വീണ് ഗായകന്‍ ഇടവാ ബഷീര്‍ മരിച്ചു(വീഡിയോ)


  പശുവിനെ കൊല്ലാമെന്ന പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നു: നടി നിഖില വിമല്‍


  കുട്ടികള്‍ക്ക് താങ്ങായി പിഎം- കെയേഴ്സ് ഫോര്‍ ചില്‍ഡ്രണ്‍; കേരളത്തില്‍ നിന്നുള്ള 112 കുട്ടികള്‍ക്ക് സഹായം ലഭിക്കും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.